വിളിച്ചെടുക്കാതെയും കെഎസ്എഫ്ഇ ചിട്ടിയിൽ നിന്ന് പണം നേടാം; അറിയാം കെഎസ്എഫ്ഇ വായ്പ പദ്ധതികൾ

Spread the love


ചിട്ടി പാസ്ബുക്ക് വായ്പ

ചിട്ടി വിളിച്ചെടുക്കാത്തവർക്ക് സാമ്പത്തികമായി ഉപയോഗപ്പെടുത്താവുന്നതാണ് പാസ്ബുക്ക് ലോൺ. ചിട്ടി പാസ്ബുക്കിൽ അടച്ച തുകയ്ക്ക് മുകളിലാണ് വായ്പ അനുവദിക്കുക. ഈ വായ്പയ്ക്ക് ജാമ്യം നൽകേണ്ട ആവശ്യമില്ല. ചിട്ടി മുടക്കമില്ലാതെ അടച്ചവർക്ക് മാത്രമാണ് പാസ്ബുക്ക് വായ്പ ലഭിക്കുകയുള്ളൂ.  ഉദാഹരണത്തിന് 10,000 രൂപ മാസ അടവുള്ള 50 മാസം കാലവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടി പരി​ഗണിക്കാം.

ആദ്യ മാസം 10,000വും ലേല കിഴിവിന് പ്രകാരം രണ്ടാം മാസം മുതൽ 10ാം മാസം വരെ 7,500 രൂപയും 11-15 മാസം വരെ 8,500 രൂപയും 20ാം മാസം വരെ 8,000 രൂപയും അടവ് പ്രതീക്ഷിച്ചാൽ 20ാം മാസം വരെ 1.60 ലക്ഷം രൂപ ചിട്ടിയിൽ അടച്ചിട്ടുണ്ടാകും. 

Also Read: നെറ്റ് അസ്റ്റ് വാല്യു നോക്കിയാണോ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കേണ്ടത്? തെറ്റിദ്ധാരണകൾ മാറ്റാം

വായ്പ

ഈ സമയത്തുണ്ടാകുന്ന 1 ലക്ഷം രൂപയുടെ ആവശ്യത്തിന് ചിട്ടി പാസ്ബുക്കുമായി ശാഖയിലെത്തി വായ്പയെടുക്കാം. അടച്ച തുകയുടെ 65 ശതമാനം വരെ പാസ്ബുക്ക് ലോണിൽ വായ്പ ലഭിക്കും. ഇതുപ്രകാരം. 1.04 ലക്ഷം രൂപ ലഭിക്കും. 10.75 ശതമാനമാണ് വായ്പയടുെ പലിശ നിരക്ക്. മാസത്തവണ ചിട്ടി തുകയ്ക്കണം. ഇതിൽ മുടക്കം വന്നാൽ 13.25 ശതമാനത്തിലേക്ക് പലിശ ഉയരും. 

Also Read: പണം കൈമാറുന്നതിനും പരിധിയുണ്ട്; നിയമം തെറ്റിച്ചാൽ മുഴുവനും പിഴയിലേക്ക്; ആദായ നികുതി വകുപ്പ് പറയുന്നത് നോക്കൂ

ചിട്ടി ലോണ്‍

ചിട്ടി ലോണ്‍

ചിട്ടയില്‍ ചേരുന്നവർക്ക് ജാമ്യ്ം നൽകി വായ്പ എടുക്കാൻ സാധിക്കും. ചിട്ടി പിടിക്കാത്ത ചിറ്റാളനാണെങ്കില്‍ ചിട്ടിയുടെ മൊത്തം കാലാവധിയുടെ 10ശതമാനം തവണകള്‍ മുടക്കമില്ലാതെ പൂർത്തിയാക്കിയവർക്ക് ചിട്ടിത്തുകയുടെ 50% വരെ വായ്പ ലഭിക്കും. വിളിച്ചെടുക്കുമ്പോള്‍ നെറ്റ് ചിട്ടിത്തുകയില്‍ നിന്ന് വായ്പ തുക കുറയ്ക്കും. 50 മാസത്തില്‍ കുറവ് കാലാവധിയുള്ള ചിട്ടി തുകയ്ക്ക് 12 ശതമാനവും 50 മാസത്തിന് മുകളിൽ കാലാവധിയുള്ള ചിട്ടികൾക്ക് 11.50 ശതമാനമാണ് പലിശ നിരക്ക്. 

Also Read: ഒന്നിലധികം സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടുകളുണ്ടോ? 5 ലക്ഷം വീതം നേട്ടമുണ്ട്!

സ്കീം ചിട്ടി

സ്കീം പ്രകാരമുള്ള ചിട്ടിയിൽ ചേരുന്നവർക്ക് ചിട്ടിയുടെ 5 ശതമാനം തുക അടച്ചു കഴിഞ്ഞാല്‍ 50 ശതമാനം വായ്പ ലഭിക്കും. നിലവില്‍ സ്മാര്‍ട്ട് ഭദ്രാത ചിട്ടിയിൽ ചേർന്നവർക്ക് ഈ വായ്പ നേടാനാകും. 10,000 രൂപ 50 മാസത്തേക്ക് അടയ്ക്കേണ്ട 5 ലക്ഷത്തിന്റെ ചിട്ടി ഉദാഹരണമായെടുത്താൽ 3 മാസ തവണകളടച്ചാൽ 2.5 ലക്ഷം രൂപ വായ്പ ലഭിക്കും. ഇതിന് ജാമ്യം നൽകണം. 11.50 ശതമാനമാണ് പലിശ നിരക്ക്. 

വ്യക്തി​ഗത വായ്പ

വ്യക്തി​ഗത വായ്പ

വിശ്വസ്ത ഇടപാടുകാർക്കാണ് കെഎസ്എഫ്ഇ വ്യക്തി​ഗത വായ്പകൾ നൽകുന്നത്. 25 ലക്ഷം രൂപവരെ വായ്പ ലഭിക്കും. 72 മാസമാണ് പരമാവധി തിരിച്ചടവ് കാലാവധി. കെഎസ്എഫ്ഇയുമായുള്ള ഇടപാടുകൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നവർക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. 11.5 ശതമാനമാണ് പലിശ നിരക്ക്. തിരിച്ചടവ് സ്വയം പ്ലാൻ ചെയ്യാം.

1 ലക്ഷം രൂപ വായപയെടുക്കുന്നൊരാള്‍ 1 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കുകയാണെങ്കില്‍ 8,250 രൂപ മാസം അടയ്ക്കണം. 2 വര്‍ഷം കൊണ്ട് വായ്പ തീര്‍ക്കുമെങ്കില്‍ 4,866 രൂപയും മൂന്ന് വര്‍ഷ കാലവധിയില്‍ മാസം 3,410 രൂപയും അടയ്ക്കണം. 4 വര്‍ഷത്തേക്ക് 2,686 രൂപയും 5 വര്‍ഷത്തേക്ക് 2,255 രൂപും 6 വര്‍ഷത്തേക്ക് 1,970 രൂപയും അടയ്ക്കണം. ഓണ്‍ലൈനായി തിരിച്ചടവിന് സൗകര്യമുണ്ട്.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: