ഈ 6 അദാനി ഓഹരികളിലെ ലക്ഷം രൂപ വീതമുള്ള നിക്ഷേപം 2 വര്‍ഷത്തില്‍ 66.5 ലക്ഷമായി; അദാനി മാജിക്!

Spread the love


അദാനി പവര്‍

രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ താപവൈദ്യുതി ഉത്പാദകരാണ് അദാനി പവര്‍ ലിമിറ്റഡ്. 2020 ഓഗസ്റ്റ് 21-ന് അദാനി പവര്‍ ഓഹരികള്‍ 39.15 രൂപയിലായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയില്‍ ഈ ഓഹരികള്‍ 412 രൂപയിലാണ് ക്ലോസ് ചെയ്തത്. അതായത് 2 വര്‍ഷത്തിനിടെ ഓഹരികള്‍ 10.5 മടങ്ങ് ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കിയതെന്ന് സാരം.

ഇതോടെ രണ്ട് വര്‍ഷം മുമ്പ് 1 ലക്ഷം രൂപയ്ക്ക് വാങ്ങിയ അദാനി പവര്‍ (BSE: 533096, NSE : ADANIPOWER) ഓഹരികളുടെ ഇന്നത്തെ വിപണി മൂല്യം 10.5 ലക്ഷമായി ഉയര്‍ന്നു.

Also Read: ഈയാഴ്ച ബോണസ് ഓഹരി പ്രഖ്യാപനം നടത്തുന്ന 3 സ്‌മോള്‍ കാപ് കമ്പനികള്‍; നോക്കിവെച്ചോളൂ

അദാനി എന്റര്‍പ്രൈസസ്

അദാനി എന്റര്‍പ്രൈസസ്

രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ഏറ്റവും വേഗത്തില്‍ വളരുന്ന വൈവിധ്യവത്കരിക്കപ്പെട്ട കമ്പനിയുമാണിത്. അതേസമയം 2020 ഓഗസ്റ്റ് 21-ന് അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 233.35 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ കഴിഞ്ഞയാഴ്ചയില്‍ ഈ ഓഹരികള്‍ 3,127 രൂപ നിലവാരത്തിലാണ് നില്‍ക്കുന്നത്. അതായത് 2 വര്‍ഷത്തിനിടെ ഓഹരികളില്‍ നിന്നും 13.40 മടങ്ങ് ആദായം ലഭിച്ചുവെന്ന് ചുരുക്കം.

ഇതോടെ 2020-ല്‍ 1 ലക്ഷം രൂപയ്ക്ക് വാങ്ങിയ അദാനി എന്റര്‍പ്രൈസസ് (BSE: 512599, NSE : ADANIENT) ഓഹരിയുടെ ഇന്നത്തെ വിപണി മൂല്യം 13.40 ലക്ഷമായി വര്‍ധിച്ചു.

അദാനി ഗ്രീന്‍ എനര്‍ജി

അദാനി ഗ്രീന്‍ എനര്‍ജി

പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അദാനി ഗ്രൂപ്പ് ഉപസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഹോള്‍ഡിംഗ് കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. 2020 ഓഗസ്റ്റ് 21-ന് അദാനി പവര്‍ ഓഹരികള്‍ 376.55 രൂപയിലായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയോടെ ഈ മള്‍ട്ടിബാഗര്‍ ഓഹരി 2,422 രൂപയിലാണ് ക്ലോസ് ചെയ്തത്. അതായത് 2 വര്‍ഷത്തിനിടെ ഓഹരികള്‍ 6.45 മടങ്ങ് ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കിയതെന്ന് സാരം.

ഇതോടെ രണ്ട് വര്‍ഷം മുമ്പ് 1 ലക്ഷം രൂപയ്ക്ക് വാങ്ങിയ അദാനി ഗ്രീന്‍ എനര്‍ജി (BSE: 541450, NSE : ADANIGREEN) ഓഹരികളുടെ ഇന്നത്തെ വിപണി മൂല്യം 6.45 ലക്ഷമായി ഉയര്‍ന്നു.

അദാനി ട്രാന്‍സ്മിഷന്‍

അദാനി ട്രാന്‍സ്മിഷന്‍

ഊര്‍ജോത്പാദനം, പ്രസരണം, വിതരണം തുടങ്ങിയ മേഖലകളില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്. അതേസമയം 2020 ഓഗസ്റ്റ് 21-ന് അദാനി ട്രാന്‍സ്മിഷന്‍ ഓഹരി 272.10 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ കഴിഞ്ഞയാഴ്ചയില്‍ ഈ മള്‍ട്ടിബാഗര്‍ ഓഹരി 3,612 രൂപ നിലവാരത്തിലാണ് നില്‍ക്കുന്നത്. അതായത് 2 വര്‍ഷത്തിനിടെ ഓഹരിയില്‍ നിന്നും 13.25 മടങ്ങ് ആദായം ലഭിച്ചുവെന്ന് ചുരുക്കം.

ഇതോടെ 2020-ല്‍ 1 ലക്ഷം രൂപയ്ക്ക് വാങ്ങിയ അദാനി ട്രാന്‍സ്മിഷന്‍ (BSE: 539254, NSE : ADANITRANS) ഓഹരിയുടെ ഇന്നത്തെ വിപണി മൂല്യം 13.25 ലക്ഷമായി വര്‍ധിച്ചു.

അദാനി ടോട്ടല്‍ ഗ്യാസ്

അദാനി ടോട്ടല്‍ ഗ്യാസ്

അദാനി ഗ്രൂപ്പിന്റേയും ഫ്രാന്‍സിലെ ടോട്ടല്‍ ഏജന്‍സീസിന്റേയും സംയുക്ത സംരംഭമാണ് അദാനി ടോട്ടല്‍ ഗ്യാസ്. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളായ പൈപ്ഡ് നാച്ചുറല്‍ ഗ്യാസ്, കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് വിഭിഗങ്ങളിലെ മുന്‍നിര കമ്പനിയാണിത്. 2020 ഓഗസ്റ്റ് 21-ന് അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 165.55 രൂപയിലായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയോടെ ഈ മള്‍ട്ടിബാഗര്‍ ഓഹരി 3,380.80 രൂപയിലാണ് ക്ലോസ് ചെയ്തത്.

അതായത് 2 വര്‍ഷത്തിനിടെ ഓഹരികള്‍ 20.40 മടങ്ങ് ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കിയതെന്ന് സാരം. ഇതോടെ രണ്ട് വര്‍ഷം മുമ്പ് 1 ലക്ഷം രൂപയ്ക്ക് വാങ്ങിയ അദാനി ടോട്ടല്‍ ഗ്യാസ് (BSE: 542066, NSE : ATGL) ഓഹരികളുടെ ഇന്നത്തെ വിപണി മൂല്യം 20.40 ലക്ഷമായി ഉയര്‍ന്നു.

അദാനി പോര്‍ട്ട്‌സ്

അദാനി പോര്‍ട്ട്‌സ്

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖ കമ്പനിയാണ് അദാനി പോര്‍ട്ട്സ് & സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ്. ഇന്ത്യയിലെ 25 ശതമാനം കണ്ടെയ്നര്‍ നീക്കവും കമ്പനി കൈകാര്യം ചെയ്യുന്നു. അതേസമയം 2020 ഓഗസ്റ്റ് 21-ന് അദാനി പോര്‍ട്ട്‌സ് ഓഹരി 354.35 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ കഴിഞ്ഞയാഴ്ചയില്‍ ഈ മള്‍ട്ടിബാഗര്‍ ഓഹരി 870 രൂപ നിലവാരത്തിലാണ് നില്‍ക്കുന്നത്.

അതായത് 2 വര്‍ഷത്തിനിടെ ഓഹരിയില്‍ നിന്നും 2.50 മടങ്ങ് ആദായം ലഭിച്ചുവെന്ന് ചുരുക്കം. ഇതോടെ 2020-ല്‍ 1 ലക്ഷം രൂപയ്ക്ക് വാങ്ങിയ അദാനി പോര്‍ട്ട്‌സ് (BSE: 532921, NSE : ADANIPORTS) ഓഹരിയുടെ ഇന്നത്തെ വിപണി മൂല്യം 2.50 ലക്ഷമായി വര്‍ധിച്ചു.

ചുരുക്കം

ചുരുക്കം

രണ്ട് വര്‍ഷം മുമ്പ് ഒരു നിക്ഷേപകന്‍ ഒരു ലക്ഷം രൂപ വീതം അദാനി പവര്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പോര്‍ട്ട്‌സ് തുടങ്ങിയ ഓഹരികളില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്നതിന്റെ വിപണി മൂല്യം 66.50 ലക്ഷം രൂപയാകുമായിരുന്നു. (10.50 ലക്ഷം + 13.40 ലക്ഷം + 6.45 ലക്ഷം + 13.25 ലക്ഷം + 20.40 ലക്ഷം + 2.50 ലക്ഷം).

Also Read: ഒന്നിലധികം സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടുകളുണ്ടോ? 5 ലക്ഷം വീതം നേട്ടമുണ്ട്!

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: