ഒന്നിലധികം സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടുകളുണ്ടോ? 5 ലക്ഷം വീതം നേട്ടമുണ്ട്!

Spread the love


ബാങ്ക് അക്കൗണ്ടുകളിൽ പണം സൂക്ഷിക്കുന്നത് സാമ്പത്തിക അച്ചടക്കം വരുത്തുന്നതിന് ​ഗുണകരമാണ്. ഇതിനൊപ്പം അക്കൗണ്ടിലെ തുകയക്ക് പലിശയും ബാങ്ക് നൽകുന്നുണ്ട്. അക്കൗണ്ട് ആരംഭിക്കൽ എളുപ്പമായതോടെ ഒന്നിലധികം ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടാവുന്നത് സാധാരണയായി. ഒന്നിലധികം ബാങ്ക് അക്കൗണ്ട് കൊണ്ടു നടക്കാൻ പാടാണെന്നും അധിക ചാർജ് ഈടാക്കുമെന്നും പൊതുവിൽ അഭിപ്രായമുണ്ട്.

ഓരോ അക്കൗണ്ടിലും മിനിമം ബാലൻസ് മറ്റു ചാർജുകൾ എന്നിവ പലരും ദോഷങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്നിലധികം അക്കൗണ്ട് ഉപയോ​ഗിക്കുന്നവർക്കുള്ള ​ഗുണങ്ങൾ ദോഷങ്ങളെ മറികടക്കാൻ പ്രാപ്തിയുള്ളവയാണ്. ഇവ ഏതൊക്കെയാണെന്ന് നോക്കാം. 

Also Read: മാസം 9,250 രൂപ പെന്‍ഷന്‍ തരുന്ന കേന്ദ്രസര്‍ക്കാര്‍ സ്‌കീം; കാലാവധിയില്‍ നിക്ഷേപിച്ച തുക തിരികെ നേടാം

ഒന്നിലധികം സേവനങ്ങൾ

ഒന്നിലധികം സേവനങ്ങൾ

ലോക്കര്‍, ഇന്‍ഷൂറന്‍സ്, പ്രീമിയം ഡെബിറ്റ് കാര്‍ഡ് സൗകര്യങ്ങള്‍ മിക്ക ബാങ്കുകളും നല്‍കുന്നുണ്ട്. ഷോപ്പിംഗ്, ഇഎംഐ തുടങ്ങിയവയ്ക്ക് റീവാര്‍ഡും ഡിസ്‌കൗണ്ടുകളും ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. ഒന്നിലധികം അക്കൗണ്ട് ഉടമകള്‍ക്ക് ചെലവുകളില്‍ ഇളവ് നേടാന്‍ സഹായിക്കും. വിവിധ ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകള്‍ ബാങ്കുകളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് ആയ ഓഫറുകള്‍ നല്‍കുന്നുണ്ട്. വ്യത്യസ്ത അക്കൗണ്ടുകളുണ്ടാകുമ്പോള്‍ പല തരം ഓഫറുകള്‍ നേടിയെടുക്കാന്‍ സാധിക്കും. 

Also Read: മാസം 870 രൂപ നിക്ഷേപിക്കാനുണ്ടോ? കാലാവധിയിൽ നേടാം 4 ലക്ഷം! സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപം നോക്കാം

വ്യത്യസ്ത ആവശ്യത്തിന് വ്യത്യസ്ത അക്കൗണ്ട്

വ്യത്യസ്ത ആവശ്യത്തിന് വ്യത്യസ്ത അക്കൗണ്ട്

ആരും കയ്യില്‍ പണം വെയ്ക്കാന്‍ താല്‍പര്യപ്പെടാത്ത കാലത്ത് പ്രത്യേക ആവശ്യങ്ങള്‍ക്ക് പണം സൂക്ഷിക്കാനുള്ള ഇടമാണ് സേവിംഗ്‌സ് അക്കൗണ്ടുകള്‍. ഉന്നത പഠന ചെലവുകള്‍, ദൈന്യംദിന ചെലവുകള്‍, എമര്‍ജന്‍സി ഫണ്ട്, ജോയിന്റ് അക്കൗണ്ട് എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പല അക്കൗണ്ടുകളുണ്ടാകും. ഇതുവഴി പണം വകമാറ്റി ചെലവഴിക്കുന്നത് ഒഴിവാക്കാനും.

മാസത്തില്‍ എടിഎം പണം പിന്‍വലിക്കലുകള്‍ക്ക് പല ബാങ്കുകളും സൗജന്യ പരിധി വെച്ചിട്ടുണ്ട്. ഒന്നിലധികം അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി കൂടുതല്‍ പിന്‍വലിക്കലുകള്‍ ലഭിക്കുകയും അധിക ചാര്‍ജ് ലാഭിക്കാനും സാധിക്കും. 

Also Read: ബാങ്കുകളില്‍ പലിശ ഉയരുമ്പോഴും അനക്കമില്ലാതെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍; എന്താണ് കാരണം

സുരക്ഷ

സുരക്ഷ

ഏറ്റവും പ്രധാനപ്പെട്ട കാര്യം പണത്തിന്റെ സുരക്ഷ തന്നെയാണ്. ഒന്നിലധികം അക്കൗണ്ടുകളുണ്ടാകുന്നത് വഴി ബാങ്കിലെ പണത്തിന് സുരക്ഷയാണ് വര്‍ധിക്കുന്നത്. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കിലെയും നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിക്ഷ നല്‍കുന്നുണ്ട്.

ബാങ്ക് പണം നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഡിഐസജിസി 5 ലക്ഷം രൂപ വരെ അനുവദിക്കും. 5 ലക്ഷം രൂപയില്‍ കൂടുതലുള്ള തുക മുഴുവനായി ഒറ്റ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിന് പകരം വ്യത്യസ്ത ബാങ്കിലേ്ക് മാറ്റുന്നത് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ സഹായിക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

സേവിം​ഗ്സ് ബാങ്കുകൾക്ക് വ്യത്യസ്ത ബാങ്കുകൾ നൽകുന്ന പരമാവധി പലിശ നിരക്ക് നോക്കാം.

എസ്ബിഐ- 2.7%

കാനറ ബാങ്ക്- 2.90%

എച്ച്ഡിഎഫ്സി ബാങ്ക്- 3.50%

ആക്സിസ് ബാങ്ക് – 3.50%

കൊട്ടക് മഹീന്ദ്ര ബാങ്ക്- 3.50%

യെസ് ബാങ്ക്- 5.25%

ബന്ധൻ ബാങ്ക്- 6.00%

ഇൻഡസ്ഇൻസ്ഡ് ബാങ്ക്- 5.00%

ആർബിഎൽ ബാങ്ക്- 6.00%Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: