ഫ്ളാ​റ്റി​ലെ കൊ​ല​പാ​ത​കം! കൃ​ത്യം ന​ട​ത്തി​യ​ത് പ്ര​തി ഒ​റ്റ​യ്‌​ക്ക്

Spread the love

കാ​ക്ക​നാ​ട്: ഇ​ട​ച്ചി​റ​യി​ലെ ഫ്‌​ളാ​റ്റി​ൽ നി​ല​മ്പൂ​ര്‍ വ​ണ്ടൂ​ര്‍ അ​മ്പ​ല​പ്പ​ടി സ്വ​ദേ​ശി സ​ജീ​വ് കൃ​ഷ്ണ​യെ കൊ​ല​പ്പെ​ടു​ത്തി ഒ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കൃ​ത്യം നി​ര്‍​വ​ഹി​ച്ച​ത് ഒ​റ്റ​യ്‌​ക്കെ​ന്ന് പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​തം. അ​റ​സ്റ്റി​ലാ​യ പ്ര​തി കോ​ഴി​ക്കോ​ട് ഇ​രി​ങ്ങ​ൽ സ്വ​ദേ​ശി കെ.​കെ. അ​ന്‍​ഷാ​ദ് ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​ക്കാ​ര്യം സ​മ്മ​തി​ച്ച​താ​യി തൃ​ക്കാ​ക്ക​ര എ​സി​പി പി.​വി. ബേ​ബി പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നു ഇ​ട​പാ​ടു​മാ​യി ന​ട​ന്ന ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് അ​ര്‍​ഷാ​ദ് പോ​ലീ​സി​നു ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.

ക​ട​മാ​യി വാ​ങ്ങി​യ പ​ണം തി​രി​കെ ന​ല്കാ​തി​രി​ക്കു​ക​യും പ​ക​രം ല​ഹ​രി​മ​രു​ന്നു ന​ല്കാ​മെ​ന്ന വാ​ഗ്ദാ​നം പാ​ലി​ക്കാ​തെ​യും വ​ന്ന​തോ​ടെ അ​ടു​ക്ക​ള​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പ്ര​തി പ​റ​യു​ന്നു. തെ​ളി​വെ​ടു​പ്പി​നി​ടെ കൊ​ല ന​ട​ത്തി​യ രീ​തി​യും മൃ​ത​ദേ​ഹം ഒ​ളി​പ്പി​ക്കാ​ന്‍ ന​ട​ത്തി​യ കാ​ര്യ​ങ്ങ​ളും പ്ര​തി വി​ശ​ദീ​ക​രി​ച്ചു. ഫ്ളാ​റ്റി​ലെ പൈ​പ്പ് ഡ​ക്ടി​ലേ​ക്കു മൃ​ത​ദേ​ഹം ത​ള്ളി​യി​ട്ട​ത് ഒ​റ്റ​യ്ക്കാ​ണെ​ന്നും കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം മു​റി​യി​ല്‍ ത​ളം​കെ​ട്ടി​യ ര​ക്തം തു​ട​ച്ചു​ക​ള​ഞ്ഞ​ശേ​ഷം സ്‌​കൂ​ട്ട​റി​ല്‍ സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​തി മൊ​ഴി ന​ല്കി.

ഫ്‌​ളാ​റ്റി​ല്‍ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗ​വും വി​ല്പ​ന​യും ന​ട​ന്നി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ പേ​ര്‍ ഫ്ളാ​റ്റി​ലേ​ക്ക് എ​ത്താ​റു​ണ്ടാ​യി​രു​ന്നെ​ന്നും അ​ന്‍​ഷാ​ദു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ‌കാ​സ​ര്‍​ഗോ​ഡ് മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ അ​ന്‍​ഷാ​ദി​നെ ഇ​ന്ന​ലെ​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്.

രാ​വി​ലെ കാ​ക്ക​നാ​ട് ഫ​സ്റ്റ് ക്ലാ​സ്മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ഏ​ഴു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. വൈ​കു​ന്നേ​രം വ​രെ നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം ആ​റി​ന് കൊ​ല​പാ​ത​കം ന​ട​ന്ന ഫ്ളാ​റ്റി​ലെ 16-ാം നി​ല​യി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തും.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: