37 വര്‍ഷം മുമ്പ് മകള്‍ അപകടത്തില്‍ മരിച്ച അതേ സ്ഥലത്ത് വെച്ച് അച്ഛനും ദാരുണാന്ത്യം…

Spread the love‌കോട്ടയം:മുപ്പത്തിയേഴ് വർഷങ്ങൾക്ക് മുൻപ് അപകടത്തിൽ മകൾ മരിച്ച അതേ സ്ഥലത്ത് വെച്ച് തന്നെ പിതാവും മരിച്ചു. കോട്ടയം തെള്ളകം സ്വദേശി എം കെ ജോസഫാണ് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു മരിച്ചത്.

വ്യാഴാഴ്ച രാത്രി 9.10ന് തെള്ളകം ഹോളിക്രോസ് സ്‌കൂളിന് സമീപമാണ് അപകടം. ചെറിയ റോഡിൽ നിന്ന് താഴേക്ക് വന്ന ജോസഫ് സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ അടിയിലേക്കാണ് സ്‌കൂട്ടർ ഇടിച്ചുകയറിയത്.

1985ലാണ് ജോസഫിന്റെ മകൾ ജോയ്‌സ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇതേ സ്ഥലത്ത് വച്ച് കാർ ഇടിച്ചുമരിച്ചത്. അന്ന് മകൾക്ക് നാലുവയസു മാത്രമായിരുന്നു പ്രായം. അതിന് ശേഷം സംഭവസ്ഥലത്ത് വച്ച് വിവിധ വാഹനാപകടങ്ങളിൽ ഏഴുപേരാണ് മരിച്ചത്.

കോടതിയെ വിശ്വാസമില്ല, അതിജീവിതയുടെ ഹർജി പരിഗണിക്കാതെ ജഡ്ജി | *Crime

ജോസഫ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. പ്രദേശത്തെ വളവുകളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ഒരു കിലോമീറ്റർ ദൂരപരിധിയിൽ നാലു വളവുകളാണ് ഉള്ളത്. സുരക്ഷിത പാത ഒരുക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!