‘പോസ്റ്റര്‍ ഒട്ടിച്ച് പേടിപ്പിക്കല്ലേ, നട്ടെല്ല് നിവര്‍ത്തി നില്‍ക്കും’: ട്വന്റി 20ക്കെതിരെ ശ്രീനിജന്‍

Spread the love


Thank you for reading this post, don't forget to subscribe!

Ernakulam

oi-Swaroop TK

കൊച്ചി: ട്വന്റി 20 പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി വി ശ്രീനിജന്‍ എം എല്‍ എ. കിഴക്കമ്പലത്തെ പോഞ്ഞാശ്ശേരി ചിത്രപ്പുഴ റോഡിന്റെ പണി എംഎല്‍എ തടസ്സപ്പെടുത്തുന്നു എന്ന് ട്വന്റി 20 ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് എം എല്‍ എ ഇപ്പോള്‍ രംഗത്തെത്തിയത്. കിഴക്കമ്പലത്തെ പ്രദേശിക പാര്‍ട്ടി കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് എനിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചിക്കുന്നെന്ന് ശ്രീനിജന്‍ എം എല്‍ എ പറയുന്നു.

റോഡിന്റെ പണി ഞാന്‍ തടസ്സപ്പെടുത്തുന്നു എന്നാണ് ആരോപണം . റോഡുപണി ഏറ്റെടുത്ത കരാറുകാരന്‍ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ രണ്ടു പ്രാവശ്യമാണ് ഈ പ്രവര്‍ത്തിക്ക് കാലാവധി നീട്ടി നല്‍കിയത് . ഇനിയും കരാര്‍ നീട്ടി നല്‍കേണ്ടതില്ലായെന്ന് മണ്ഡലതല മീറ്റിംഗില്‍ നിര്‍ദ്ദേശം നല്‍കി. സാധാര ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമായതുകൊണ്ട് ഒന്ന് ഇടപെട്ടുപോയി അതിനാണ് എനിക്കെതിരെ പ്രാദേശിക പാര്‍ട്ടി പോസ്റ്റര്‍ യുദ്ധം ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം നിറയെ എനിക്കെതിരെ പോസ്റ്ററുകള്‍ കൊണ്ട് നിറച്ചാലും സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനങ്ങളുടെ കൂടെ നട്ടെല്ല് നിവര്‍ത്തി തന്നെ നില്‍ക്കുമെന്നും പോസ്റ്റര്‍ ഒട്ടിച്ച് പേടിപ്പിക്കല്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

കിഴക്കമ്പലത്തെ പ്രദേശിക പാര്‍ട്ടി കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് എനിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചിക്കുന്നു. പോഞ്ഞാശ്ശേരി ചിത്രപ്പുഴ (കിഴക്കമ്പലം ) റോഡിന്റെ പണി ഞാന്‍ തടസ്സപ്പെടുത്തുന്നു എന്നാണ് ആരോപണം .

റോഡുപണി ഏറ്റെടുത്ത കരാറുകാരന്‍ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ രണ്ടു പ്രാവശ്യമാണ് ഈ പ്രവര്‍ത്തിക്ക് കാലാവധി നീട്ടി നല്‍കിയത് . ഇനിയും കരാര്‍ നീട്ടി നല്‍കേണ്ടതില്ലായെന്ന് മണ്ഡലതല മീറ്റിംഗില്‍ നിര്‍ദ്ദേശം നല്‍കി. സാധാര ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമായതുകൊണ്ട് ഒന്ന് ഇടപെട്ടുപോയി അതിനാണ് എനിക്കെതിരെ പ്രാദേശിക പാര്‍ട്ടി പോസ്റ്റര്‍ യുദ്ധം ആരംഭിച്ചിരിക്കുന്നത്.

കരാറുകാരനോടുള്ള പ്രാദേശിക പാര്‍ട്ടിയുടെ സ്‌നേഹം കൊള്ളാം.
മണ്ഡലം നിറയെ എനിക്കെതിരെ
പോസ്റ്ററുകള്‍ കൊണ്ട് നിറച്ചാലും സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനങ്ങളുടെ കൂടെ നട്ടെല്ല് നിവര്‍ത്തി തന്നെ നില്‍ക്കും.
പോസ്റ്റര്‍ ഒട്ടിച്ച് പേടിപ്പിക്കല്ലേ

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

PV Srinijan MLA strongly criticized the Twenty20 party.

Story first published: Sunday, December 4, 2022, 1:20 [IST]



Source link

Facebook Comments Box
error: Content is protected !!