ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

Spread the love

കോ​​ട്ട​​യം: ഓ​​ട്ടോ ഡ്രൈ​​വ​​റെ കു​​ത്തി​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ൽ ര​ണ്ടു​പേ​ർ അ​​റ​​സ്റ്റി​​ൽ. ചി​​ങ്ങ​​വ​​ന​​ത്തെ ഓ​​ട്ടോ ഡ്രൈ​​വ​​റാ​​യ മ​​ധ്യ​​വ​​യ​​സ്ക​​നെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ലാ​​ണ് മ​​ല​​കു​​ന്നം ചെ​​ങ്ങാ​​ട്ടു​​പ​​റ​​ന്പി​​ൽ അ​​ജി​​ത് ജോ​​ബി (21), ച​​ങ്ങ​​നാ​​ശേ​​രി പു​​ഴ​​വാ​​ത് പാ​​ര​​യി​​ൽ വി​​ഷ്ണു (26) എ​​ന്നി​​വ​​രെ​ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ മ​​ധ്യ​​വ​​യ​​സ്ക​​ൻ ഓ​​ടി​​ച്ചി​​രു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ​​യു​​ടെ പി​​ന്നി​​ൽ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി പ്ര​​തി​​ക​​ളാ​യ മൂ​​ന്നു​​പേ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​ർ ഇ​​ടി​​ക്കു​​ക​​യും തു​​ട​​ർ​​ന്നു​​ണ്ടാ​​യ ത​​ർ​​ക്ക​​ത്തി​​നൊ​​ടു​​വി​​ൽ ഇ​​വ​​ർ ഓ​​ട്ടോ ഡ്രൈ​​വ​​റെ കു​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു. ജി​ല്ലാ ​പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​സം​​ഘം ര​​ണ്ടു പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു. ഒ​​രാ​​ൾ ഒ​​ളി​​വി​​ലാ​​ണ്. ഇ​​യാ​​ൾ​​ക്കുവേ​​ണ്ടി തി​​ര​​ച്ചി​​ൽ ശ​​ക്ത​​മാ​​ക്കി​​യ​​താ​​യി​​ട്ടു​​ണ്ട്.

ചി​​ങ്ങ​​വ​​നം എ​​സ്എ​​ച്ച്ഒ ടി.​​ആ​​ർ. ജി​​ജു, എ​​സ്ഐ​​മാ​​രാ​​യ എം. ​​അ​​നീ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: