ഫ്‌ളാറ്റിലെ കൊലപാതകം: ലഹരി സംഘങ്ങളിലും അന്വേഷണം, പ്രതിയെ നാളെ കൊച്ചിയില്‍ എത്തിക്കും

Spread the love


Ernakulam

oi-Swaroop Tk

Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റില്‍ ഒളിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതി അര്‍ഷാദിനെ നാളെ കൊച്ചിയില്‍ എത്തിക്കും. മഞ്ചേശ്വരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിരോധിക്കപ്പെട്ട ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു.

ലഹരി മരുന്ന് കൈവശം വച്ചതിന് കേസില്‍ അര്‍ഷാദിനെയും സുഹൃത്ത് അശ്വന്തിനെയും ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കോടതി അനുമതിയോടെ കൊച്ചിയിലെ കൊലപാതക കേസില്‍ അന്വേഷണത്തിനായി എത്തിക്കും.

അന്വേഷണത്തിനായി കൊച്ചിയില്‍ നിന്നുള്ള സംഘ കാസര്‍കോട് എത്തിയിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമേ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ എന്ന് കൊച്ചി പൊലീസ് അറിയിച്ചു. ലഹരി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയ മൊഴി.

ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം മാത്രമാണ് കൊലയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകൂ. പൊലീസ് നടത്തിയ അതിവിദഗ്ദമായ അന്വേഷണമാണ് പ്രതിയെ മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ സഹായിച്ചത്.

ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട്, അറിയാമോ?

സജീവ് കൃഷ്ണയുടെ ഫോണ്‍ ഉപയോഗിച്ച് അന്വേഷണത്തെ വഴി തെറ്റിക്കാന്‍ പ്രതി അര്‍ഷാദ് ശ്രമിച്ചെങ്കിലും പൊലീസ് അതില്‍ വീണില്ല. അര്‍ഷാദിന്റെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. ഒപ്പം താമസിച്ചവരാണ് സജീവ് കൃഷ്ണയെ കാണാതായതില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത്.

പൊലീസിനെ അറിയിച്ച് ഡ്യുപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്‌ലാറ്റ് തുറന്നപ്പോള്‍ കണ്ടത് ഫ്‌ലാറ്റിനകത്ത് പലയിടത്തായി രക്തക്കറകള്‍. ദുര്‍ഗന്ധത്തിന്റെ സൂചനയെ തുടര്‍ന്ന് ഫ്‌ലാറ്റിനോട് ചേര്‍ന്നുള്ള ഡക്ടിലാണ് മൃതദേഹം കണ്ടെത്തുന്നത്, ഫ്‌ളാറ്റില്‍ ഒപ്പം താമസിച്ചിരുന്ന അര്‍ഷാദിലേക്ക് പൊലീസിന് സംശയം ആദ്യമേ ഉയര്‍ന്നിരുന്നു. കൊലയ്ക്ക് ശേഷം അര്‍ഷാദ് സജീവ് കൃഷ്ണയുടെ ഫോണുമായി ഇവിടേക്ക് കടന്നിരുന്നു. തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ച കൂട്ടുകാരെ സജീവ് ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരിന്നു.

ഫ്‌ളാറ്റിലെ കൊലപാതകം: താമസക്കാരായ യുവാക്കള്‍ അയല്‍വാസികള്‍ക്ക് ശല്യക്കാര്‍, കൂടുതല്‍ വിവരങ്ങള്‍ഫ്‌ളാറ്റിലെ കൊലപാതകം: താമസക്കാരായ യുവാക്കള്‍ അയല്‍വാസികള്‍ക്ക് ശല്യക്കാര്‍, കൂടുതല്‍ വിവരങ്ങള്‍

cmsvideo

‘നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?’

തുടര്‍ന്ന് അര്‍ഷാദാണ് പ്രതിയെന്ന് ഏകദേശ സൂചനയില്‍ ഇന്‍ഫോപാര്‍ക്ക് സി ഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഫ്‌ളാറ്റിന്റെ സമീപത്ത് സി സി ടി വി ഇല്ലാതിരുന്നത് കേസില്‍ വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആദ്യ മണിക്കൂറില്‍ തന്നെ പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചു. തേഞ്ഞിപ്പാലത്ത് വച്ചാണ് അര്‍ഷാദ് കൈവശം വച്ചിരുന്ന സജീവ് കൃഷ്ണയുടെ ഫോണ്‍ ഏറ്റവും ഒടുവില്‍ ആക്ടീവ് ആയത്.

English summary

Kochi Flat Murder Case: Accused Arshad will be brought to Kochi tomorrowSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!