ഓട്ടോ, ബാങ്കിംഗ് ഓഹരികള്‍ തുണച്ചു; വിപണിയിൽ വീണ്ടും മുന്നേറ്റം; സെന്‍സെക്‌സില്‍ 257 പോയിന്റ് നേട്ടം

Spread the love


സെന്‍സെക്‌സ് സൂചികയില്‍ 1000-ലധികം പോയിന്റ് ചാഞ്ചാട്ടമാണ് ഇന്നത്തെ വ്യാപാരത്തിനിടെ ദൃശ്യമായത്. എന്നിരുന്നാലും നേട്ടം കൈവിടാതെ വ്യാപാരം അവസാനിപ്പിക്കാന്‍ സൂചികകള്‍ക്ക് സാധിച്ചു. ഓട്ടോ, ബാങ്കിംഗ്, മെറ്റല്‍ വിഭാഗം ഓഹരികളിലെ മുന്നേറ്റമാണ് വിപണിക്ക് പിന്‍ബലമേകിയത്. അതേസമയം ഐടി ഓഹരികളിലെ ഇടിവ് സൂചികകളില്‍ സമ്മര്‍ദം സൃഷ്ടിച്ചു. ഒടുവില്‍ നിഫ്റ്റി 87 പോയിന്റ് ഉയര്‍ന്ന് 17,577-ലും സെന്‍സെക്‌സ് 257 പോയിന്റ് നേട്ടത്തിലും ക്ലോസ് ചെയ്തു.

Also Read: ഈ 6 അദാനി ഓഹരികളിലെ ലക്ഷം രൂപ വീതമുള്ള നിക്ഷേപം 2 വര്‍ഷത്തില്‍ 66.5 ലക്ഷമായി; അദാനി മാജിക്!

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

ഗ്യാപ് ഡൗണിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും നിഫ്റ്റി സൂചിക 20-ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ചാണ് കരകയറിയത്. ഇതോടെ സൂചികയുടെ ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു. അതേസമയം നിഫ്റ്റിക്ക് 17,500 നിലവാരത്തിന് മുകളില്‍ തുടരുന്നിടത്തോളം ഈ പുള്‍ബാക്ക് റാലി തുടരും. 17,700/ 17,750 നിലവാരത്തില്‍ തൊട്ടടുത്ത പ്രതിരോധം പ്രതീക്ഷിക്കാം. അതേസമയം നാളെ 17,500 നിലവാരം കാത്തുസൂക്ഷിക്കാനായില്ലെങ്കില്‍ 17,350/ 17,300 നിലവാരങ്ങളിലേക്ക് തിരുത്തപ്പെടാം.

ഇന്നത്തെ മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

ഇന്നത്തെ മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ചെയ്യപ്പെട്ട 2,148 ഓഹരികളില്‍ 1,204 എണ്ണവും നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോള്‍ 607 ഓഹരികള്‍ നഷ്ടത്തിലും ചൊവ്വാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. ഇതിനിടെ 53 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 20 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകളില്‍ ഇന്നു കാര്യമായ മാറ്റമൊന്നും ഇല്ലാതെ 19.05 നിലവാരത്തില്‍ ക്ലോസ് ചെയ്തു.

എന്‍എസ്ഇ

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ നിഫ്റ്റി ഐടി സൂചികയൊഴികെ ബാക്കിയെല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2.34 ശതമാനം മുന്നേറിയ പിഎസ്‌യു ബാങ്ക് സൂചിക നേട്ടക്കണത്തില്‍ മുന്നിലെത്തി. അതുപോലെ നിഫ്റ്റി ബാങ്ക്, ഓട്ടോ, മെറ്റല്‍, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ 1 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി. സമാനമായി എന്‍എസ്ഇ മിഡ് കാപ്-100, സ്‌മോള്‍ കാപ്-100 സൂചികകളും 1 ശതമാനത്തിലേറെ നേട്ടം കൈവരിച്ചു.

Also Read: 6 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍; 15 മാസത്തിനിടെ 1,100% നേട്ടം; ഈ കുഞ്ഞന്‍ ഓഹരി വീണ്ടും കുതിപ്പിൽ

നിഫ്റ്റി-50

നിഫ്റ്റി-50 സൂചികയിലെ 42 ഓഹരികള്‍ നേട്ടത്തോടെയും 8 എണ്ണം നഷ്ടത്തിലും ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി.

  • നേട്ടം-: എം & എം 4.10 %, ഐഷര്‍ മോട്ടോര്‍സ് 3.17 %, ബജാജ് ഫിന്‍സേര്‍വ് 3.01 %, ടൈറ്റന്‍ കമ്പനി 2.75 %, ടാറ്റ സ്റ്റീല്‍ 2.71 %, ഹിന്‍ഡാല്‍കോ 2.51 % വീതവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
  • നഷ്ടം-: ഇന്‍ഫോസിസ് -1.74 %, ടിസിഎസ് -1.59 %, ഡിവീസ് ലാബ് -1.33 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ -1.21 %, എച്ച്‌സിഎല്‍ ടെക് -0.98 % , ടെക് മഹീന്ദ്ര -0.81 % വീതവും നഷ്ടം രേഖപ്പെടുത്തി.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: