60 കോടിയുടെ ലഹരി വേട്ട; മെഥാക്വിനോള്‍ കൊച്ചിയില്‍, രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്ത്

Spread the love


Ernakulam

oi-Swaroop Tk

Google Oneindia Malayalam News

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. 60 കോടിയുടെ ലഹരി മരുന്നാണ് പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് 30 കിലോയുടെ ലഹരി വസ്തുക്കളാണ് യാത്രക്കാരനില്‍ പിടിച്ചെടുത്തത്.

മെഥാക്വിനോള്‍ എന്ന ലഹരി മരുന്നാണ് കണ്ടെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. സിംബാബ്വേയില്‍ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയതായിരുന്നു മുരളീധരന്‍ നായര്‍. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറവെ നടന്ന ബാഗേജ് പരിശോധനയില്‍ ലഹരി മരുന്ന് കണ്ടെത്തുകയായിരുന്നു.

ത്രിഡി എം ആര്‍ ഐ സ്‌കാനിങ്ങിലൂടെയാണ് ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ ലാബോറട്ടറിയിലേക്ക് അയച്ചു. യാത്രക്കാരനെ നര്‍ക്കോട്ടിക്സ് വിഭാഗത്തിന് കൈമാറി.

ലക്ഷ്യം 2024 ലോക്സഭ തിരഞ്ഞെടുപ്പ്; അടിമുടി പൊളിച്ചെഴുതാൻ ബിജെപി..ബിഹാറിലും യുപിയിലുംലക്ഷ്യം 2024 ലോക്സഭ തിരഞ്ഞെടുപ്പ്; അടിമുടി പൊളിച്ചെഴുതാൻ ബിജെപി..ബിഹാറിലും യുപിയിലും

അതേസമയം, പെരുമ്പാവൂരില്‍ 22.5 ഗ്രാം ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിലായി. മയക്കുമരുന്ന് വിപണിയില്‍ ഇതിന് 5 ലക്ഷത്തോളം വില വരും. അസ്സം സ്വദേശി അബ്ദുള്‍ റാഷിദ് മകന്‍ നസ്രുള്‍ ഇസ്ലാം (30 വയസ്സ്) ആണ് പിടിയിലായത്. നാട്ടില്‍ നിന്നും കൊണ്ടുവന്ന ഹെറോയിന്‍ ഇതര സംസ്ഥാനക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ പ്രധാന വരുമാനം.

ഷാജഹാന്‍ കൊലപാതകം; പ്രതികളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, ഒളിപ്പിച്ചത് ബിജെപി നേതാവെന്ന് പൊലീസ്ഷാജഹാന്‍ കൊലപാതകം; പ്രതികളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, ഒളിപ്പിച്ചത് ബിജെപി നേതാവെന്ന് പൊലീസ്

വില്‍പ്പനക്കായി മറ്റൊരാള്‍ക്ക് കൊടുക്കാന്‍ നില്‍ക്കുന്നതിനിടയിലാണ് പെരുമ്പാവൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും ഇയാളെ പിടികൂടിയത്. പ്രതിയെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കോതമംഗലത്തു ഒരാഴ്ച മുന്‍പ് ബ്രൗണ്‍ ഷുഗറുമായി രണ്ടു അന്യസംസ്ഥാന തൊഴിലാളികള്‍ എക്‌സൈസ് പിടിയിലായിരുന്നു.

എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം. മഹേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി. കെ വിജയന്‍, വി എസ് ഷൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി കെ അനൂപ്, പി ജെ പത്മഗിരീശന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു.

English summary

Huge drug hunt in Nedumbassery; 60 crore worth of drugs seized

Story first published: Sunday, August 21, 2022, 16:04 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!