പ്രേംനസീറിന്റെ പ്രിയപ്പെട്ട 111-ാം നമ്പര്‍ മുറി ഓര്‍മയാകുന്നു; നഗരസഭാ ഗസ്റ്റ് ഹൗസ് പൊളിക്കാന്‍ തീരുമാനം

Spread the love


പഴയ കെട്ടിടം നിലംപൊത്തിയാല്‍ പുതിയ കെട്ടിടത്തിനും ഭീഷണിയാകും എന്നതിനാലാണ് നഗരസഭയുടെ തീരുമാനം. കെട്ടിടം ഭീഷണി ഉയര്‍ത്തുന്നു എന്ന വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു നടപടി. കോട്ടയത്തെ ആദ്യ ഗസ്റ്റ് ഹൗസ് നിലം പൊത്തുമ്പോള്‍ ഓര്‍മയാകുന്നത് ചില ചരിത്രങ്ങള്‍ കൂടിയാണ്.

2

നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ പ്രിയപ്പെട്ട 111 ാം നമ്പര്‍ മുറി സ്ഥിതി ചെയ്യുന്നത് ഈ പഴയ കെട്ടിടത്തിലാണ്. കോട്ടയത്ത് എത്തിയാല്‍ താമസിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്തിരുന്നത് നഗരസഭാ ഗസ്റ്റ് ഹൗസായിരുന്നു. 111 ാം നമ്പര്‍ മുറി വേണം എന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. നസീര്‍ എത്തിയെന്ന് അറിഞ്ഞാല്‍ സിനിമാക്കാരുടെയും ആരാധകരുടെയും വലിയ തിരക്കായിരുന്നു ഇവിടെ.

3

ഒട്ടേറെ സിനിമ ചര്‍ച്ചകള്‍ക്ക് വേദിയായ മുറിയാണിത്. ഷീല, കെ.പി ഉമ്മര്‍, അടൂര്‍ ഭാസി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ്.പി പിള്ള തുടങ്ങിയ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഈ ഗസ്റ്റ് ഹൗസിലെ താമസക്കാരായിരുന്നു. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വേദിയായിരുന്നു ഈ ഗസ്റ്റ് ഹൗസ്. ഒരുകാലത്ത് കോട്ടയത്തെ മുതിര്‍ന്ന നേതാക്കളെ കാണണമെങ്കില്‍ ഗസ്റ്റ് ഹൗസില്‍ എത്തണമായിരുന്നു.

അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വ…” data-gal-src=”https://malayalam.oneindia.com/news/kottayam/malayalam.oneindia.com/img/600×100/2021/03/ak1-1616818471.jpg”>

4

അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വാദം അടച്ചിട്ട മുറിയില്‍<br />അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വാദം അടച്ചിട്ട മുറിയില്‍

എ.കെ ആന്റണി, വയലാര്‍ രവി തുടങ്ങി ഒട്ടേറെ നേതാക്കളാണ് ഇവിടെ താമസിച്ചിരുന്നത്. അതേസമയം കെട്ടിടം പൊളിച്ചുമാറ്റാതെ വഴിയില്ലെന്നും സര്‍വേ റിപ്പോര്‍ട്ട് തയാറായിട്ടുണ്ടെന്നും നഗരസഭാ ഉപാധ്യക്ഷന്‍ ബി ഗോപകുമാര്‍ പറഞ്ഞു. എസ്റ്റിമേറ്റ് ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ വിളിക്കും. കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചിട്ടുണ്ട്.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: