2 വര്‍ഷത്തെ നിക്ഷേപത്തിന് 8.15- 8.25% വരെ പലിശ; നിരക്കുയരുമ്പോൾ തിരഞ്ഞെടുക്കേണ്ട നിക്ഷേപമിതാ

Spread the love


യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആഗസ്റ്റ് 20തിനാണ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപത്തിന് 2-5 വര്‍ഷത്തിനിടയിലുള്ള വ്യത്യസ്ത കാലയളവില്‍ 7.1 ശതമാനം പലിശ ബാങ്ക് നല്‍കുന്നു. നോണ്‍ കോളബില്‍ സ്ഥിര നിക്ഷേപത്തില്‍ കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ സാധിക്കില്ല. 6 മാസത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപത്തിന് പാദങ്ങളിലാണ് പലിശ കണക്കാക്കുന്നത്. 

മുതിർന്ന പൗരന്മാർക്ക്

ഇതോടൊപ്പം മുതിർന്ന പൗരന്മാർക്കുള്ള കോളബിൾ നിക്ഷേപം ആകർഷണീയമാണ്. 1 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7.85 ശതമാനം പലിശ നിരക്കാണ് യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്. 18 മാസം വരെയുള്ള നിക്ഷേപത്തിന് ഇതേ നിരക്ക് ലഭിക്കും.

18 മാസം മുതല്‍ 2 വര്‍ഷത്തേക്ക് 7.90 ശതമാനവും പലിശ ലഭിക്കും. 2 വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.15 ശതമാനം പലിശ ലഭിക്കുന്നത്. 5 വര്‍ഷം വരെ 8.15 ശതമാനം പലിശ ലഭിക്കും.

Also Read: സമ്പാദ്യ ശീലം വളര്‍ത്താന്‍ ആവര്‍ത്തന നിക്ഷേപം; ചിട്ടയായി തുടങ്ങിയാല്‍ 8.15 % വരെ പലിശ നേടാം

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

ബം​ഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സമോൾ ഫിനാൻസ് ബാങ്കാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. മുതിർന്ന പൗരന്മാർക്ക് ഹ്രസ്വകാലത്തേക്ക് ഉയർന്ന നിരക്ക് നൽകുന്ന ബാങ്കാണിത്. എല്ലാ നിക്ഷേപങ്ങൾക്കും മുതിർന്ന പൗരന്മാർക്ക് 0 .75 ശതമാനം അധിക നിരക്ക് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് ലഭിക്കും. ഇതുപ്രകാരം 990 ദിവസം, 75 മാസം എന്നീ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കായ 8.25 ശതമാനം പലിശ ലഭിക്കും. 

Also Read: സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആര്‍ബിഐ എന്ന വിശ്വസ്ത സ്ഥാപനം; സോവറിന്‍ ഗോള്‍ഡ് ബോണ്ടുകൾ വാങ്ങാം

പലിശ നിരക്ക്

സാധാരണ നിക്ഷേപകർക്ക് 7.5 ശതമാനമാണ് ഉയർന്ന നിരക്ക്. 526 ദിവസം മുതല്‍ 18 മാസത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 7.20 ശതമാനം, 990 ദിവസം കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം. 36 മാസം- 6.25 ശതമാനം, 60 മാസം- 7.20 ശതാമാനം, 75 മാസം- 7.50 ശതമാനം , 120 മാസം- 6.00 ശതമാനം എന്നിങ്ങനെയാണ് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക്. 

Also Read: വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടിശ്ശിക എഴുതി തള്ളുമോ? കുടുംബത്തിന് ബാധ്യതയാകുന്നത് എങ്ങനെ

ഈയിടെ പലിശ നിരക്ക് പുതുക്കിയ മറ്റ് ബാങ്കുകൾ

ഈയിടെ പലിശ നിരക്ക് പുതുക്കിയ മറ്റ് ബാങ്കുകൾ

ഐഡിബിഐ ബാങ്ക് ആഗസ്റ്റ് 22ന് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. 500 ദിലസത്തേക്കുള്ള അമൃത് മഹോത്സവ് സ്ഥിര നിക്ഷേപത്തിന് 6.70 ശതമാനം പലിശ നല്‍കും. സെപ്റ്റംബര്‍ 30നുള്ളില്‍ നിക്ഷേപം ആരംഭിക്കണം. സാധാരണ നിക്ഷേപങ്ങള്‍ക്ക് 6.55 ശതമാനമാണ് ഉയര്‍ന്ന നിരക്ക്.

ഐസിഐസിഐ ബാങ്ക് ഈയിടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 5.50 ശതമാനം മുതല്‍ 6.10 ശതമാനം വരെ പലിശയാണ് ഐസിഐസിഐ ബാങ്കിൽ നിന്ന് ലഭിക്കുക.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: