കോവിഡ് കാലത്തെ PPE കിറ്റ് വാങ്ങല്‍; അഴിമതിയും സ്വജന പക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാകരുതെന്ന് ഹൈക്കോടതി

Spread the love


Thank you for reading this post, don't forget to subscribe!

Kerala High Court

കൊച്ചി: അഴിമതിയും സ്വജനപക്ഷപാതവും നടത്താന്‍ ദുരന്തങ്ങൾ മറയകരുതെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിഷയത്തിൽ ലോകായുക്ത ഇടപെടലിനെതിരായ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.

ലോകായുക്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്ന് കോടതി പറഞ്ഞു.

Also Read-വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം; ലത്തീൻ അതിരൂപത ബിഷപ്പ് തോമസ് ജെ നെറ്റോ രണ്ടു കേസുകളിൽ കൂടി പ്രതി

കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നെന്ന പരാതിയിൽ മുൻ‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡിസംബർ എട്ടിന് ഹാജരാകണമെന്ന് നിർദേശിച്ച് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു. കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുൻ ജനറൽ‌മാനേജർ എസ്ആർ ദിലീപ്, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരടരക്കം 11 പേർക്കെതിരെയായിരുന്നു പരാതി.

Also Read-എട്ടുമാസം ഗർഭിണിയായിരിക്കെ വിവാഹം; അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ കിട്ടാൻ അപേക്ഷയുമായി മാതാപിതാക്കൾ

യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!