ബൈ റേറ്റിങ്! ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 സ്‌പെഷ്യാല്‍റ്റി കെമിക്കല്‍ ഓഹരികള്‍

Spread the love


വിനതി ഓര്‍ഗാനിക്സ്

സവിശേഷ ജൈവ ഘടകപദാര്‍ത്ഥങ്ങളും മോണോമേര്‍സും നിര്‍മിക്കുന്ന മിഡ് കാപ് കെമിക്കല്‍ കമ്പനിയാണ് വിനതി ഓര്‍ഗാനിക്സ്. അടുത്തിടെ കടബാധ്യതകള്‍ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചതോടെ കമ്പനിയുടെ ബാധ്യതകള്‍ ഏറെക്കുറെ ഒഴിവായിട്ടുണ്ട്. മെക്വിനോള്‍, ഗൈ്വക്കോള്‍, ഐസോ അമൈലീന്‍ എന്നിവയുടെ ഉത്പാദനം അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ ആരംഭിക്കുന്നത് വിനതി ഓര്‍ഗാനിക്‌സിന്റെ വരുമാനത്തില്‍ കുതിച്ചുച്ചാട്ടം സൃഷ്ടിക്കും. അടുത്തിടെ ആന്റിഓക്സിഡന്റ് വിഭാഗത്തില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതും അനുകൂല ഘടകമാണ്.

Also Read: 10 മാസത്തിനു ശേഷം ഈ ധമാനി ഓഹരി ‘ബ്രേക്കൗട്ടില്‍’; ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ മികച്ച ലാഭം നേടാം

ഓഹരി

നിലവില്‍ 2,160 രൂപ നിലവാരത്തിലാണ് വിനതി ഓര്‍ഗാനിക്‌സ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2,680 രൂപയിലേക്ക് ഓഹരി മുന്നേറാമെന്നാണ് മോത്തിലാല്‍ ഒസ്വാള്‍ സൂചിപ്പിച്ചത്. ഇതിലൂടെ 24 ശതമാനം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യമിടുന്നത്. അതേസമയം 52 ആഴ്ച കാലയളവില്‍ വിനതി ഓര്‍ഗാനിക്‌സ് (BSE: 524200, NSE : VINATIORGA) ഓഹരിയുടെ ഉയര്‍ന്ന വില 2,324 രൂപയും താഴ്ന്ന വില 1,674 രൂപയുമാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 5 ശതമാനം മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 50, 100, 200-ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് ഓഹരി തുടരുന്നത്.

നോസില്‍

നോസില്‍

പ്രമുഖ സംരംഭകരായ അരവിന്ദ് മഫത്ലാല്‍ ഗ്രൂപ്പിന്റെ ഭാഗവും രാജ്യത്തെ ഏറ്റവും വലിയ റബ്ബര്‍ കെമിക്കല്‍ നിര്‍മാതാക്കളുമാണ് നോസില്‍ ലിമിറ്റഡ്. ഈ മേഖലയില്‍ 40 ശതമാനത്തോളം വിപണി വിഹിതമുണ്ട്. 22 തരം റബര്‍ കെമിക്കല്‍ ഉത്പന്നങ്ങളുമായി ആഗോള വിപണിയിലും മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം. എംആര്‍എഫ്, അപ്പോളൊ, ജെകെ ടയര്‍, ഫിയറ്റ്, സിയറ്റ്, മിഷലിന്‍, ബ്രിഡ്ജ്സ്റ്റോണ്‍, യോക്കോഹാമ റബര്‍, സുമിറ്റോമോ റബര്‍, കോണ്ടിനെന്റല്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുമായി ദീര്‍ഘകാലത്തെ കരാറുകളുണ്ട്.

കൂടാതെ പാശ്ചാത്യ രാജ്യങ്ങളുടെ ചൈന പ്ലസ് വണ്‍ നയം കാരണം നോസിലിന് അന്താരാഷ്ട്ര വിപണിയില്‍ പരിഗണന കൂടുതല്‍ ലഭിക്കുന്നുമുണ്ട്.

മോത്തിലാല്‍

അടുത്തിടെ കമ്പനിയുടെ ഉത്പാദന ശേഷി വര്‍ധിപ്പിച്ചു. ഇതിലൂടെ സമീപഭാവിയില്‍ വരുമാന വളര്‍ച്ചയ്ക്കുള്ള സാധ്യതയും നോസില്‍ (BSE: 500730, NSE : NOCIL) നിലനിര്‍ത്തുന്നു. ഉയര്‍ന്ന അളവിലും താരതമ്യേന കുറഞ്ഞ വിലയിലും വൈവിധ്യമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതു കൊണ്ട് എതിരാളികള്‍ക്കും കമ്പനിയെ വെല്ലുവിളിക്കാനാവുന്നില്ല. അതുപോലെ കടബാധ്യതകളില്ലാത്തതും മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നു എന്നതും ശ്രദ്ധേയമാണ്.

നിലവില്‍ 256 രൂപ നിലവാരത്തിലാണ് നോസിലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 319 രൂപയിലേക്ക് ഓഹരി മുന്നേറാം. ഇതിലൂടെ 26 ശതമാനം നേട്ടമാണ് മോത്തിലാല്‍ ഒസ്വാള്‍ ലക്ഷ്യമിടുന്നത്.

Also Read: 6 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍; 15 മാസത്തിനിടെ 1,100% നേട്ടം; ഈ കുഞ്ഞന്‍ ഓഹരി വീണ്ടും കുതിപ്പിൽ

ഗാലക്സി സര്‍ഫക്ടന്റ്സ്

ഗാലക്സി സര്‍ഫക്ടന്റ്സ്

ഒലിയോകെമിക്കല്‍ അധിഷ്ഠിത സര്‍ഫക്ടന്റ്സ് നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് ഗാലക്സി സര്‍ഫക്ടന്റ്സ്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 150 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇതിലൂടെ ഉത്പന്ന ശ്രേണിയുടെ വിപൂലീകരണം ലക്ഷ്യമിടുന്നു. അതേസമയം നിലവില്‍ 3,200 രൂപ നിലവാരത്തിലാണ് ഗാലക്സി സര്‍ഫക്ടന്റ്സ് (BSE: 540935, NSE : GALAXYSURF) ഓഹരി നില്‍ക്കുന്നത്. ഇവിടെ നിന്നും 4,000 രൂപയിലേക്ക് ഓഹരി മുന്നേറാം എന്നാണ് അനുമാനം. ഇതിലൂടെ 25 ശതമാനം നേട്ടമാണ് മോത്തിലാല്‍ ഒസ്വാള്‍ പ്രതീക്ഷിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: