മോശം അനുഭവമുണ്ടാകുന്നു; KSRTC ബസില്‍ വനിതാ കണ്ടക്ടറുടെ സീറ്റില്‍ ഇനി സ്ത്രീയാത്രക്കാരെ മാത്രമേ അനുവദിക്കൂ

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറുടെ സീറ്റില്‍ ഇനിമുതല്‍‌ സ്ത്രീയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. രണ്ടു വർഷം മുൻപ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയെങ്കിലും ഇപ്പോഴാണ് ബസുകളിൽ‌ പോസ്റ്റര്‍ പതിച്ചുതുടങ്ങുന്നത്. സീറ്റിൽ പുരുഷന്മാര്‍ ഇരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.

Also  Read-തിരക്ക് കൂടുന്നു ; ശബരിമലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് KSRTCയോട് ഹൈക്കോടതി

പിൻവാതിലിന് സമീപം രണ്ടു പേർ‌ക്ക് ഇരിക്കാൻ സാധിക്കുന്ന സീറ്റിലാണ് കണ്ടക്ടർ‌മാർക്ക് സീറ്റ് അനുവദിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിൽ ഒപ്പമിരുന്ന പുരുഷയാത്രക്കാരിൽനിന്ന് മോശം അനുഭവമുണ്ടായതായി വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടിരുന്നു. സ്ത്രീസുരക്ഷയ്ക്കുവേണ്ടിയാണ് ക്രമീകരണമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!