1 രൂപയില്‍ നിന്നും 767-ലേക്ക്; അന്നത്തെ 1 ലക്ഷം 6.39 കോടിയായി; ഈ മള്‍ട്ടിബാഗര്‍ ഇനിയും വാങ്ങാമോ?

Spread the love


യുപിഎല്‍

കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും അവശ്യമായ സവിശേഷ രാസവസ്തുക്കളും വ്യാവസായിക രാസപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് അഥവാ യുപിഎല്‍. 1969-ലാണ് തുടക്കം. നിലവില്‍ ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ കാര്‍ഷിക രാസവള നിര്‍മാതാക്കളാണ്. 150-ല്‍ അധികം രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. 2013-ലാണ് യുപിഎല്‍ എന്ന നിലയില്‍ പുനര്‍ നാമകരണം ചെയ്തത്.

Also Read: ഈ 6 അദാനി ഓഹരികളിലെ ലക്ഷം രൂപ വീതമുള്ള നിക്ഷേപം 2 വര്‍ഷത്തില്‍ 66.5 ലക്ഷമായി; അദാനി മാജിക്!

ഓഹരി വില ചരിത്രം

ഓഹരി വില ചരിത്രം

യുപിഎല്‍ ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സ്വപ്‌നതുല്യമായ നേട്ടമാണ് സമ്മാനിച്ചിട്ടുള്ളത്. 2002 ജൂലൈ 5-ന് ഈ കെമിക്കല്‍ ഓഹരിയുടെ വില കേവലം 1.20 രൂപയായിരുന്നു. അവിടെ നിന്നും 2022 ഓഗസ്റ്റിലേക്ക് എത്തുമ്പോള്‍ യുപിഎല്‍ ഓഹരിയുടെ വില 768 രൂപ നിലവാരത്തിലേക്ക് വര്‍ധിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഈ ഓഹരി നല്‍കിയത് 63,883 ശതമാനം ആദായം.

അതായത് 2002-ല്‍ ഒരു ലക്ഷം രൂപയുടെ യുപിഎല്‍ ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്ന് അതിന്റെ വിപണി മൂല്യം 6.39 കോടിയായി പെരുകുമായിരുന്നു.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

യുപിഎല്ലിന്റെ ആകെ ഓഹരികളില്‍ 28.96 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 36.44 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.47 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 57,665 കോടിയാണ് യുപിഎല്ലിന്റെ വിപണി മൂല്യം. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.30 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 383.59 കോടിയും പിഇ അനുപാതം 15.07 മടങ്ങിലുമാണുള്ളത്.

Also Read: തകര്‍പ്പന്‍ പാദഫലം; എന്നിട്ടും ചില ഓഹരികള്‍ ഇടിയുന്നു; ഈ 5 ഘടകങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷപെടാം

ശരാശരി

ജൂണ്‍ പാദത്തില്‍ യുപിഎല്‍ (BSE: 512070, NSE : UPL) നേടിയ വരുമാനം 10,821 കോടിയും അറ്റാദായം 975 കോടിയുമാണ്. രണ്ടിലും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച പ്രകടമാണ്. പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ യുപിഎല്‍ ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 28.2 ശതമാനവും പ്രവര്‍ത്തനലാഭം 35.7 ശതമാനവും അറ്റാദായം 34.5 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.

ക്ലോസിങ്

കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 12 ശതമാനത്തിലധികം നേട്ടം യുപിഎല്‍ ഓഹരി കരസ്ഥമാക്കി. വെള്ളിയാഴ്ച 768 രൂപയിലായിരുന്നു ക്ലോസിങ്. നിലവില്‍ 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് യുപിഎല്‍ ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്. സമാനമായി മൂവിങ് ആവറേജസ് ക്രോസ്ഓവറിലും ടെക്‌നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ കുതിപ്പിനുള്ള സൂചന നല്‍കുന്നു.

അതേസമയം, 52 ആഴ്ച കാലയളവില്‍ യുപിഎല്‍ ഓഹരിയുടെ ഉയര്‍ന്ന വില 865 രൂപയും താഴ്ന്ന വില നിലവാരം 608 രൂപയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലക്ഷ്യവില 880

ലക്ഷ്യവില 880

ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്, യുപിഎല്‍ ഓഹരിയുടെ ബൈ (BUY) റേറ്റിങ് നിലനിര്‍ത്തി. അതേസമയം കഴിഞ്ഞയാഴ്ച 768 രൂപ നിലവാരത്തിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 880 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാമെന്ന് ജിയോജിത്തിന്റെ വിലയിരുത്തല്‍. ഇതിലൂടെ സമീപ ഭാവിയില്‍ 15 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: