1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 27,760 രൂപ പലിശ നേടാം; 36 മാസത്തേക്കുള്ള ഈ സ്ഥിര നിക്ഷേപം നോക്കാം

Spread the love


Thank you for reading this post, don't forget to subscribe!

പ്രത്യേക ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ

സാധാരണയുള്ള സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് പരിമിത കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളാണ് ഇപ്പോൾ ബാങ്കുകൾ അവതരിപ്പിക്കുന്നത്. ഇവയ്ക്കാണ് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നതും. ഉദാഹരണത്തിന് എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ എന്നിവ കുറഞ്ഞ കാലത്തേക്ക് പ്രത്യേക സ്ഥിര നിക്ഷേപ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ, കാത്തലിക് സിറിയൻ, ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക് എന്നി സ്വകാര്യ ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 

750 ദിവസത്തേക്ക് 7.50 ശതമാനം പലിശയാണ് കാത്തലിക്ക് സിറിയന്‍ ബാങ്ക് നല്‍കുന്നത്. 777 ദിവസത്തേക്ക് 7.25 ശതമാനമാണ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം. 725 ദിവസത്തേക്ക് ആര്‍ബിഎല്‍ ബാങ്കിലും ഇതേ നിരക്ക് ലഭിക്കും. സിറ്റി യൂണിയന്‍ ബാങ്കില്‍ 700 ദിവസത്തേക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.40 ശതമാനം പലിശയും ലഭിക്കും. 

മുതിർന്ന പൗരന്മാർക്ക് പ്രത്യേക സ്ഥിര നിക്ഷേപ സ്കീമിൽ 7.50 ശതമാനം പലിശ ലഭിക്കുന്ന മറ്റ് ബാങ്കുകൾ കാനറ ബാങ്ക് (666 ദിവസം), ബന്ധൻ ബാങ്ക് (600 ദിവസം), ഫെഡറൽ ബാങ്ക് (700 ദിവസം), ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് (700 ദിവസം), പഞ്ചാബ് നാഷണൽ ബാങ്ക് (600 ദിവസം), പഞ്ചാബ് & സിൻഡ് ബാങ്ക് (601 ദിവസം), യൂണിയൻ ബാങ്ക് (599 ദിവസം) എന്നിവയാണ്.

മുതിർന്ന പൗരന്മാർക്ക് മികച്ച പലിശ

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നൽകുന്നൊരു സ്വകാര്യ ബാങ്കാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസിബി ബാങ്ക്. 36 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ഡിസിബി ബാങ്ക് മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശയാണ് നൽകുന്നത്.

700 ദിവസത്തിന് മുകളിൽ 36 മാസത്തിൽ കുറവ് കാലാവധിയുള്ള നിക്ഷേപങ്ങൾക്കും ഇതേ പലിശ നിരക്ക് ബാങ്ക് നൽകുന്നുണ്ട്. പൊതുവിഭാ​ഗത്തിന് 7.50 ശതമാനം പലിശയാണ് ലഭിക്കുന്നത്. മറ്റു കാലാവധിയുള്ള നിക്ഷേപങ്ങൾക്കും ബാങ്ക് മികച്ച പലിശ നൽകുന്നുണ്ട്.

700 ദിവസത്തേക്ക് 7.60 ശതമാനം പലിശ ലഭിക്കും. 36 മാസം മുതൽ 60 മാസത്തേക്ക് 7.75 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. ഡിസിബി ബാങ്കിൽ 36 മാസത്തേക്കുള്ള (3 വർഷം) സ്ഥിര നിക്ഷേപമിടുന്നൊരാൾക്ക് ലഭിക്കുന്ന പലിശ നിരക്കുകൾ നോക്കാം. 1 ലക്ഷം രൂപ 36 മാസത്തേക്ക് നിക്ഷേപിച്ചാൽ 27,760 രൂപയാണ് പലിശയായി ലഭിക്കുന്നത്. 3 വർഷത്തിന് ശേഷം പലിശയും മുതലും ചേർത്ത് 1,27,760 രൂപ ലഭിക്കും.



Source link

Facebook Comments Box
error: Content is protected !!