മെഡിക്കൽ കോളേജുകൾ അശാസ്‌ത്രീയത വളർത്താനുള്ള ഇടങ്ങളല്ല; വാവ സുരേഷിനെ കോൺഫറൻസിൽ കൊണ്ടുവന്നതിനെതിരെ എസ്‌എഫ്‌ഐ

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട്‌ > കോഴിക്കോട് മെഡിക്കൽ കോളേജിലെ കോൺഫറൻസിൽ വാവ സുരേഷിനെ കൊണ്ടുവന്നതിനെതിരെ എസ്‌എഫ്‌ഐ. ഐഎംസിച്ച്‌ നിള ഹാളിൽ വച്ച് ക്ലിനിക്കൽ നേഴ്‌സിംഗ് എജുക്കേഷൻ യൂണിറ്റും നഴ്‌സിംഗ് സർവീസ് ഡിപ്പാർട്ട്മെന്‍റും ചേർന്നാണ്‌ സ്നേക്ക് ബൈറ്റ് വിഷയത്തിൽ സംസ്ഥാന കോൺഫറൻസ്‌ സംഘടിപ്പിച്ചത്‌. വിഷയം കൈകാര്യം ചെയ്യാൻ അശാസ്ത്രീയമായ, സുരക്ഷിതമല്ലാത്ത രീതിയിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷ് എന്ന വ്യക്തിയെ കൊണ്ടുവന്നത് അപലപനീയമാണെന്നും എസ്‌എഫ്‌ഐ പറഞ്ഞു.

തീർത്തും സുരക്ഷിതമല്ലാതെ , ജീവനുള്ള പാമ്പുകളുടെ പ്രദർശനം ഉൾപ്പെടെ പരിപാടിയിൽ നടക്കുകയുണ്ടായി. ശാസ്ത്രീയ അടിത്തറയിൽ, തെളിവുകളിലൂടെയും പഠനങ്ങളിലൂടെയും വളർന്നു വികസിച്ച, മെഡിക്കൽ മേഖലക്കാകെ അപമാനമാകുന്ന പ്രവണതകളാണിതെല്ലാം. മെഡിക്കൽ മേഖലയെ അശാസ്ത്രീയതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇടങ്ങളാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയേണ്ടതുണ്ട് – എസ്‌എഫ്‌ഐ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!