വിപണിയില്‍ തിരിച്ചടി; സെന്‍സെക്‌സില്‍ 652 പോയിന്റ് ഇടിവ്; നിഫ്റ്റി 17,800-ന് താഴെ

Spread the love


മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

വെള്ളിയാഴ്ച ബിഎസ്ഇയില്‍ വ്യാപാരം ചെയ്യപ്പെട്ട 3,528 ഓഹരികളില്‍ 1,419 എണ്ണം നേട്ടത്തോടെ ക്ലോസ് ചെയ്തു. ബാക്കി 1,982 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 127 ഓഹരികളില്‍ മാറ്റമൊന്നും രേഖപ്പെടുത്താനായില്ല. ഇതിനിടെ 141 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി. 15 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്ക് 5 ശതമാനത്തിലധികം ഉയര്‍ന്ന് 18.28 നിലവാരത്തില്‍ ക്ലോസ് ചെയ്തു.

Also Read: മുടങ്ങാതെ വന്‍ ഡിവിഡന്റ് നല്‍കുന്ന പെന്നി ഓഹരി 42-ലേക്ക്; ഇപ്പോള്‍ പിടിച്ചാല്‍ 36% ലാഭം നേടാം!

നേട്ടം-:

നിഫ്റ്റി-50 സൂചികയിലെ 44 ഓഹരികള്‍ നേട്ടത്തോടെയും 6 എണ്ണം മാത്രം നഷ്ടത്തോടെയും വെള്ളിയാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി.

  • നേട്ടം-: അദാനി പോര്‍ട്ട്‌സ്- 4.44 %, എല്‍ & ടി 2.10 %, ഇന്‍ഫോസിസ് 0.51 %, ബജാജ് ഓട്ടോ 0.21 %, ടിസിഎസ് 0.17 % വീതവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
  • നഷ്ടം-: ഇന്‍ഡസ്ഇന്‍സ് ബാങ്ക് -4.05 %, അപ്പോളൊ ഹോസ്പിറ്റല്‍സ് -3.32 %, ബജാജ് ഫിന്‍സേര്‍വ് -3.10 %, ടാറ്റ മോട്ടോര്‍സ് -2.85 %, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് -2.72 % വീതവും നഷ്ടം നേരിട്ടു.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

18,000 നിലവാരത്തിലേക്ക് എത്തിയപ്പോള്‍ നേരിട്ട വില്‍പന സമ്മര്‍ദം ഉള്‍ക്കൊള്ളാന്‍ സാധിക്കാതിരുന്നതോടെ നിഫ്റ്റി സൂചിക താഴേക്കിറങ്ങുകയായിരുന്നു. ഇതോടെ നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ ‘ബെയറിഷ് എന്‍ഗള്‍ഫിങ്’ പാറ്റേണ്‍ ആണ് രൂപപ്പെട്ടത്. ഫോളിങ് ട്രെന്‍ഡ്‌ലൈനില്‍ നിന്നും ഇതിനകം സപ്പോര്‍ട്ട് നേടിയിട്ടുണ്ട്. ഇടക്കാലയളവില്‍ നെഗറ്റീവ് ചായ്‌വുള്ള സെഡ്‌വേയ്‌സ് നീക്കത്തിനാവും സാധ്യത.

എന്നാല്‍ സൂചികയുടെ 17,700 നിലവാരം തകര്‍ക്കപ്പെട്ടാല്‍ ഗൗരവതരമായ തിരുത്തല്‍ നേരിടാനുള്ള സാധ്യത ശക്തമാകും. അങ്ങനെയെങ്കില്‍ 17,500/ 17,400 നിലവാരത്തില്‍ നിന്നും സപ്പോര്‍ട്ട് പ്രതീക്ഷിക്കാം. അതേസമയം തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല 17,900/ 18,000 നിലവാരത്തില്‍ നിന്നും നേരിടാം.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റിയില്‍ ഇനിയെന്ത് ?

ബാങ്കിങ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ പ്രതിരോധ മേഖലയില്‍ ‘ബെയറിഷ് എന്‍ഗള്‍ഫിങ്’ പാറ്റേണ്‍ ദൃശ്യമായി. ഇതിനോടൊപ്പം സ്ഥിരതയാര്‍ജിക്കല്‍ മേഖലയില്‍ നിന്നുള്ള വീഴ്ചയും പ്രകടമാണ്. എന്നിരുന്നാലും മുന്‍കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചു. ഇടക്കാലയളവിലേക്ക് നെഗറ്റീവ് ചായ്‌വുള്ള സൈഡ്‌വേയ്‌സ് നീക്കത്തിനാവും സാധ്യത.

എന്നാല്‍ ബാങ്ക് നിഫ്റ്റിയുടെ 38,800 നിലവാരം തകര്‍ക്കപ്പെട്ടാല്‍ ഗൗരവതരമായ തിരുത്തല്‍ നേരിടാനുള്ള വഴി തുറക്കും. അങ്ങനെയെങ്കില്‍ 38,80000/ 38,300 നിലവാരത്തില്‍ നിന്നും സപ്പോര്‍ട്ട് പ്രതീക്ഷിക്കാം. അതേസമയം തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല 39,500 നിലവാരത്തിലും നേരിടാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: