IND vs NZ: റിഷഭിനെ പുറത്താക്കൂ, ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ! മുന്‍ സെലക്ടര്‍ പറയുന്നു

Spread the love

Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ലോബിയുടെ കളിയല്ല! കാരണം പറഞ്ഞ് ധവാന്‍

Thank you for reading this post, don't forget to subscribe!

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് റിഷഭില്‍ വീണ്ടും വീണ്ടും വിശ്വാസം അര്‍പ്പിക്കുമ്പോള്‍ പല പ്രതിഭകളുടെ കരിയര്‍ ഒരുവശത്ത് തകരുകയാണ്. റിഷഭിനെ കൈവിടാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകാത്തതില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ റിഷഭിന് ഇനിയും അധികം അവസരം നല്‍കുന്നതില്‍ കാര്യമില്ലെന്നും റിഷഭിനെ ടീമില്‍ നിന്ന് മാറ്റി ആഭ്യന്തര ക്രിക്കറ്റ് കളിപ്പിക്കണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ ക്രിസ് ശ്രീകാന്ത്.

ഫോം തെളിയിച്ച് തിരിച്ചുവരണം

ഫോമിലുള്ള താരങ്ങളെ തഴഞ്ഞ് അന്താരാഷ്ര ക്രിക്കറ്റില്‍ റിഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കുന്നതില്‍ കാര്യമില്ലെന്നാണ് ശ്രീകാന്ത് പറയുന്നത്. അത് മറ്റ് താരങ്ങളോട് കാട്ടുന്ന അനീതിയാണ്. അതുകൊണ്ട് തന്നെ റിഷഭ് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിച്ച് തിരിച്ചുവരികയാണ് വേണ്ടതെന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെട്ടത്. ‘മറ്റ് താരങ്ങളുടെ സാധ്യതകള്‍ വെച്ചാണ് ഇന്ത്യ കളിക്കുന്നത്. ലോകകപ്പാണ് വരാന്‍ പോകുന്നത്. ഇതിനോടകം പന്തിന്റെ മോശം ഫോം നിരവധിയാളുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിച്ച് തിരിച്ചുവരികയാണ് വേണ്ടത്’- ശ്രീകാന്ത് പറഞ്ഞു.

Also Read: FIFA World Cup 2022: ‘നെയ്മര്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചത്’, ആരാധകരെ വിമര്‍ശിച്ച് റാഫിഞ്ഞ

ഈ വര്‍ഷം തൊട്ടതെല്ലാം പിഴച്ചു

ഈ വര്‍ഷം റിഷഭിന്റെ കരിയറിലെ ഏറ്റവും മോശം വര്‍ഷമായാണ് കടന്നുപോകാന്‍ തയ്യാറെടുക്കുന്നത്. 15, 125, 0, 56, 18 എന്നിങ്ങനെയാണ് റിഷഭ് പന്തിന്റെ അവസാന അഞ്ച് ഏകദിനത്തിലെ സ്‌കോര്‍. ടി20 നോക്കുമ്പോള്‍ ഇത് അല്‍പ്പം മെച്ചമാണെന്ന് പറയാം. ഈ വര്‍ഷം 11 ഏകദിനം കളിച്ച റിഷഭ് 213 റണ്‍സാണ് നേടിയത്. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ 15 റണ്‍സാണ് റിഷഭ് നേടിയത്. അതും ഭാഗ്യത്തിന്റെ പിന്തുണയില്‍. ടൈമിങ് പിഴച്ച് എഡ്ജില്‍ തട്ടി പന്ത് ഓരോ വഴിയിലേക്ക് പോയിട്ടും ഭാഗ്യത്തിന് 15 റണ്‍സ് നേടാനായി.

സഞ്ജുവിന്റെ മികവിനെ നശിപ്പിക്കരുത്

ഇന്ത്യ സഞ്ജു സാംസണിന്റെ കരിയറിനെ നശിപ്പിക്കുകയാണെന്ന് പറയാം. ലഭിച്ച അവസരങ്ങളിലെല്ലാം മികവ് കാട്ടിയിട്ടും ഇന്ത്യ സഞ്ജുവിനെ പിന്തുണക്കുന്നില്ല. സഞ്ജു കൂടുതല്‍ അവസരം അര്‍ഹിക്കുന്നുവെന്ന് പല പ്രമുഖരും ചൂണ്ടിക്കാട്ടുമ്പോഴും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നതാണ് വസ്തുത. ഈ വര്‍ഷം 6 ഏകദിനത്തില്‍ നിന്ന് 179 റണ്‍സാണ് സഞ്ജു നേടിയത്. 66ന് മുകളിലാണ് സഞ്ജുവിന്റെ ഏകദിന ശരാശരി. എന്നിട്ടും ഇന്ത്യ തുടര്‍ച്ചയായി അവസരം നല്‍കുന്നില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്.

Also Read: FIFA World Cup 2022: ഖത്തറില്‍ ആര് രാജാവാകും? ഡാറ്റാ സയന്റിസ്റ്റിന്റെ പ്രവചനം അറിയാം

പരീക്ഷണം നടത്തേണ്ടത് അന്താരാഷ്ട്ര മത്സരത്തിലല്ല

റിഷഭ് പന്ത് മോശം ഫോമിലാണെന്നതാണ് വസ്തുത. താരത്തിന് ഫോം കണ്ടെത്തി തിരിച്ചുവരേണ്ടതായുണ്ട്. എന്നാല്‍ അതിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി അവസരം നല്‍കി പരീക്ഷണം നടത്തുകയല്ല വേണ്ടത്. സഞ്ജുവിനെ പരിഗണിച്ച് റിഷഭിനെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ നിര്‍ദേശം നല്‍കുകയാണ് വേണ്ടതെന്നാണ് ശ്രീകാന്ത് പറയുന്നത്. നേരത്തെ ഇന്ത്യയുടെ ഇതിഹാസ താരങ്ങളടക്കം ഫോം നഷ്ടമായപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമിലേക്കെത്തിയിരുന്നു. അതുപോലെ റിഷഭും ചെയ്യാന്‍ തയ്യാറാവണം. റിഷഭിന് അധികം പ്രായമായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ കരിയര്‍ ഇനിയും റിഷഭിന്റെ മുന്നിലുണ്ട്.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!