യു​വാ​വ് ബ​ന്ധ​ന​സ്ഥ​നാ​യി തീ​ക​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​തയേറുന്നു

Spread the love

ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വ് ബ​ന്ധ​ന​സ്ഥ​നാ​യി തീ​ക​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത മാ​റി​യി​ല്ല. ത​രു​ണ്‍ (23) ആ​ണ് മ​രി​ച്ച​ത്. സ്വ​യം തീ​കൊ​ളു​ത്തി മ​രി​ച്ച​ത​ല്ലെ​ന്നും അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നു​മു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

വീ​ടി​ന്‍റെ ജ​ന​ലി​ൽ ഇ​രു​ന്പു ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ത​രു​ണി​ന്‍റെ അ​മ്മ വ​സ്ത്ര​ങ്ങ​ൾ ക​ഴു​കു​ന്ന​തി​ന് പു​റ​ത്തു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മു​ത്ത​ശി പ്രാ​യാ​ധി​ക്യ​ത്താ​ൽ അ​വ​ശ​ത​യി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ മ​റ്റൊ​രാ​ൾ താ​മ​സി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ചി​രു​ന്ന ത​രു​ണി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ഈ ​വീ​ട്ടി​ലോ അ​ടു​ത്ത വീ​ടു​ക​ളി​ലോ മ​ണ്ണെ​ണ്ണ​യി​ല്ലെ​ന്നാ​ണ് മു​ൻ എ​സ്ടി പ്രൊ​മോ​ട്ട​ർ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല സം​ഭ​വം ന​ട​ന്ന വീ​ടി​നു സ​മീ​പം ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ണ്ടാ​യി​രു​ന്ന​താ​യും അ​സ്വ​ഭാ​വി​ക​മാ​യ ശ​ബ്ദ​മൊ​ന്നും കേ​ട്ടി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. ഫോ​റ​ൻ​സി​ക് വി​വ​ര​ങ്ങ​ളും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ലേ സം​ഭ​വ​ത്തി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​കൂ​വെ​ന്ന് ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​റി​യി​ച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: