മകനെതിരെ കത്തി വീശി ആക്രമിച്ച് ബസ് ഡ്രൈവര്‍; കണ്ടുനിന്ന പിതാവ് കുഴഞ്ഞ് വീണുമരിച്ചു

Spread the love


Ernakulam

oi-Jithin Tp

Google Oneindia Malayalam News

കൊച്ചി: ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം പറവൂരില്‍ യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അക്രമിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവര്‍ ചെറായി സ്വദേശി ടിന്റു ആണ് പൊലീസ് പിടിയിലായത്. കോഴിക്കോട്-വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ടിന്റു.

ടിന്റു മകനെതിരെ കത്തി വീശുന്നത് കണ്ട പിതാവ് സംഭവ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് (54) മകനെതിരെ കത്തി വീശുന്നത് കണ്ട് കുഴഞ്ഞുവീണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്ത് വച്ചാണ് സ്വകാര്യ ബസ് ജീവനക്കാരും ഫസലുദ്ദീനും മകനും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നത്. പറവൂരില്‍ വച്ച് സ്വകാര്യ ബസ് ഇവരുടെ കാറില്‍ തട്ടി എന്നതായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണം.

ഡോളോ കുറിച്ച് നല്‍കാന്‍ 1000 കോടി; അതീവ ഗൗരവതരമെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്ഡോളോ കുറിച്ച് നല്‍കാന്‍ 1000 കോടി; അതീവ ഗൗരവതരമെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്

ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചിരുന്നത്. നര്‍മ്മദ എന്ന സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഫര്‍ഹാനും ഫസലുദ്ദീനും സഞ്ചരിച്ച കാറിന്റെ സൈഡ് മിററില്‍ തട്ടിയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ ആക്രമിക്കാനെത്തിയത്.

ദിലീപ് കേസ്: ഇന്ന് നിർണായകം, അതിജീവിതയുടെ ആവശ്യം, ഹൈക്കോടതിയിലും വിചാരണ കോടതിയിലുംദിലീപ് കേസ്: ഇന്ന് നിർണായകം, അതിജീവിതയുടെ ആവശ്യം, ഹൈക്കോടതിയിലും വിചാരണ കോടതിയിലും

ബസ് കറിന്റെ സൈഡ് മിററില്‍ തടുന്നത് ചോദ്യം ചെയ്യുക മാത്രമെ ചെയ്തുള്ളൂവെന്നും അപ്പോഴേക്കും ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നു എന്നുമാണ് ഫര്‍ഹാന്‍ പൊലീസിന് നല്‍കിയ മൊഴി. മിററില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയ ബസിനെ ഫര്‍ഹാന്‍ പിന്തുടര്‍ന്ന് ഓവര്‍ടെക്ക് ചെയ്ത് തടഞ്ഞ് നിര്‍ത്തുയായിരുന്നു.

അദാനിയും അംബാനിയും രത്തന്‍ ടാറ്റയും എത്ര വരെ പഠിച്ചു? വിദ്യാഭ്യാസ യോഗ്യത എന്ത്? അറിയാം

cmsvideo

ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ..ചങ്കുറപ്പോടെ അതിജീവിത | *Kerala

തുടര്‍ന്നാണ് വാക്കേറ്റം നടക്കുന്നത്. ഇതിനിടെ ബസിലെ ഡ്രൈവര്‍ ടിന്റു വാഹനത്തില്‍ നിന്നും കത്തിയെടുത്ത് ഫര്‍ഹാനെ കുത്തുകയായിരുന്നു. എന്നാല്‍ ആക്രമണം തടഞ്ഞ ഫര്‍ഹാന്റെ കൈ കത്തി തട്ടി മുറിഞ്ഞു. ഇത് കണ്ടതോടെയാണ് കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞു വീണത്.

ഉടന്‍ തന്നെ ഫസലുദ്ദീനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. സംഭവത്തിന് പിന്നാലെ സ്വകാര്യ ബസ് ജീവനക്കാര്‍ വാഹനമെടുത്ത് ഇവിടെ നിന്നും കടന്ന് കളയുകയും ചെയ്തു.

English summary

Kochi: Bus driver attacks son with knife; father who was watching it died

Story first published: Friday, August 19, 2022, 11:37 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!