എൻഡിടിവി പ്രമോട്ടിങ്‌ കമ്പനി ഡയറക്‌ടര്‍ ബോർഡിൽ നിന്ന് പ്രണോയ്‌ റോയിയും രാധിക റോയിയും രാജിവച്ചു

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി > എന്‍ഡിടിവി പ്രൊമോട്ടര്‍ ഗ്രൂപ്പ് ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌ടർ ബോര്‍ഡില്‍നിന്ന് പ്രണോയ് റോയ്‌, രാധിക റോയ്‌ എന്നിവർ രാജിവച്ചു. രാജ്യത്തെ മുൻനിര മാധ്യമ സ്ഥാപനത്തെ വിഴുങ്ങാൻ അദാനി നടത്തിയ കളികൾ നേരത്തേ വാർത്തയായിരുന്നു. എൻഡിടിവിയിൽ 29.18 ശതമാനം ഓഹരി നിക്ഷേപമുള്ള ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരി അദാനി മീഡിയ നെറ്റ്‍വർക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ്‌ ലിമിറ്റഡ് വാങ്ങുകയാണ് ചെയ്‌തത്. തുടർന്നാണ് ഇരുവരുടെയും രാജി.

പകരം സുദീപ്‌ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ ഡയറക്ടർമാരായി നിയമിക്കാൻ ആർആർപിആർ ഹോൾഡിംഗിന്റെ ബോർഡ് അനുമതി നൽകി.

ഈ വർഷം ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പിന് ആർആർപിഎല്ലിന്റെ പൂർണ നിയന്ത്രണം ലഭിച്ചത്. എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് മറ്റ് ഓഹരി ഉടമകളില്‍ നിന്നും 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പൺ ഓഫറുമായി രംഗത്തെത്തിയിരുന്നു. ബിഎസ്ഇ വെബ്‌സൈറ്റ് പ്രകാരം പ്രണോയ് റോയി ഇപ്പോഴും എൻഡിടിവിയുടെ ചെയർപേഴ്‌സണും രാധിക റോയ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമാണ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!