പൊറോട്ടയും സാമ്പാറും വാങ്ങി, പുഴുവും ചത്ത പാറ്റയും, ഹോട്ടല്‍ പൂട്ടിച്ചു

Spread the love


കട്ടപ്പന: പാഴ്‌സലായി വാങ്ങിയ പൊറോട്ടയിലും സാമ്പാറിലും പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തി. തുടര്‍ന്ന്, ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ അടപ്പിച്ചു. കട്ടപ്പന മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഹോട്ടലാണ് അടപ്പിച്ചത്. ഞായറാഴ്ച മേട്ടുക്കുഴി സ്വദേശിയായ ലിസി പൊറോട്ടയ്‌ക്കൊപ്പം വാങ്ങിയ സാമ്പാറിലാണ് പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തിയത്.

Also Read: ഭക്ഷണവും വെള്ളവും ഇല്ലാതെ 10 ദിവസം, തുള്ളി രക്തം പോലുമില്ല, എല്ലും തോലും; ഡല്‍ഹിയില്‍ മലയാളി മരിച്ചു

പിന്നാലെ, ഇവര്‍ ഭക്ഷ്യ സുരങാ വകുപ്പിന് ഇ-മെയില്‍ വഴി പരാതി നല്‍കി. ഇതേതുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ ഉള്‍പ്പെടെ വൃത്തി ഹീനമായ സാഹചര്യമാണ് കണ്ടെത്തിയത്. ഭക്ഷണം സൂക്ഷിക്കുന്നത് ഉള്‍പ്പെടെ വൃത്തിഹീനമായിരുന്നു. ഇതേതുടര്‍ന്നാണ് ഹോട്ടല്‍ അടച്ചുപൂട്ടിയത്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അതേസമയം, തൃശൂര്‍ പാഞ്ഞാള്‍ പഞ്ചായത്തിലെ വാഴാലിപ്പാടം അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കില്‍ മാലിന്യം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പാഞ്ഞാള്‍ ആരോഗ്യ വകുപ്പിന്റെയും പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ അംഗന്‍വാടിയിലെ രണ്ട് ജീവനക്കാര്‍ ഗുരുതര വീഴ്ച നടത്തിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.

Also Read: ‘എന്നെ അടിച്ച പോലീസുകാരൊന്നും ജീവനോടെ ഇല്ല മോനെ’, ഭീഷണി, കെട്ട് ഇറങ്ങിയപ്പോള്‍ മാപ്പ്

ചേലക്കര പാഞ്ഞാള്‍ പഞ്ചായത്തിലെ തൊഴുപ്പാടം 28ാം നമ്പര്‍ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കിലാണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് കുടിക്കാന്‍ ഈ വാട്ടര്‍ ടാങ്കറില്‍ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടത്തെ കുട്ടികള്‍ക്ക് വിട്ടുമാറാത്ത അസുഖം വന്നതോടെയാണ് രക്ഷിതാക്കള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അംഗന്‍വാടിയില്‍ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും രാവിലെ വന്നപ്പോഴാണ് കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ പരിശോധിച്ചത്. രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പോലീസിനും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അടുക്കളയിലെ വാട്ടര്‍ പ്യൂരിഫിയറിന് ഉള്ളില്‍ നിന്ന് ചത്ത പല്ലിയെയും കണ്ടെത്തി.

കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം വേണമെന്ന് വിശ്വാസികൾSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: