വനിതകളുടെ മയക്കുമരുന്ന് സംഘം; പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യം, നൈജീരിയക്കാരി പിടിയില്‍

Spread the love


Ernakulam

oi-Vaisakhan MK

Google Oneindia Malayalam News

നെടുമ്പാശ്ശേരി: പാലക്കാട് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോടികളുടെ മയക്കുമരുന്നുമായി അറസ്റ്റിലായ സംഭവത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മുരളീധരന്‍ നായര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ഉപയോഗിച്ച് സുപ്രധാനപ്പെട്ട ഒരു വിദേശ വനിതയെ കുറിച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

മുരളീധരന്‍ നായര്‍ വനിതകള്‍ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണെന്നാണ് കണ്ടെത്തല്‍. ലണ്ടന്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ സംഘത്തെ നിയന്ത്രിക്കുന്നത് ദില്ലിയില്‍ താമസമാക്കിയ വനിതയെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ കടത്തി കൊണ്ടുവന്ന മയക്കുമരുന്നിന്റെ വില കോടികള്‍ വരും.

മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ നൈജീരിയന്‍ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ പോലീസ് കുടുക്കിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വാട്‌സ്ആപ്പ് സന്ദേശം വഴിയാണ് ഇവരെ കുടുക്കിയത്. മുരളീധരന്‍ നായരുടെ ഫോണില്‍ നിന്ന് കസ്റ്റംസ് നൈജീരിയക്കാരിക്ക് മെസേജ് അയക്കുകയായിരുന്നു.

എനിക്കൊരു ജോലി തരൂ, ഇലക്ട്രിക് ജീപ്പുമായി യുവാവിന്റെ സന്ദേശം, ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍എനിക്കൊരു ജോലി തരൂ, ഇലക്ട്രിക് ജീപ്പുമായി യുവാവിന്റെ സന്ദേശം, ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍

താന്‍ ദില്ലിയിലെത്തിയെന്നും, ഹോട്ടല്‍ ജാസ്മിനിലെ 201ാം നമ്പര്‍ മുറിയിലുണ്ടെന്നുമായിരുന്നു സന്ദേശം. ഇതോടെ മുരളീധരന്‍ നായരില്‍ നിന്ന് മയക്കുമരുന്ന് ഏറ്റുവാങ്ങാന്‍ ഇവര്‍ എത്തുകയും, ഹോട്ടല്‍ ലോബിയില്‍ ഒളിഞ്ഞിരുന്ന കസ്റ്റംസ്, ഇവരെ പിടിക്കുകയും ചെയ്തു.

നൈജീരിയന്‍ യുവതിയില്‍ നിന്ന് 2.20 ലക്ഷം രൂപയാണ് പിടിച്ചത്. ഈ പണം മുരളീധരന്‍ നായര്‍ക്ക് നല്‍കാനായിട്ടാണ് ഇവര്‍ വന്നത്. സിംബാബ്‌വെയില്‍ നിന്ന് ദോഹ വഴി ഞായറാഴ്ച്ച കൊച്ചിയിലെത്തിയ മുരളീധരന്‍ നായരില്‍ നിന്ന് 36 കോടി രൂപയോളം വില വരുന്ന 18കാരന്‍ മെഥ്വാകിനോളമാണ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് പിടിച്ചത്.

മയക്കുമരുന്ന് കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നത് അടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. മലയാളിയെ ഉപയോഗപ്പെടുത്തി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചാല്‍ സംശയം തോന്നില്ലെന്ന ധാരണയിലാണ് മുരളീധരന്‍ നായരെ സംഘം ദൗത്യമേല്‍പ്പിച്ചത്.

സെവന്‍സിനടി, പൂരത്തിനടി, കല്യാണത്തിനടി, ഇത് ഗില്ലിന്റെ അടി, പരമ്പര ഇങ്ങെടുത്ത് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

ലണ്ടനിലുള്ള ജെന്നിഫര്‍ എന്ന വനിതയാണ് ഇടപാടുകള്‍ നിയന്ത്രിക്കുന്നത്. ഇവരുടെ കീഴില്‍ ഓരോ രാജ്യത്തും ഓരോ തലവന്മാരാണ്. ദില്ലിയില്‍ സോഫിയ എന്ന് പേരുള്ള സ്ത്രീയാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. ഇവരാണ് നൈജീരിയന്‍ വനിതകയെ അയച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ കാരിയര്‍മാര്‍ മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. മുരളീധരന്‍ മൂന്ന് തവണയാണ് കേരളത്തിലേക്ക് ലഹരി എത്തിച്ചത്.

കഴിഞ്ഞ രണ്ട് തവണയും മറ്റൊരു യുവതിയായിരുന്നു കൈപറ്റിയത്. രണ്ട് ബാഗുകള്‍ക്കിടയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. മുരളീധരന്‍ നായര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ ജോലിക്കായി ശ്രമിച്ചിരുന്നു. തുണിവ്യാപാരം നടത്താമെന്ന് പറഞ്ഞ് മുരളീധരന്‍ നായരെ മയക്കുമരുന്ന് സംഘം യുകെയിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ ദൗത്യം ഏല്‍പ്പിച്ചത്.

ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!

cmsvideo

കോടതിയെ വിശ്വാസമില്ല, അതിജീവിതയുടെ ഹർജി പരിഗണിക്കാതെ ജഡ്ജി | *Crime

English summary

Women drug trafficking team active in india, customs found shocking details after arrestSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!