‘ഐഇഎല്‍ടിഎസ് ഇല്ലാതെ കാനഡയില്‍ ജോലി’; തട്ടിപ്പ് സംഘം അറസ്റ്റില്‍, തട്ടിയെടുത്തത് 5 കോടിയിലധികം രൂപ!

Spread the love


മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പെന്റാ ഓവര്‍സീസ് കണ്‍സല്‍റ്റന്റ്, ബ്രിട്ടിഷ് അക്കാദമി എന്നീ സ്ഥാപനങ്ങളുടെ മറവിലായിരുന്നു ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചുള്ള തട്ടിപ്പ്. 2019 മുതല്‍ മൂവാറ്റുപുഴ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെ ഒട്ടേറെ പരാതികളാണ് പൊലീസിന് ലഭിച്ചത്.

2

തട്ടിപ്പിന് ഇരയായ തൊടുപുഴ സ്വദേശി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംഘത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. ഇംഗ്ലീഷ് യോഗ്യത ഇല്ലാതെ തന്നെ കാനഡയില്‍ ജോലി ലഭിക്കും എന്നതായിരുന്നു ഇവരുടെ പ്രധാന വാഗ്ദാനം. ഇത് വിശ്വസിച്ച് സാധാരണക്കാര്‍ മുതല്‍ വിദ്യാസമ്പന്നര്‍ വരെ സംഘത്തിന്റെ കെണിയില്‍ വീണു.

3

രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാണ് മുന്‍കൂറായി പലരില്‍ നിന്നും സംഘം വാങ്ങിയിരുന്നത്. മൂവാറ്റുപുഴ കെ എസ് ആര്‍ ടി സി ജംഗ്ഷന് സമീപം 2019 മുതലും നാസ് റോഡില്‍ 2021 ഫെബ്രുവരി മുതലുമാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തൊഴില്‍ പെര്‍മിറ്റ് എടുത്ത് നല്‍കി വിദേശത്തേക്ക് അയയ്ക്കാനുള്ള പെന്റാ കമ്പനിയുടെ കാക്കനാട് ഓഫീസിന്റെ ലൈസന്‍സ് 2022 ഏപ്രില്‍ 29-ന് റദ്ദാക്കിയിരുന്നു.

സതീശന്റെ മണ്ഡലത്തിലെ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിസതീശന്റെ മണ്ഡലത്തിലെ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി

4

എന്നാല്‍, സ്റ്റുഡന്റ് വിസയുടെ മറവില്‍ മൂവാറ്റുപുഴ ഓഫീസിലെത്തിയവരെ വിദേശത്ത് തൊഴില്‍ നല്‍കാം എന്നു പറഞ്ഞ് സംഘം കബളിപ്പിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തില്‍ 100 പേര്‍ക്ക് സ്റ്റുഡന്റ് വിസ നല്‍കാനുള്ള ലൈസന്‍സാണ് മൂവാറ്റുപുഴയിലെ ഓഫീസിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് മറച്ച് വെച്ചാണ് നഴ്സിങ് മുതല്‍ ആപ്പിള്‍ തോട്ടത്തിലെ ജോലി വരെ നല്‍കാം എന്ന് പറഞ്ഞ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്.

5

ഈ ലൈസന്‍സും പരാതിയെ തുടര്‍ന്ന് മരവിപ്പിച്ചിരിക്കുകയാണ്. തട്ടിപ്പിനിരയായവര്‍ പണം തിരിച്ച് ചോദിച്ചപ്പോള്‍ ഓഫീസില്‍ വെച്ച് മര്‍ദിച്ചതിനും മൂവാറ്റുപുഴ പോലീസില്‍ ഡിജോയ്‌ക്കെതിരേ പരാതിയുണ്ട്. ഇയാള്‍ നല്‍കിയ ചെക്കുകളെല്ലാം മടങ്ങുകയും ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ ഒളിവില്‍ പോയ പ്രതിയെ എറണാകുളത്തെ ഒളി സങ്കേതത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: