മാസം 9,250 രൂപ പെന്‍ഷന്‍ തരുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി; കാലാവധിയില്‍ നിക്ഷേപിച്ച തുക തിരികെ നേടാം

Spread the love


പ്രധാനമന്ത്രി വജ വന്ദന യോജന

കേന്ദ്രസര്‍ക്കര്‍ നേതൃത്വത്തില്‍ എല്‍ഐസി നടപ്പിലാക്കുന്ന പ്രധാനമന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ) പദ്ധതിയില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ചേരാന്‍ സാധിക്കുക. ഉയര്‍ന്ന പ്രായ പരിധിക്ക് നിബന്ധനകളില്ല. പദ്ധതിയില്‍ ചേര്‍ന്നയുടനെ പെന്‍ഷന്‍ ലഭിക്കും. മാസത്തിലോ, ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ നിക്ഷേപകന്റെ ഇഷ്ടാനുസരണം പെന്‍ഷന്‍ വാങ്ങാം.

പെൻഷൻ തുകയും നിക്ഷേപകന് തീരുമാനിക്കാം. പിഎംവിവിവൈയില്‍ ചേരാനുള്ള സമയപരിധി അവസാനിക്കുകയാണ്. 2023 മാര്‍ച്ച് 31 വരെയാണ് പിഎംവിവിവൈയില്‍ ചേരാനുള്ള സമയ പരിധി. 10 വര്‍ഷമാണ് പദ്ധതി കാലാവധി. 

Also Read: ബാങ്കുകളില്‍ പലിശ ഉയരുമ്പോഴും അനക്കമില്ലാതെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍; എന്താണ് കാരണം

പദ്ധതി നേട്ടങ്ങൾ

പദ്ധതി നേട്ടങ്ങൾ

മൂന്ന് തരത്തില്‍ പദ്ധതിയില്‍ നിന്ന് നേട്ടങ്ങള്‍ സ്വന്തമാക്കാം. പെന്‍ഷനും മരണ ആനുകൂല്യങ്ങളും മെച്യൂരിറ്റി ബെനഫിറ്റും ലഭിക്കും. തിരഞ്ഞെടുക്കുന്ന പെന്‍ഷന്‍ 10 വര്‍ഷത്തേക്ക് നല്‍കും. പദ്ധതി കാലയളവില്‍ നിക്ഷേപകന്‍ മരണപ്പെട്ടാല്‍ നിക്ഷേപിച്ച തുക കുടുംബകാര്‍ക്ക് തിരികെ ലഭിക്കും. 10 വര്‍ഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം തിരികെ ലഭിക്കും.

31.03.2023ന് മുന്‍പ് പദ്ധതിയില്‍ ചേരുന്നയാൾക്ക് മാസത്തില്‍ 7.44 ശതമാനം പലിശ നിരക്ക് ലഭിക്കും. വര്‍ഷത്തേക്ക് കണക്കാകുമ്പോള്‍ 7.66 ശതമാനം വരും. ഈ പലിശ നിരക്ക് അടുത്ത പത്ത് വര്‍ഷത്തേക്ക് ലഭിക്കും. 

Also Read: മാസം 870 രൂപ നിക്ഷേപിക്കാനുണ്ടോ? കാലാവധിയിൽ നേടാം 4 ലക്ഷം! സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപം നോക്കാം

പെന്‍ഷന്‍

പെന്‍ഷന്‍

പ്രധാനമന്ത്രി വയവന്ദന യോജന പ്രകാരം ലഭിക്കുന്ന ചുരുങ്ങിയ പെന്‍ഷന്‍ മാസത്തില്‍ 1,000 രൂപയാണ്. പരമാവധി പെന്‍ഷന്‍ മാസത്തില്‍ 9250 രൂപയാണ്. ചുരുങ്ങിയ മാസ പെന്‍ഷന്‍ ലഭിക്കാന്‍ 1,62,162 രൂപ നിക്ഷേപിക്കണം. 1,61,074 രൂപയ്ക്ക് പദ്ധതിയില്‍ ചേര്‍ന്നാല്‍ ത്രൈമാസ പെന്‍ഷന്‍ ലഭിക്കും. കുറഞ്ഞ പെൻഷനായി ത്രൈമാസത്തില്‍ 3,000 രൂപയും അര്‍ധ വാര്‍ഷത്തില്‍ 6,000 രൂപയും വർഷത്തില്‍ 12,000 രൂപയും പിഎംവിവിവൈയിൽ നിന്ന് ലഭിക്കും.

9,250 രൂപ മാസ പെന്‍ഷന്‍ വാങ്ങാന്‍ 15 ലക്ഷം രൂപയ്ക്ക് പദ്ധതിയില്‍ ചേരാണം, 14,89,933 രൂപ നിക്ഷേപിച്ചാല്‍ ത്രൈമാസ പെന്‍ഷന്‍ ലഭിക്കും. 15 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ സാധിക്കില്ല. ഉയര്‍ന്ന പെന്‍ഷന്‍ ത്രൈമാസത്തില്‍ 27,750 രൂപ, അര്‍ധ വര്‍ഷത്തില്‍ 55,500 രൂപ, വര്‍ഷത്തില്‍ 1,11,000 രൂപ എന്നിങ്ങനെയാണ്. 

Also Read: നേട്ടങ്ങളുടെ കൂടാരം; സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ, 7.75%; ഒപ്പം മറ്റു നേട്ടങ്ങളും

കാൽക്കുലേറ്റര്‍

കാൽക്കുലേറ്റര്‍

15 ലക്ഷം രൂപ പിഎംവിവിവൈയില്‍ നിക്ഷേപിക്കുന്നൊരാൾക്ക് മാസ പെന്‍ഷന്‍ 9,250 രൂപ 10 വര്‍ഷത്തേക്ക് ലഭിക്കും. 14,49086 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വാര്‍ഷിക പെന്‍ഷനായി 1,11,000 രൂപ ലഭിക്കും. മാസത്തില്‍ 9,250 രൂപ പെന്‍ഷന്‍ വാങ്ങുന്നൊരാള്‍ പത്ത് വര്‍ഷം കൊണ്ട് കൈപറ്റുന്നത് 11,10,000 രൂപയാണ്. പത്ത് വര്‍ഷത്തിന് ശേഷം 15 ലക്ഷം രൂപ തിരികെ ലഭിക്കുകയും ചെയ്യും.

പിൻവലിക്കൽ, വായ്പ

പിൻവലിക്കൽ, വായ്പ

പദ്ധതി കാലയളവിൽ എപ്പോൾ വേണമെങ്കിലും പോളിസി സറണ്ടർ ചെയ്യാം. കാലാവധിക്ക് മുൻപ് പിന്‍വലിക്കലിക്കുമ്പോൾ നിക്ഷേപിച്ച തുകയുടെ 98 ശതമാനം തിരികെ ലഭിക്കും. നിക്ഷേപിച്ച് മൂന്ന് വർഷം പൂർത്തിയായാൽ വായ്പ അനുവദിക്കും. നിക്ഷേപത്തിന്റെ 75 ശതമാനമാണ് വായ്പ ലഭിക്കുക. എൽഐസി വഴി ഓൺലൈനായും ഓഫ് ലൈനായും പദ്ധതിയിൽ ചേരാം.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: