ഈയാഴ്ച ബോണസ് ഓഹരി പ്രഖ്യാപനം നടത്തുന്ന 3 സ്‌മോള്‍ കാപ് കമ്പനികള്‍; നോക്കിവെച്ചോളൂ

Spread the love


ബഹുഭൂരിപക്ഷം കോര്‍പറേറ്റ് കമ്പനികളും ഇതിനോടകം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ ഓഹരിയുടമകളും ഡിവിഡന്റ്/ ബോണസ് ഇനത്തില്‍ കമ്പനികള്‍ എന്തു പ്രതിഫലം നല്‍കുമെന്ന കാത്തിരിപ്പിലാണ്. അത്തരത്തിലുള്ള ഓഹരിയുടമകളെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട വാര്‍ത്തയാണിത്. ഈ വ്യാപാര ആഴ്ചയ്ക്കിടെ മൂന്ന് കമ്പനികളാണ് ബോണസ് ഓഹരികള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിന് വേണ്ടി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നത്. ആ കമ്പനികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Also Read: വില്‍ക്കാനാളില്ല; തുടര്‍ച്ചയായ നാലാം ദിവസവും ഈ മള്‍ട്ടിബാഗര്‍ അപ്പര്‍ സര്‍ക്യൂട്ടില്‍; കാരണമിതാണ്

സായിആനന്ദ് കൊമേഷ്യല്‍

സായിആനന്ദ് കൊമേഷ്യല്‍

വിവിധയിനം കച്ചവട വസ്തുക്കളുടെ മൊത്ത വ്യാപാരത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന നാനോ കാപ് കമ്പനിയാണ് സായിആനന്ദ് കൊമേഷ്യല്‍. ഓഗസ്റ്റ് 25-ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ബോണസ് ഓഹരി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും എന്നാണ് ബിഎസ്ഇയില്‍ യല്‍ ചെയ്ത അപേക്ഷയില്‍ നിന്നും വെളിവാകുന്നത്.

അതേസമയം 1.81 രൂപയിലായിരുന്നു സായിആനന്ദ് (BSE: 512097) ഓഹരിയുടെ കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 2.08 രൂപയും താഴ്ന്ന വില 0.88 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 20.6 കോടിയാണ്.

ഭാരത് ഗിയേര്‍സ്

ഭാരത് ഗിയേര്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബീല്‍ ഗിയര്‍ നിര്‍മാതാക്കളാണ് ഭാരത് ഗിയേര്‍സ്. ഹീറ്റ് ട്രീറ്റ്‌മെന്റ് ഫര്‍ണസും ഈ സ്‌മോള്‍ കാപ് കമ്പനി നിര്‍മിക്കുന്നുണ്ട്. നേരത്തെ ഓഗസ്റ്റ് 19-ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് യോഗം ഓഗസ്റ്റ് 24-ലേക്ക് മാറ്റിവെച്ചു. ഈ യോഗത്തില്‍ ബോണസ് ഓഹരി നിര്‍ദേശം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം 174 രൂപയിലായിരുന്നു ഭാരത് ഗിയേര്‍സ് (BSE: 505688, NSE : BHARATGEAR) ഓഹരിയുടെ കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 190 രൂപയും താഴ്ന്ന വില 111 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 178 കോടിയാണ്.

Also Read: ഓഹരി വിഭജനം പ്രഖ്യാപിച്ചു; ഈ മള്‍ട്ടിബാഗര്‍ വീണ്ടും കുതിപ്പില്‍; ശ്രദ്ധിക്കേണ്ട 6 ഘടകങ്ങള്‍

ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ

ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ

അഗ്രോ കെമിക്കല്‍ ഉത്പന്നങ്ങളും ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള ജൈവവസ്തുക്കളും ഉത്പാദിപ്പിക്കുന്ന മുന്‍നിര കമ്പനിയാണ് ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ. വിവിധയിനം ഉത്പന്നങ്ങള്‍ 30-ലേറെ രാജ്യങ്ങളിലേക്കും ഈ സ്‌മോള്‍ കാപ് കമ്പനി കയറ്റുമതി ചെയ്യുന്നു. ബോണസ് ഓഹരി നല്‍കുന്ന തീരുമാനം കൈക്കൊള്ളാന്‍ ഓഗസ്റ്റ് 20-ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും.

അതേസമയം 1,014 രൂപയിലായിരുന്നു ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ (BSE: 532851, NSE : INSECTICID) ഓഹരിയുടെ കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,095 രൂപയും താഴ്ന്ന വില 583 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 2,069 കോടിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: