ചിട്ടി എപ്പോള്‍ ലാഭം തരും? ലേലം വിളിച്ചെടുക്കാനുള്ള കൃത്യ സമയം ഇതാണ്

Spread the love


നേരത്തെ വിളിച്ചെടുക്കുന്നത്

ഇതിനായി 2,500 രൂപ മാസ അടവുള്ള 40 മാസ കാലയളവുള്ള 1 ലക്ഷം രൂപയുടെ ചിട്ടിയാണ് ഉദാഹരണമായെടുക്കുന്നത്. ചിട്ടിയില്‍ ചേര്‍ന്ന് തൊട്ടടുത്ത മാസം ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിട്ടാല്‍ ലഭിക്കുന്ന തുക എത്രയാണെന്ന് നോക്കാം. ആദ്യ ലേലത്തില്‍ പങ്കെടുത്ത് 30 ശതമാനം കിഴിവില്‍ ചിട്ടി പിടിച്ചാല്‍ 70,000 രൂപയാണ് ലഭിക്കുക. ഈ തുക കെഎസ്എഫ്ഇയില്‍ തന്നെ സ്ഥിര നിക്ഷേപമിട്ടാല്‍ 7 ശതമാനം പലിശ നിരക്ക് ലഭിക്കും.

ഇതുപ്രകാരം വര്‍ഷത്തില്‍ 4,900 രൂപയാണ് പലിശയായി ലഭിക്കുക. മാസത്തില്‍ 408 രൂപ ലഭിക്കും. ചിട്ടി കാലാവധിയോളം, 38 മാസം ഇതേ രീതിയില്‍ പലിശ ലഭിച്ചാല്‍ 15,504 രൂപ പലിശ ഇനത്തില്‍ ലഭിക്കും. പലിശയും മുതലും ചേര്‍ത്താല്‍ കാലാവധിക്ക് ശേഷം 85,000 രൂപ ചിട്ടിയില്‍ നിന്ന് ലഭിക്കും. 

Also Read: 2 വര്‍ഷത്തെ നിക്ഷേപത്തിന് 8.15- 8.25% വരെ പലിശ; നിരക്കുയരുമ്പോൾ തിരഞ്ഞെടുക്കേണ്ട നിക്ഷേപമിതാ

ലേല കിഴിവ് കുറയുമ്പോൾ വിളിക്കാം

ലേല കിഴിവ് കുറയുമ്പോൾ വിളിക്കാം

മറ്റൊരു സാഹചര്യത്തില്‍ വിളിച്ചെടുക്കതെ കാലാവധി വരെ കാത്തിരുന്നാല്‍ 1 ലക്ഷം രൂപയുടെ ചിട്ടിയില്‍ നിന്ന് 95,000 രൂപ ലഭിക്കും. ചിട്ടി ലേലം വിളി കുറയുന്ന സമയത്ത് ചിട്ടിയില്‍ നിന്നുള്ള ലാഭ വിഹിതവും കുറവായിരിക്കും. ഈ സാഹചര്യത്തില്‍ ചിട്ടി വിളിച്ചെടുക്കുന്നതാണ് മറ്റൊരു വഴി. ചിട്ടിയുടെ കാലാവധിയോട് ചേർന്ന സമയത്ത്, 1 വർഷം ബാക്കി നിൽക്കുന്ന സമയത്ത് വിളിച്ചെടുക്കുന്നൊരാള്‍ക്ക് 5,100 രൂപ കിഴിവില്‍ 94,900 രൂപ വരെ ലഭിക്കാം.

ഈ തുക 12 മാസത്തേക്ക് എഫ്ഡിയിടാനുള്ള അവസരം ലഭിക്കും. 94,900 രൂപ 6.5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 1 വര്‍ഷം കൊണ്ട് 6,168 രൂപ പലിശയായി ലഭിക്കും. ഇതുപ്രകാരം 94,900 രൂപയും പലിശയും ചേര്‍ത്ത് 1,01,068 രൂപയാണ് കാലാവധിയില്‍ ലഭിക്കുന്നത്. 

Also Read: ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷന്‍ നടപ്പാക്കാൻ ഇനി ഒരു മാസം; കാർഡിന് ഇടപാടിന് മാറ്റങ്ങൾ

ഏതാണ് മികച്ചത്

ഏതാണ് മികച്ചത്

ചിട്ടിയില്‍ നിന്ന് പണത്തിന് അത്യാവശ്യമില്ലാത്തവര്‍ ആദ്യ മാസങ്ങളില്‍ ചിട്ടി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിടുന്നത് ഗുണകരമാകില്ല. പരമാവധി കിഴിവില്‍ ലേലം നടക്കുന്നതിനാല്‍ നിക്ഷേപം വളര്‍ന്ന് ലാഭമുണ്ടാക്കാന്‍ സാധിക്കില്ല. എന്നാല്‍ നറുക്കില്‍ ലഭിക്കുന്ന ചിട്ടിയാണെങ്കില്‍ തുക വളരാനുള്ള സമയം ചിട്ടിയില്‍ നിന്ന് ലഭിക്കും. ചിട്ടി കാലാവധിയോളം തുടരുകയാണെങ്കില്‍ അടയ്ക്കുന്ന തുകയേക്കാള്‍ കൂടുതല്‍ ലഭം കിട്ടും. ഇതിനൊപ്പം ചിട്ടി ലേലം കുറയുന്ന സമയം നോക്കി വിളിച്ചെടുക്കുത്താല്‍ അധിക ലാഭം ഉണ്ടാക്കാം. 

Also Read: എസ്ഐപി വഴിയാണോ നിക്ഷേപം, മ്യൂച്വല്‍ ഫണ്ടില്‍ ആദായം വര്‍ധിപ്പിക്കാൻ ഇതാ ഒരു ഐഡിയSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: