ഷേർളി ജോസഫ് രാജിവച്ചു; ഇന്ന് രാവിലെയാണ് രാജിക്കത്ത് കൈമാറിയത്.

Spread the love

ബിജു വൈശ്യൻ


ഇടുക്കി കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ് രാജിവച്ചു. ഇന്ന് രാവിലെയാണ് രാജിക്കത്ത് കൈമാറിയത്.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഷേർളി ജോസഫ് പ്രതികരിച്ചു.

സി.പി.എം അംഗമായ ഷേർളി നേരത്തെ
രാജി സന്നദ്ധത പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ ശനിയാഴ്ചയാണ് പാർട്ടി രാജി വയ്ക്കാൻ അനുമതി നൽകിയത്. ഇതേ തുടർന്നാണ്
ഇന്ന് രാജിവച്ചത്. യു.ഡി.എഫ് കോട്ടയായിരുന്ന പഞ്ചായത്തിലെ
രണ്ടാം വാർഡിനെ പ്രതിനിധീകരിച്ച് വിജയിച്ച ഷേർളി സി.പി.എം -ൽ നിന്നും കൂടുതൽ പ്രാവശ്യം വിജയിച്ച ജനപ്രതിനിധി കൂടിയാണ്. തന്റെ സ്വന്തം വാർഡിലും
മറ്റ് വ്യത്യസ്ഥ വാർഡുകളിലും മത്സരിച്ച് വിജയിച്ച ഷേർളി പാർട്ടിയുടെ ജനകീയ മുഖമായിരുന്നു.

Advt : അടിമാലി അങ്ങാടിയിൽ 79 രൂപയ്ക്കു ചിക്കൻ


2020-ൽ കാമാക്ഷി പഞ്ചാത്തിന്റെ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫ് വിജയിച്ച തെരഞ്ഞെടുപ്പായിരുന്നു. 12 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന് പരാചയപ്പെടുത്തിയത്. മൂന്ന് സീറ്റിൽ മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്.അങ്ങനെ കാമാക്ഷിയിൽ എൽ.ഡി.എഫിലെ ആദ്യ പഞ്ചായത്ത് പ്രസിഡന്റെന്ന പഥവി ഷേർളി ജോസഫി
നായിരുന്നു.


എന്നാൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിയിലേയ്ക്ക് നയിച്ചതെന്നും അറിയുന്നു. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസുമായി ഭരണകാര്യത്തിലുണ്ടായ അഭിപ്രായവ്യത്യാസം കുറച്ചു കാലങ്ങളായി നിലനിൽക്കുകയായിരുന്നത്രേ. ഇതേ തുടർന്ന് ഇരുവരും തമ്മിൽ പലപ്പോഴും വാക്ക് തർക്കങ്ങൾ ഉണ്ടായതായും അറിയുന്നു. തങ്കമണി ടൗണിൽ സ്ഥലമെടുപ്പ് സംബന്ധിച്ചും, മറ്റ് ചില പ്രവർത്തികളുടെ കാര്യത്തിലും പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തത് ഷേർളിയോടുള്ള അവമതിപ്പിന് കാരണമായി. ഉദയഗിരി ടൗണിനോട് ചേർന്ന് സെന്റ് മേരീസ് ദേവാലയത്തോട
നുബന്ധിച്ച് നിരവതി
കുടുംബങ്ങൾക്ക് ആശ്രയമായ റോഡ് വിഷയത്തിലും പാർട്ടിയും, ഷേർളിയുമായും കടുത്ത തർക്ക
മുണ്ടായിരുന്നു.


എന്നാൽ ഇടതുപക്ഷത്തിന്റെ പ്രഥമ പ്രസിഡന്റിന്റെ രാജി യു.ഡി.എഫ് ന് നിനച്ചിരിക്കാതെ കിട്ടിയ രാഷ്ട്രീയ ആയുധമാണ്. സി.പി.എം. ന് “പാവ”യായ പ്രസിഡന്റിനെയാണാവശ്യമെന്നും കാര്യശേഷിയുള്ളവരെ സ്ഥാനത്തിരിക്കാൻ അനുവദിക്കുകയില്ലെന്നും യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നും പ്രതികരണം വന്നുതുടങ്ങി.
നെല്ലിപ്പാറ വാർഡിൽ നിന്നും വിജയിച്ച സി.പി.എം അംഗം അനു വിനേഷ് ആകും അടുത്ത പ്രസിഡന്റ് .
നിലവിൽ വൈസ് പ്രസിഡന്റ് റെജി മുക്കാടനാകും പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: