അടിമാലി പഞ്ചായത്തിലെ വിജിലൻസ് അറസ്റ്റും നടപടിയും; പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റം

Spread the loveഅടിമാലി ഗ്രാമ പഞ്ചായത്തിൽ സീനിയര്‍ ക്ലാര്‍ക്ക് റിട്ടയര്‍ഡ് വില്ലേജ് ഓഫീസറില്‍ നിന്നു കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലായതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങൾക്കൊടുവിൽ അച്ചടക്ക നടപടിയുടെ ഭാഗമായി സെക്രട്ടറിയെ സ്ഥലം മാറ്റി.

അടിമാലി പഞ്ചായത്ത് സെക്രട്ടറിയെ ദേവികുളം പഞ്ചായത്തിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റിയത് സംബന്ധിച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് ഇന്ന് ലഭിച്ചു.


പഞ്ചായത്തിലെ സെക്രട്ടറിയുടെ കീഴിലുള്ള ഓഫീസിലെ ജീവനക്കാരന്‍ കൈക്കൂലി വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ അറിയാതിരുന്നതാണ് സ്ഥലം മാറ്റത്തില് കലാശിച്ചത്.

സെകട്ടറിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ്

ജീവനക്കാരൻ അറസ്റ്റിൽ ആയതിനെ തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അടിമാലി പഞ്ചായത്ത് ഓഫീസിൽ അന്വേഷണം നടത്തിയിരുന്നു. ഇവർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ അച്ചടക്ക നടപടി സെക്രട്ടറിക്കെതിരെ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ പഞ്ചായത്തിന്റെ ഭൂമി മുന്‍മന്ത്രിയുടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനുള്ള തീരുമാനമെടുത്ത കമ്മറ്റിയില്‍ അജണ്ട വയ്ക്കാതെ ചര്‍ച്ച നടന്നതും സിപിഐ അംഗം പരസ്യ പ്രതിഷേധവുമായ രംഗത്തെത്തിയതുമെല്ലാം നടപടിക്ക് പിന്നിലെ കാരണമായി മറുപക്ഷം പറയുന്നു.


കൂടാതെ പഞ്ചായത്തിലെ ഒരു വിഭാഗം സെക്രട്ടറിക്കെതിരെ വകുപ്പു തലവന്‍മാര്‍ക്ക് നിരന്തരമായ പരാതി നല്‍കിയതും പുതിയ നടപടിക്ക് കാരണമായി. എന്നാല്‍ ഭരണ കക്ഷി അംഗങ്ങള്‍ സെക്രട്ടറിയെ മാറ്റരുതെന്ന് കാണിച്ച് ഉന്നത ഉദ്യോഗസ്ഥരെ കാണുകയും നിവേദനം അടക്കം നല്‍ കുകയും ചെയ്തുവെങ്കിലും നടപടി തടയാനായില്ല.

അടിമാലി അങ്ങാടിയിൽ

വിജിലൻസ് റെയ്ഡുകളും നിരവധി അഴിമതി ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ
സെക്രട്ടറിയായി അടിമാലി പഞ്ചായത്തിൽ എത്തുന്നതിന് പുതിയ ആളുകൾ മടിക്കുയാണ്.

എന്നാൽ സ്ഥലം മാറിപ്പോയ ഇഷ്ടക്കാരിൽ നിന്നും പഴയ സെക്രട്ടറിമാരിലൊരാളെ അടിമാലിയിലേക്ക് എത്തിക്കാനാണ് ഇപ്പോൾ ഒരു വിഭാഗം നീക്കം നടത്തുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: