ലോക ക്രിക്കറ്റിലേക്ക് ധോണി കൊണ്ടുവന്ന അഞ്ച് ‘ട്രന്റുകള്‍’ അറിയാമോ? ഇന്നും പിന്തുടരുന്നു

Spread the love

ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് പെട്ടെന്ന് വിജയകരമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ്. ആരും ചിന്തിക്കാത്തതും സഞ്ചരിക്കാത്തതുമായ വഴിയിലൂടെ സഞ്ചരിക്കാന്‍ ധൈര്യം കാട്ടിയിരുന്ന നായകനാണ് ധോണി. അതുകൊണ്ട് തന്നെ ധോണി എന്നും ക്രിക്കറ്റ് ലോകത്തിന് വലിയ പാഠപുസ്തകമാണ്. ക്രിക്കറ്റില്‍ അതുല്യ സംഭാവനകള്‍ നല്‍കിയിട്ടുള്ള ധോണി കൊണ്ടുവന്ന ചില ട്രന്റുകള്‍ ഇപ്പോഴും ഹിറ്റായി തുടരുന്നു. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.

Thank you for reading this post, don't forget to subscribe!

Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്

ടി20യില്‍ സ്പിന്നര്‍ക്ക് ആദ്യ ഓവര്‍

ധോണി ഏറ്റവും കൂടുതല്‍ പരീക്ഷണം നടത്തിയിട്ടുള്ളത് ടി20യിലാണ്. ധോണിയെടുത്ത നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന് ആദ്യ ഓവര്‍ സ്പിന്നര്‍മാര്‍ക്ക് നല്‍കുകയെന്നതായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ആദ്യ ഓവറില്‍ സ്പിന്നിനെ എത്തിച്ച് പല തവണ വിക്കറ്റ് നേടിയെടുക്കാന്‍ ധോണിയുടെ തന്ത്രത്തിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി ആര്‍ അശ്വിനെയാണ് ധോണി ഓപ്പണിങ് ബൗളറായി ഇറക്കിയിരുന്നത്. ക്രിസ് ഗെയ്‌ലിനെയടക്കം ഇതേ തന്ത്രത്തിലൂടെ ധോണി പുറത്താക്കിയിട്ടുണ്ട്. ഇപ്പോള്‍ നിരവധി നായകന്മാര്‍ ഈ തന്ത്രം പിന്തുടരുന്നുണ്ടെങ്കിലും ഇത് ട്രന്റാക്കിയത് ധോണിയാണ്.

അവസാന ഓവറില്‍ ഗ്ലാസ് അണിയില്ല

അവസാന ഓവറില്‍ എക്‌സ്ട്രാ റണ്‍സിനായി ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കാനുള്ള സാധ്യത കൂടുതലാണ്. ബൈ റണ്‍സ് നേടാനുള്ള ബാറ്റ്‌സ്മാന്റെ ശ്രമത്തെ തടയാന്‍ വിക്കറ്റ് കീപ്പര്‍ക്ക് കൃത്യമായി ത്രോ ചെയ്യേണ്ടതായുണ്ട്. വിക്കറ്റ് കീപ്പിങ് ഗ്ലൗസ് ഉപയോഗിച്ച് ഇത് ചെയ്യുക പ്രയാസമാണെന്ന് പറയാം. ഈ സാഹചര്യത്തില്‍ ധോണി ചെയ്തിരുന്നത് അവസാന ഓവറില്‍ ഗ്ലൗസ് ഊരി കീപ്പ് ചെയ്യുകയെന്നതാണ്. ഇതിലൂടെ കൂടുതല്‍ കൃത്യതയോടെ സ്റ്റംപില്‍ എറിഞ്ഞ് കൊള്ളിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ഇത് ഒട്ടുമിക്ക കീപ്പര്‍മാരും ചെയ്യുന്നുണ്ട്. എന്നാലിത് ആദ്യമായി നടപ്പിലാക്കിയത് ധോണിയാണെന്ന് പറയാം.

Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്

കാല് വെച്ച് പന്ത് തടയല്‍

നേരത്തെ വിക്കറ്റ് കീപ്പര്‍മാര്‍ അധികം ചെയ്യാതിരുന്ന കാര്യമാണ് കാലുകള്‍ ഉപയോഗിച്ച് പന്ത് തടയല്‍. എന്നാല്‍ ധോണി ഈ തന്ത്രം ഫലപ്രദമായി കളത്തില്‍ ഉപയോഗിച്ച് ട്രന്റാക്കി. സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ സ്ലിപ്പിലൂടെ ബൗണ്ടറി നേടാനുള്ള ശ്രമം കാലുകൊണ്ട് തടുക്കുകയെന്നത് ക്രിക്കറ്റില്‍ വലിയ കേട്ടുപരിചയമില്ലാത്ത രീതിയാണ്. ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ഒട്ടുമിക്ക കീപ്പര്‍മാരും ഇതിന് ശ്രമിക്കാറുണ്ട്. ഈ ട്രന്റും കൊണ്ടുവന്നത് ധോണിയാണ്.

ഹെലികോപ്റ്റര്‍ ഷോട്ട്

മുമ്പ് പല താരങ്ങളും ഹെലികോപ്ടര്‍ ഷോട്ട് കളിച്ചിട്ടുണ്ടെന്ന് പറയപ്പെടുമ്പോഴും അതിനൊന്നും പൂര്‍ണ്ണതയില്ലായിരുന്നു. എന്നാല്‍ ഹെലികോപ്ടര്‍ ഷോട്ടിനെ ഹിറ്റാക്കാന്‍ ധോണിക്കായി. ബാറ്റ്‌സ്മാന് റണ്‍സ് കണ്ടെത്താന്‍ പ്രയാസമുള്ള യോര്‍ക്കറുകളില്‍ ഹെലികോപ്ടര്‍ ഷോട്ട് പറത്തി സിക്‌സര്‍ നേടാന്‍ ധോണിക്ക് സാധിച്ചിരുന്നു. ഇത് ധോണിയുടെ മാസ്റ്റര്‍ ഷോട്ടായാണ് അറിയപ്പെടുന്നത്. ഇന്ന് കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങി പല താരങ്ങളും ഹെലികോപ്ടര്‍ ഷോട്ട് കളിക്കുന്നുണ്ട്. എന്നാല്‍ ഈ ഷോട്ടിനെ ഫലപ്രദമായി കൊണ്ടുവന്നതും ഇത്രയും പ്രചാരം നേടിക്കൊടുത്തതും ധോണിയാണെന്ന് പറയാം.

Also Read: ഇവരെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്! ആഭ്യന്തരം കളിച്ച് ഫോം തെളിയിക്കട്ടെ, നാല് പേര്‍

യുവതാരങ്ങള്‍ക്ക് ട്രോഫി കൈമാറുന്നു

പരമ്പര നേടിയ ശേഷം ട്രോഫി യുവതാരങ്ങള്‍ക്ക് കൈമാറുന്ന രീതി ട്രന്റാക്കി മാറ്റിയത് ധോണിയാണ്. ഇന്ത്യയുടെ നായകനായി ധോണി ഉണ്ടായിരുന്ന സമയത്ത് കിരീടം നേടിയ ശേഷം ട്രോഫി യുവതാരങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്തിരുന്നത്. ഇത് അവര്‍ക്ക് വലിയ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതാണ്. ധോണി കൊണ്ടുവന്ന ട്രന്റ് ഇന്ന് പല വിദേശ നായകന്മാര്‍ പോലും പിന്തുടരുന്നതാണ്. ഇപ്പോള്‍ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം ഈ ട്രന്റ് പിന്തുടരുന്നവരാണ്. ഇപ്പോഴിത് ഇന്ത്യന്‍ ടീമിന്റെ സംസ്‌കാരമായി മാറിയിട്ടുണ്ട്.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!