എംഎല്‍എ വേദിയിലെത്തി, ഇറങ്ങിപോയി ട്വന്റി ട്വന്റി ഭരണ സമിതി… ഐക്കരനാട്ടില്‍ ബഹിഷ്കരണം

Spread the love


അതേസമയം പഞ്ചായത്ത് എംഎല്‍എ ഉള്‍പ്പടെ വേദി വിട്ടതില്‍ എംഎല്‍എ ഒന്നും പറഞ്ഞില്ല. എംഎല്‍യുടെ തുടര്‍ച്ചയായ നിസഹരണത്തിലെ പ്രതിഷേധമാണ് വേദിയില്‍ കാണിച്ചെതെന്നായിരുന്നു ട്വന്റി, ട്വന്റിയുടെ പ്രതികരണം. എംഎല്‍എ പങ്കെടുത്ത കുന്നത്ത് നാട് പഞ്ചായത്തിലും പ്രതിഷേധമുണ്ടായി. പഞ്ചായത്ത് പ്രസിഡന്‍റും മെന്പർമാരും എം എൽ എ ശ്രീനിജൻ ഇരിക്കുന്ന വേദിയിലേക്ക് കയറാൻ തയ്യാറായില്ല. തുടർന്ന് വീണ്ടും ക്ഷണിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്‍റ് വേദിയിൽ കയറി പ്രതിഷേധിച്ചു.

2

ഇതേത്തുടർന്ന് പുറത്ത് നേരിയ സംഘർഷമുണ്ടായി.പുതിയ സംഭവങ്ങളിലൂടെ എറണാകുളം കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിയും സിപിഎമ്മും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ എംഎൽഎ തടയുന്നുവെന്നാണ് ആരോപണം.കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി തൂണുകളിലും സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന വിഷയമുള്‍പ്പടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോര് രൂക്ഷമായിരുന്നു.

3

സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയ്ക്ക് എംഎൽഎ പി വി ശ്രീനിജൻ തടസം നിൽക്കുന്നുവെന്നായിരുന്നു ട്വന്റി ട്വന്റിയുടെ ആരോപണം. ഒരു സ്ട്രീറ്റ് ലൈറ്റിന് 2,500 രൂപയാണ് ചെലവ്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിലൂടെ നാട്ടുകാരിൽ നിന്ന് കൂടി പണം സമാഹരിച്ചാണ് പദ്ധതി. ഇതനുസരിച്ച് വഴിവിളക്കുകൾ സ്ഥാപിക്കാൻ തുടങ്ങിയതോടെ കേസുകളും, ഉദ്യോഗസ്ഥർക്ക് ഭീഷണിയും പദ്ധതിയ്ക്ക് വിലക്കുമുണ്ടായെന്നായിരുന്നു ആരോപണം.ട്വന്റി ട്വന്റി പ്രവര്‍ത്തകൻ ദീപു മരിച്ച സംഭവവും പ്രദേശത്ത് ട്വന്റി ട്വന്റിയും സിപിഎം തമ്മിലുള്ള വിരോധം വര്‍ധിപ്പിച്ചിരുന്നു.

4

ട്വന്റി 20യുടെ ലൈറ്റണയ്ക്കൽ പ്രതിഷേധ സമരത്തെ തുടർന്നാണ് ദീപുവിനെ സിപിഎം പ്രവർത്തകർ അക്രമിച്ചത്. വീടിന് സമീപമുള്ള റോഡിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റ് വിളക്കണച്ചായിരുന്നു ട്വന്റി 20 പ്രതിഷേധം.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: