ലോഡ്ജിലേയ്ക്ക് മടങ്ങും വഴി പൊറോട്ട വാങ്ങി, ലോറിയിലിരുന്ന് കഴിക്കുന്നതിനിടെ ബാലാജിയുടെ മരണം; നടുക്കം

Spread the love


കട്ടപ്പന: പൊറോട്ട തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ യുവാവ് മരിച്ച സംഭവത്തിൽ നടുങ്ങി സുഹൃത്തുക്കളും നാട്ടുകാരും. പന്നിയാർ ചുണ്ടൽ ഗാന്ധിഗ്രാം കോളനി സ്വദേശി ബാലാജി ആണ് ദാരുണമായി മരിച്ചത്. വളം കൊണ്ടുവന്ന ലോറിയിലെ സഹായിയായിരുന്നു 34 കാരനായ ബാലാജി.
തിങ്കളാഴ്ച വൈകിട്ട് കട്ടപ്പനയിൽ വെച്ചാണ് സംഭവം.

പൊറോട്ട തൊണ്ടയിൽ കുടുങ്ങി ഇടുക്കിയിൽ യുവാവ് മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കട്ടപ്പനയിലും പരിസരപ്രദേശത്തുമുള്ള തോട്ടങ്ങളിൽ വളം ഇറക്കി കഴിഞ്ഞ് തിരികെ ലോഡ്ജിലേയ്ക്ക് മടങ്ങും വഴി ഇടുക്കികവലയിൽ നിന്നും പൊറോട്ട വാങ്ങി ലോറിയിൽ ഇരുന്ന് തന്നെ കഴിക്കുന്നതിനിടെയാണ് ബാലാജിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതെന്നാണ് ഒപ്പം ഉണ്ടായിരുന്നവർ പറയുന്നത്. ശ്വാസതടസം നേരിട്ടതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും ലോറി ഡ്രൈവറും ചേർന്ന് ബാലാജിയെ ഓട്ടോറിക്ഷയിൽ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു.

പൊറോട്ടയും സാമ്പാറും വാങ്ങി, പുഴുവും ചത്ത പാറ്റയും, ഹോട്ടല്‍ പൂട്ടിച്ചു
ധൃതിയിൽ ചവച്ചരയ്ക്കാതെ കഴിച്ചത് കൊണ്ടാകാം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത് എന്നാണ് പ്രാഥമിക വിവരം. ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ ബാലാജി ജോലി ഒന്നുമില്ലാതിരുന്നതിനെ തുടർന്നാണ് ലോറിയിൽ വളം ഇറക്കുന്ന സഹായത്തിനായി കട്ടപ്പനയിൽ എത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശാന്തിയാണ് ബാലാജിയുടെ ഭാര്യ. അർജുൻ, അശ്വിൻ എന്നിവർ മക്കളാണ്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സെപ്റ്റിക് ടാങ്കില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: