ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളോടാണോ പ്രീയം; നിക്ഷേപവും പിന്‍വലിക്കലും എപ്പോള്‍; അറിയാം 4 കാര്യങ്ങള്‍

Spread the love


ചിട്ടയായ നിക്ഷേപം

തുടക്കകാർക്ക് നിക്ഷേപമെന്ന ശീലം വളർത്തിയെടുക്കാൻ ഉചിതമായ മാർ​ഗമാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. കൃത്യമായൊരു തുക നിശ്ചിത ഇടവേളകളില്‍ ( ത്രാൈമാസത്തിലോ മാസത്തിലോ ആഴ്ചയിലോ) നല്‍കേണ്ടതിനാല്‍ ക്രമേണ നിക്ഷേപ ശീലം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. നിലവിലെ വിപണി സാഹചര്യത്തെയോ ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യുവോ പരിഗണിക്കാതെ ലക്ഷ്യത്തിലേക്ക് നിക്ഷേപം തുടരാന്‍ സഹായിക്കുന്നവയാണ് എസ്‌ഐപി. നിക്ഷേപിക്കേണ്ട തുക, ഇടവേള തുടങ്ങിയവ നിക്ഷേപകന്റെ തിരഞ്ഞെടുപ്പുകളാണ്. 

Also Read: മ്യൂച്വൽ ഫണ്ടിൽ തുടക്കകാരാണോ? നിക്ഷേപം പിൻവലിക്കുന്നതിനെ പറ്റിയും അറിഞ്ഞിരിക്കണം

എപ്പോൾ നിക്ഷേപം തുടങ്ങാം

എപ്പോൾ നിക്ഷേപം തുടങ്ങാം

തുടക്കകാരുടെ പ്രധാന സംശയം എപ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കണമെന്നതാണ്. എസ്‌ഐപി നിക്ഷേപത്തിലെ ഏറ്റവും വലിയ ഗുണം റുപ്പീ കോസ്റ്റ് അവറേജിംഗാണ്. വിപണി താഴ്ന്നിരിക്കുന്ന സമയത്ത് നിക്ഷേപകന് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കും. ഇതുവഴി ശരാശരി നെറ്റ് അസറ്റു വാല്യു കുറയുന്നു. ഇത് എസ്‌ഐപി വഴി നിക്ഷേപിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന ആനുകൂല്യമാണ്. ഇതിനാൽ വിപണിയുടെ ഉയർച്ചയിലോ താഴ്ചയിലോ എസ്ഐപി നിക്ഷേപം ആരംഭിക്കാം.

എസ്‌ഐപിയ്ക്ക് പകരം ഒറ്റത്തവണ നിക്ഷേപിക്കുന്നൊരാള്‍ക്ക് വിപണി വിലയിരുത്തേണ്ടതുണ്ട്. നെറ്റ് അസ്റ്റ് വാല്യു ഉയര്‍ന്നിരിക്കുന്ന സമയത്ത് നിക്ഷേപിക്കുന്നൊരാള്‍ക്ക് വിപണി താഴുമ്പോള്‍ നേട്ടം കുറയും. വിപണിയെ പറ്റി വലിയ ധാരണയില്ലാത്ത തുടക്കക്കാര്‍ക്കും വിപണിയെ പറ്റി പഠിക്കാന്‍ സമയമില്ലാത്തവര്‍ക്കും എസ്‌ഐപി അനുയോജ്യമായ മാര്‍ഗമാണ്. 

Also Read: നിക്ഷേപിക്കാൻ 10,000 രൂപയുണ്ടോ, മൂന്ന് വർഷം കൊണ്ട് 6 ലക്ഷമാക്കാം; കീശ നിറച്ച മ്യൂച്വൽ ഫണ്ടുകളിതാ

ലക്ഷ്യത്തിലേക്ക് വളരാൻ എത്രകാലമെടുക്കും

ലക്ഷ്യത്തിലേക്ക് വളരാൻ എത്രകാലമെടുക്കും

പലരും വലിയ ലക്ഷ്യങ്ങള്‍ക്കായാണ് നിക്ഷേപം തുടങ്ങുന്നത്. വീടിന്റെ ഡൗണ്‍പേയ്‌മെന്റ്, മക്കളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ കാല സമ്പാദ്യം എന്നിങ്ങനെ ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യങ്ങളായിരിക്കും. എസ്‌ഐപി വഴി അച്ചടക്കത്തോടെ നിക്ഷേപിച്ചാല്‍ കോമ്പൗണ്ടിംഗിന്റെ മാന്ത്രികത സ്പര്‍ശിക്കാനാകും. ഇതിനാല്‍ നിക്ഷേപം ദീര്‍ഘകാലം തുടരുന്നത് വലിയ നേട്ടത്തിലേക്ക് എത്തിക്കും. 12 ശതമാനം വാര്‍ഷിക ആദായത്തില്‍ നിക്ഷേപത്തിന് ഓരോ കാലായളവിലും എത്ര വളരാന്‍ സാധിക്കുമെന്ന് നോക്കാം.

Also Read: ഉപയോ​ഗിക്കാത്ത സേവിം​ഗ്സ് അക്കൗണ്ട് ഉണ്ടോ? ശ്ര​ദ്ധിച്ചില്ലെങ്കിൽ മ്യൂച്വൽ ഫണ്ടിനെയും ഇൻഷൂറൻസിനെയും ബാധിക്കും

എസ്‌ഐപി

5,000 രൂപയുടെ മാസ എസ്‌ഐപി ആരംഭിച്ചൊരാള്‍ക്ക് 2 വര്‍ഷം കൊണ്ട് നിക്ഷേപിച്ച 1.2 ലക്ഷം രൂപയില്‍ നിന്ന് 1.35 ലക്ഷം നേടാന്‍ സാധിക്കും. എന്നാല്‍ 5 വര്‍ഷമാകുമ്പോള്‍ 3 ലക്ഷം രൂപയുടെ നിക്ഷേപം 4.08 ലക്ഷമായി വളരും. 10ാം വര്‍ഷം 6 ലക്ഷം രൂപ വളര്‍ന്ന് 11.5 ലക്ഷമാകും.

5,000 രൂപയ്ക്ക് പകരം 20,000 രൂപ നിക്ഷേപിക്കുമ്പോൾ 2 വര്‍ഷം കൊണ്ട് 4.8 ലക്ഷത്തിന്റെ നിക്ഷേപം 5.44 ലക്ഷമായി ഉയരും. 10 വര്‍ഷം കൊണ്ട് 24 ലക്ഷം രൂപ നിക്ഷേിച്ച് 46.46 ലക്ഷം നേടാന്‍ സാധിക്കും. 

സ്വതന്ത്രമായ നിക്ഷേപം

സ്വതന്ത്രമായ നിക്ഷേപം

നിങ്ങളുടെ നിക്ഷേപം നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ക്രമീകരിക്കാൻ സാധിക്കും. എസ്‌ഐപിയില്‍ നിക്ഷേപകന്റെ ഇഷ്ടത്തിനനുസരിച്ച് എസ്‌ഐപി തുകയും ഇടവേളയും തീരുമാനിക്കാന്‍ സാധിക്കും. ഇതോടൊപ്പം ആവശ്യ സമയത്ത് നിക്ഷേപത്തില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിക്കും. നിക്ഷേപം പിന്‍വലിക്കുന്നത് വളരെ ലളിതമാണ്. ചില ഫൗണ്ട് ഹൗസുകള്‍ പിൻവലിക്കാതെ ഇടവേളകളെടുക്കാനും അനുവദിക്കുന്നുണ്ട്. ഇതോടൊപ്പം നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ നിക്ഷേപം ഉയര്‍ത്താനുള്ള സൗകര്യവുമുണ്ട്. ഇത്തരത്തില്‍ നിക്ഷേപം സെറ്റ്അപ്പ് ചെയ്യുന്നത് ഭാവിയില്‍ വലിയ നേട്ടത്തിന് സഹായിക്കും.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: