ചരിത്രം മാറ്റി കുറിക്കാൻ രാം ചരൺ; പുതിയ ചിത്രം ഉപ്പേനയുടെ സംവിധായകൻ ബുച്ചി ബാബു സനയ്ക്കൊപ്പം

Spread the love


Thank you for reading this post, don't forget to subscribe!
സിനിമാരംഗം

Promotions

oi-Filmibeat Desk

|

മെഗാ പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവയുടെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്.

RRR എന്ന വമ്പൻ വിജയത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ മെഗാ പവർ സ്റ്റാർ രാം ചരൺ നിലവിൽ ശങ്കർ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചുവരുകയാണ്.

ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ എന്ന ചിത്രം സംവിധാനം ചെയ്ത ബുച്ചി ബാബു സനയുടെ അടുത്ത ചിത്രമാണിത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ വരും ദിവസങ്ങളില് പ്രഖ്യാപിക്കും .

ഒരു സ്പോർട്സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. “ഇതിൽ ആവേശമുണ്ട്! @BuchiBabuSana & മുഴുവൻ ടീമിനൊപ്പം (sic) പ്രവർത്തിക്കാൻ കാത്തിരിക്കുന്നു” എന്നാണ് ചിത്രം പ്രഖ്യാപിച്ച് കൊണ്ട് രാം ചരൺ ട്വീറ്റ് ചെയ്തത്. പി.ആർ.ഒ ആതിര ദിൽജിത്ത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Ram Charan To Come Up With New Movie; Fans Excited. Read in Malayalam.

Story first published: Tuesday, November 29, 2022, 6:54 [IST]



Source link

Facebook Comments Box
error: Content is protected !!