ഇത്രയും നികുതി ആനുകൂല്യമുള്ള നിക്ഷേപം വേറെയുണ്ടോ? ആദായത്തിനൊപ്പം ഇന്‍ഷൂറന്‍സും; അറിയാം യുഎല്‍ഐപി

Spread the love


യുഎൽഐപി

പ്രീമിയം തുകയിലെ ഒരു ഭാഗം ഇന്‍ഷൂറന്‍സിലേക്കും മറ്റൊരു ഭാഗം നിക്ഷേപത്തിലേക്കും മാറ്റുന്നതാണ് യുഎൽഐപി പ്ലാനിന്റെ രീതി. പോളിസി ഉടമകള്‍ക്ക് വര്‍ഷത്തിലോ മാസത്തിലോ പ്രീമിയം അടയ്ക്കാം. ഓഹരി വിപണി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ നിക്ഷേപത്തിന് ഉയര്‍ന്ന ആദായം നേടാന്‍ സാധിക്കും. ഇതോടൊപ്പം വിപണിയുടെ ചാഞ്ചാട്ടങ്ങളിലെ റിസ്‌കെടുക്കാനും നിക്ഷേപകന്‍ തയ്യാറാകണം. നിക്ഷേപന്റെ റിസ്‌കെടുക്കാനുള്ള ശേഷി അനുസരിച്ച് നിക്ഷേപം തുരഞ്ഞെടുക്കാനും യുഎൽഐപി പ്ലാനിൽ സാധിക്കുന്നുണ്ട്. 

Also Read: എസ്ഐപി വഴിയാണോ നിക്ഷേപം, മ്യൂച്വല്‍ ഫണ്ടില്‍ ആദായം വര്‍ധിപ്പിക്കാൻ ഇതാ ഒരു ഐഡിയ

 ആദായം

ഓഹരി വിപണിയുടെ ഉയർന്ന ആദായത്തിനൊപ്പം ഇൻഷൂറൻസിന്റെ നേട്ടങ്ങളും പ്ലാൻ നൽകുന്നുണ്ട്. യുഎൽഐപി പ്ലാൻ ഉടമയ്ക്ക് മരണം സംഭവിച്ചാൽ നോമിനിക്ക് വാഗ്‌ദാനം ചെയ്‌ത സം അഷ്വേർഡ് തുക ലഭിക്കും. ഇതോടൊപ്പം നികുതി ആനുകൂല്യങ്ങളുടെ കലവറ കൂടിയാണ് യുഎൽഐപി പ്ലാനുകൾ. നിക്ഷേപത്തിനും കാലാവധിയെത്തുമ്പോഴുള്ള പിൻവലിക്കിലനും ഭാ​ഗികമായ പിൻവലിക്കലിനും മരണാനുകൂല്യത്തിനും തുടങ്ങി നിരവധിയായ നികുതി ആനൂകൂല്യം ലഭിക്കുന്ന നിക്ഷേപമാണ് യുഎൽഐപി പ്ലാനുകൾ. 

Also Read: ചിട്ടി എപ്പോള്‍ ലാഭം തരും? ലേലം വിളിച്ചെടുക്കാനുള്ള കൃത്യ സമയം ഇതാണ്

നികുതിയിളവുകൾ

നികുതിയിളവുകൾ

നികുതിയുടെ ആനുകൂല്യങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാനിൽ ചേരുന്നൊരാൾക്ക് വലിയ ആനുകൂല്യങ്ങള്‍ നേടാന്‍ സാധിക്കും. നിക്ഷേപകര്‍ക്ക് സമ്പാദ്യത്തിനൊപ്പം ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി നല്‍കുന്ന ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പദ്ധതിയാണിത്. നികുതി ആനുകൂല്യം നേടാന്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളും ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം തുടങ്ങിയവ പരി​ഗണിക്കുന്നവരാണെങ്കിൽ യുഎല്‍ഐപിയുടെ നികുതി ആനുകൂല്യങ്ങളെ പറ്റി അറിഞ്ഞിരിക്കണം. 

പ്രീമിയത്തിന് മുകളില്‍ നികുതിയിളിവ്

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി, 10ഡി പ്രകാരം യുഎല്‍ഐപി പോളിസി പ്രീമിയം അടയ്ക്കുന്ന തുകയ്ക്ക് സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ നികുതിയിളവുണ്ട്. നിക്ഷേപം വര്‍ധിക്കുന്നതിനായി ടോപ്പ് അപ്പ് സൗകര്യം യുഎല്‍ഐപി പ്ലാനുകളിലുണ്ട്. ടോപ്പ് അപ്പ് ചെയ്യുന്ന നിക്ഷേപത്തിനും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി, 10ഡി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

 

Also Read: 2 വര്‍ഷത്തെ നിക്ഷേപത്തിന് 8.15- 8.25% വരെ പലിശ; നിരക്കുയരുമ്പോൾ തിരഞ്ഞെടുക്കേണ്ട നിക്ഷേപമിതാ

കാലാവധിയിൽ ലഭിക്കുന്ന തുക

കാലാവധിയിൽ ലഭിക്കുന്ന തുക

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10(10ഡി) പ്രകാരം കാലാവധിയില്‍ ലഭിക്കുന്ന തുക പൂര്‍ണമായും നികുതി രഹിതമാണ്. ഈ ഇളവ് ലഭിക്കാന്‍, വാർഷിക പോളിസി പ്രീമിയം സം അഷ്വേഡ് തുകയുടെ 10 ശതമാനത്തില്‍ കുറവുള്ള തുകയായിരിക്കണം. 2021 ഏപ്രില്‍ 1ന് മുന്‍പ് വാങ്ങിയ പോളിസികള്‍ക്കാണ് ഈ നിബന്ധന.

2012 ഏപ്രില്‍ 1 ന് ശേഷം വാങ്ങിയ പോളിസികളില്‍, വാര്‍ഷിക പ്രീമിയം സം അഷ്വേഡ് തുകയുടെ 20 ശതമാനത്തില്‍ കുറവാണെങ്കില്‍ കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് പൂര്‍ണമായും നികുതിയിളവ് ലഭിക്കും. പോളിസി ഉടമയുടെ മരണ ശേഷം കുടുംബത്തിന് ലഭിക്കുന്ന സം അഷ്വേഡ് തുകയ്ക്കും യുഎല്‍ഐപി പ്ലാനില്‍ നിന്നുള്ള ആദായത്തിനും ആദായ നികുതിയിളവുണ്ട്. 

ഭാഗികമായ പിന്‍വലിക്കല്‍

ഭാഗികമായ പിന്‍വലിക്കല്‍

5 വർഷം ലോക്ഇൻ പിരിയഡുള്ള നിക്ഷേപമാണ് യുണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പ്ലാൻ. യുഎൽഐപി നിക്ഷേപത്തിൽ ഭാഗികമായ പിന്‍വലിക്കലുകള്‍ക്കും നികുതിയിളവുണ്ട്. നിക്ഷേപം ആരംഭിച്ച് 5 വര്‍ഷത്തിന് ശേഷം നടത്തുന്ന പിന്‍വലിക്കലുകള്‍ക്ക് നികുതി നല്‍കേണ്ടതില്ല. പിന്‍വലിക്കല്‍ തുക ഫണ്ട് തുകയുടെയോ 20 ശതമാനത്തില്‍ കൂടരുത് എന്നതാണ് വ്യവസ്ഥ.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: