അടിമാലിയിൽ മൊബൈൽ ആപ് വഴി വിദ്യാർഥിനിയോട് അശ്ലീല ചാറ്റിംഗ്;
സ്കൂളിലെ കൗൺസിലിങ് വിദഗ്ദനെതിരെ പോക്സോ കേസ്

Spread the love

അടിമാലിയിൽ മൊബൈൽ ആപ് വഴി വിദ്യാർഥിനിയോട് അശ്ലീല ചാറ്റിംഗ് നടത്തിയ CBSC സ്കൂളിലെ കൗൺസിലിങ് വിദഗ്ദനെതിരെ പോക്സോ കേസെടുത്തു. സ്കൂൾ ബസിൽ വച്ച് വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചുവെന്ന പരാതി പോലിസിനോട് അന്വേഷിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഉത്തരവിട്ടു.

സ്കൂളിലെ കൗൺസിലിംഗ് ചുമതല വഹിച്ചിരുന്ന തോക്കുപാറ സ്വദേശി തൈപ്പറമ്പിൽ സോജനെതിരെയാണ് വെള്ളത്തൂവൽ പോലീസ് ഇൻസ്പെക്ടർ R കുമാർ കേസെടുത്തിരിക്കുന്നത്. പരാതിയെ തുടർന്ന് അധ്യാപകനെ പുറത്താക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു.


2022 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഉച്ചതിരിഞ്ഞ് പ്രതിയായ സ്കൂൾ കൗൺസിലർ ഫോണിലെ SNAP CHAT എന്ന മൊബൈൽ അപ്ലിക്കേഷൻ വഴി പെൺകുട്ടിയെ വിളിച്ച് അശ്ലീലം പറഞ്ഞെന്നാണ് പരാതി. പെൺ കുട്ടി സംഭവം വീട്ടുകാരോടും സ്കൂളിലെ അധ്യാപകരോടും കൂട്ടുകാരോടും പറഞ്ഞു.ഇതോടെ ആരോപണ വിധേയനെതിരെ പ്രതിഷേധവുമായി വിദ്യാർഥികളും അധ്യാപകരും രംഗത്തെത്തി. ഇരയായ പെൺകുട്ടി രേഖാമൂലം പ്രിൻസിപ്പാലിന് പരാതി നൽകി. പരാതിയിൽ എല്ലാ വിവരങ്ങളും പെൺകുട്ടി തന്നെ വ്യക്തമായി രേഖപ്പെടുത്തിയതിനാൽ നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരായി.

കൂടാതെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന് കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പരാതി നൽകി. ഇതോടെ കേസിൽ അന്വേഷണം നടത്താൻ CWC ചെയർമാൻ പോലീസിന് ഉത്തരവ് നൽകുകയായിരുന്നു.

ഇടുക്കി പോലീസ് SPയുടെ നിർദേശാനുസരണം അടിമാലി പോലീസ് സ്കൂളിൽ പ്രാഥമിക അന്വേഷണം നടത്തി. പിന്നീട് കേസ് ഫയൽ തുടരന്വേഷണത്തിന് വെള്ളത്തൂവൽ പോലിസിന് കൈമാറി.

ഇതിനിടെ ഈ സ്കൂളിൽ നടന്ന മറ്റൊരു സംഭവം അന്വേഷിക്കാൻ ഇവിടെ എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തി.തുടർന്ന് കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ച് ചൈൽഡ്ലൈൻ പ്രവർത്തക മടങ്ങിയെങ്കിലും നടപടി നീണ്ട് പോയി. ഇതോടെ ചൈൽഡ് ലൈൻ വാളണ്ടിയർ യഥാസമയം CWCയ്ക്ക് റിപ്പോർട്ട് നൽകിയില്ലെന്നും സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടന്നതായും ആരോപിച്ച് രക്ഷിതാക്കൾ രംഗത്ത് വന്നു.തുടർന്ന് രക്ഷിതാക്കൾ തന്നെ ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ചു. ഇതോടെ അന്വേഷണം ഊർജിതമായി.


ഇരയായ കുട്ടിയിൽ നിന്നും രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് വെള്ളത്തൂവൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പോലീസിന് ഓർഡർ നൽകിയതായി സി.ഡബ്ല്യു.സി ചെയർമാൻ ജയശീലൻ പറഞ്ഞു. ആഴ്ചയിൽ രണ്ട് ദിവസമാണ് കൗൺസിലർ സ്കൂളിൽ സേവനം നല്കിയിരുന്നത്. കൗൺസിലിംഗിനിടെ പ്രതി കുട്ടികളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചിരുന്നു. പിന്നീട് ഈ നമ്പറുകൾ ദുരുപയോഗം ചെയ്താണ് പ്രതി കുറ്റം ചെയ്തത്.


ഇതിനിടെ ഇതേ സ്കൂളിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു അധ്യാപകൻ സ്കൂൾ ബസിൽ പെൺകുട്ടികളുടെ സീറ്റിൽ കയറിയിരുന്ന് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചുവെന്ന പരാതി ലഭിച്ചതായും ഈ കേസിലും അന്വേഷണം നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റി പോലീസിന് നിർദേശം നൽകിയതായും ചെയർമാൻ പറഞ്ഞു.

ഈ അധ്യാപകനേയും പുറത്താക്കിയതായി സ്കൂളധികൃതർ പറഞ്ഞു. സ്കൂളിൽ തുടർച്ചയായി സമാനമായ രണ്ടു സംഭവങ്ങൾ നടന്നതോടെയാണ് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

സാജൻ എന്ന പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ നിരീക്ഷിച്ചു വരികയാണെന്ന് വെള്ളത്തൂവൽ പോലിസ് അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: