FIFA World Cup 2022: പ്രീ ക്വാര്‍ട്ടര്‍ ഉറപ്പില്ല, അഞ്ച് ടീമുകള്‍ക്ക് ചങ്കിടിപ്പ്! വമ്പന്മാരിതാ

Spread the love

ശക്തമായ ടീമുകളാണ് ഓരോ ഗ്രൂപ്പിലുമുള്ളത്. കൂടാതെ പല വമ്പന്‍ അട്ടിമറികളും ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ ഉണ്ടായതോടെ ആരൊക്കെ പ്രീ ക്വാര്‍ട്ടറില്‍ കടക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. പല സൂപ്പര്‍ താരങ്ങളും ഇത്തവണ സെമി കാണാതെ പുറത്താകാനുള്ള സാധ്യതയും ഇപ്പോഴും നിലനില്‍ക്കുന്നു. മൂന്നാം റൗണ്ട് മത്സരങ്ങള്‍ നിര്‍ണ്ണായകമായ ടീമുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

Thank you for reading this post, don't forget to subscribe!

അമേരിക്ക

ഗ്രൂപ്പ് ബിയിലാണ് അമേരിക്ക ഉള്‍പ്പെട്ടിരിക്കുന്നത്. 2 മത്സരത്തില്‍ നിന്ന് രണ്ട് സമനിലയുമായി രണ്ട് പോയിന്റാണ് യുഎസ്എയുടെ അലമാരയിലുള്ളത്. വെയ്ല്‍സിനെതിരേ 1-1 സമനിലയും ഇംഗ്ലണ്ടിനെതിരേ ഗോള്‍രഹിത സമനിലയുമാണ് വഴങ്ങിയത്. മൂന്നാം മത്സരത്തില്‍ ഇറാനെ തോല്‍പ്പിക്കുകയും ഇംഗ്ലണ്ടിനെ വെയ്ല്‍സ് അട്ടിമറിക്കുകയും ചെയ്താല്‍ മാത്രമെ അമേരിക്കയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ സീറ്റ് നേടാനാവു. ഇറാനോട് സമനില, തോല്‍വി വഴങ്ങിയാല്‍ അമേരിക്ക പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോവേണ്ടി വരും. അതുകൊണ്ട് തന്നെ ഇറാനെതിരായ മത്സരം അമേരിക്കയ്ക്ക് ജീവന്‍ മരണ പോരാട്ടമാണ്.

ഉറുഗ്വേ

കരുത്തരുടെ നിരയാണ് ഉറുഗ്വേ. എഡിന്‍സന്‍ കവാനി, ലൂസിസ് സുവാരസ് എന്നിവരെല്ലാം അണിനിരക്കുന്ന ഉറുഗ്വേയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ചതാണ്. നിര്‍ണ്ണായക മത്സരത്തില്‍ പോര്‍ച്ചുഗലിനോട് 2-0ന് തോറ്റ ഉറുഗ്വേ ഗ്രൂപ്പ് എച്ചില്‍ 1 പോയിന്റുമായി നാലാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയുമായി ഗോള്‍രഹിത സമനിലയും ഉറുഗ്വേ വഴങ്ങിയിരുന്നു. മൂന്നാം മത്സരത്തില്‍ ഘാനയെ തോല്‍പ്പിക്കുകയും പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയക്കെതിരേ ജയമോ സമനിലയോ നേടുകയോ ചെയ്താല്‍ ഉറുഗ്വേയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ സാധ്യതകളുണ്ട്. ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ തോല്‍പ്പിക്കുകയും ഉറുഗ്വേ ഘാനയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇരു ടീമിനും 4 പോയിന്റാവും. പിന്നീട് ഗോള്‍ശരാശരിയിലാവും പ്രീ ക്വാര്‍ട്ടര്‍ സീറ്റ് തീരുമാനിക്കുക.

അര്‍ജന്റീന

ഇത്തവണത്തെ കിരീട ഫേവറേറ്റുകളാണ് അര്‍ജന്റീന. ലയണല്‍ മെസിയെ ഇതിഹാസം ബൂട്ടണിയുകയും നയിക്കുകയും ചെയ്യുന്ന അര്‍ജന്റീനക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. ഇത്തവണ കിരീട സാധ്യതകളേറെയാണെങ്കിലും അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഇപ്പോഴും കൈയാലപ്പുറത്തെ തേങ്ങപോലെയാണ്. മൂന്നാം മത്സരത്തില്‍ അര്‍ജന്റീനക്ക് പോളണ്ടിനെ തോല്‍പ്പിക്കണം. തോറ്റാല്‍ പുറത്താകും. പോളണ്ടിനോട് അര്‍ജന്റീന സമനില വഴങ്ങുകയും സൗദി അറേബ്യ മെക്‌സിക്കോയെ തോല്‍പ്പിക്കുകയും ചെയ്താലും അര്‍
ജന്റീന പുറത്താവും. സൗദി അറേബ്യയോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയതാണ് അര്‍ജന്റീനയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.

ബെല്‍ജിയം

റഷ്യന്‍ ലോകകപ്പില്‍ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ബെല്‍ജിയം ഇത്തവണ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് എഫില്‍ ആദ്യ മത്സരത്തില്‍ കാനഡയെ 1-0ന് തോല്‍പ്പിച്ച ബെല്‍ജിയം രണ്ടാം മത്സരത്തില്‍ മൊറോക്കോയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. ഇത് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ തോല്‍പ്പിക്കേണ്ടത് ബെല്‍ജിയത്തിന് വളരെ അത്യാവശ്യമാണ്. ക്രൊയേഷ്യക്കെതിരേ ബെല്‍ജിയം സമനില വഴങ്ങുകയും കാനഡ മൊറോക്കോയോ തോല്‍പ്പിക്കുകയും ചെയ്താലും ബെല്‍ജിയത്തിന് പ്രീ ക്വാര്‍ട്ടറിലെത്താം. കാനഡക്കെതിരേ മൊറോക്കോ ജയിക്കുകയും ബെല്‍ജിയം ക്രൊയേഷ്യക്കെതിരേ തോല്‍ക്കുകയും ചെയ്താലും ബെല്‍ജിയത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത അസ്തമിക്കും.

ജര്‍മനി

നാല് തവണ ലോക കിരീടം നേടിയിട്ടുള്ള ജര്‍മനിയുടെ ഇത്തവണത്തെ അവസ്ത പരിതാപകരമാണ്. ഗ്രൂപ്പ് ഇയില്‍ ഉള്‍പ്പെട്ട ജര്‍മനി ജപ്പാനോട് 2-1ന്റെ അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയതും സ്‌പെയിനോട് 1-1 സമനില വഴങ്ങിയതും ടീമിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളെ തകര്‍ത്തിരിക്കുകയാണ്. മൂന്നാം മത്സരത്തില്‍ കോസ്റ്റാറിക്കയ്‌ക്കെതിരേ വലിയ ജയം നേടുകയും ജപ്പാനെ സ്‌പെയിന്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ സ്‌പെയിന്‍ ഒന്നാം സ്ഥാനക്കാരായും ജര്‍മനി രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!