യുവാവിനെ ലോഡ്ജില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; സ്വര്‍ണവും പണവും കവര്‍ന്നു, യുവതി അടക്കം 3 പേര്‍ അറസ്റ്റില്‍

Spread the love


Ernakulam

oi-Swaroop Tk

Google Oneindia Malayalam News

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ ലോഡ്ജ് മുറിയില്‍ എത്തിച്ച് കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് സംഭവം നടന്നത്. കൊല്ലം സ്വദേശികളായ ജിതിന്‍, ഭാര്യ ഹസീന, അന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഹസീന ജോലി ആവശ്യപ്പെട്ടാണ് യുവാവിനെ സമീപിച്ചത്. തൃപ്പൂണിത്തുറയില്‍ ഹോം നേഴ്‌സിംഗ് സര്‍വീസ് നടത്തുകയാണ് യുവാവ്. തൊഴില്‍ അവസരങ്ങളുണ്ടെന്ന് പറഞ്ഞ് യുവാവ് ഹസീനയ്ക്ക് മേസെജ് അയക്കുകയായിരുന്നു.

കുറച്ച് ദിവസത്തെ പരിചയത്തില്‍ ഹസീന യുവാവിനോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം അക്കൗണ്ടിലൂടെ നല്‍കാമെന്ന് അറിയിച്ചെങ്കിലും ഹസീന അതിന് സമ്മതിച്ചില്ല, ലോണ്‍ എടുത്തതിനാല്‍ അക്കൗണ്ടിലേക്ക് പണം എത്തിയാല്‍ ബാങ്കുകാര്‍ പിടിക്കുമെന്നാണ് ഹസീന പറഞ്ഞത്. അതുകൊണ്ട് പണം നേരിട്ട് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. പണം നല്‍കാനായി യുവാവ് സംഭവം നടന്ന ലോഡ്ജിലേക്ക് എത്തി. ഇരുവരും സംസാരിക്കുന്നതിനിടെ ഹസീനയുടെ ഭര്‍ത്താവ് ജിതിനും അന്‍ഷാദും ഇവിടേക്ക് എത്തുകയും യുവാവിനെ കസരേയില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തുകയായിരുന്നു.

‘ഭൂമിയിലേക്ക് ഇറങ്ങിവന്ന മലാഖയോ’: ഇത് എന്തൊരു അഴകാണ് ഹണി, വൈറൽ ചിത്രങ്ങൾ

ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തോര്‍ത്ത് തിരികിക്കേറ്റി. കയ്യിലുണ്ടായിരുന്ന സ്വര്‍ണമാല, മോതിരം, കൈച്ചെയിന്‍ എന്നിവ ഊരിമാറ്റി. കയ്യിലുണ്ടായിരുന്ന 30000 രൂപ കവരുകയും ചെയ്തു. എ ടി എം പിന്‍ നമ്പര്‍ ഭീഷണിപ്പെടുത്തി അതില്‍ നിന്ന് 10000 രൂപ കവരുകയും ചെയ്തു. കൂടാതെ ഫോണ്‍ തട്ടിയെടുത്ത് പെന്റാമേനകയിലെ ഷോപ്പില്‍ വിറ്റ് പണമാക്കുകയും ചെയ്തു.

വീണ്ടും ചക്രവാതച്ചുഴി; അതിശക്ത മഴയ്ക്ക് സാധ്യത; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്വീണ്ടും ചക്രവാതച്ചുഴി; അതിശക്ത മഴയ്ക്ക് സാധ്യത; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇതുകൂടാതെ ഹസീന ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ വഴി 15,000 രൂപ തട്ടിയെടുത്തെന്ന് പൊലീസ് പറുന്നു. ഈ സംഭവം പുറത്തറിയിച്ചാല്‍ സോഷ്യല്‍ മീഡിയ വഴി അപമാനിക്കുമെന്നും ഭീഷണി മുഴക്കി. ഇതേ തുടര്ന്ന് യുവാവ് ആദ്യം പരാതിപ്പെടാന്‍ വൈകിയെങ്കിലും പിന്നീട് പരാതി നല്‍കുകയായിരുന്നു. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ പങ്കുള്ള മറ്റൊരു പ്രതി അനസ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary

Three people arrested For robbed of gold ornaments and money From a YouthSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!