ചിട്ടിയില്‍ ചേര്‍ന്നത് നിക്ഷേപിക്കാനോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Spread the love


ചിട്ടി നിക്ഷേപം ലാഭമാണോ

ചിട്ടി ഒരു നിക്ഷേപ മാർ​ഗമല്ല. മുന്‍കൂട്ടി പണം ലഭിക്കുന്നൊരു വായ്പയാണ് ചിട്ടി. കാലാവധിയെത്തുന്നതിന് മുൻപ് പണം ലഭിക്കാനുള്ള സൗകര്യം ചിട്ടിയിലുണ്ട്. വിളിച്ചെടുക്കാനും ഭാഗ്യമുള്ളവര്‍ക്ക് നറുക്കായും മുന്‍കൂട്ടി പണം ലഭിക്കാനുള്ള സാഹചര്യം ചിട്ടിയിലുണ്ട്. ചിട്ടിയില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ലാഭ വിഹിതമാണ് ഇതിലെ ആകർഷണം. ഉദാഹരണ സഹിതം വിശദമാക്കാം. 10,000 രൂപ മാസ അടവുള്ള ചിട്ടി 60 മാസ കാലവധിയുള്ള 6 ലക്ഷത്തിന്റെ ചിട്ടി പരിഗണിക്കാം.

ചിട്ടി നടത്തുന്നവര്‍ക്ക് 3-7 ശതമാനം കമ്മീഷൻ നൽകണം. കെഎസ്എഫ്ഇയിൽ 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷൻ. ഇതു പ്രകാരം 6 ലക്ഷം രൂപയിൽ ചിട്ടിയില്‍ 30,000 രൂപ നൽകേണ്ടി വരും. കാലവധി വരെ കാത്തിരുന്നാൽ 5.70 ലക്ഷം രൂപയാണ് ലഭിക്കുക. 

Also Read: വിളിച്ചെടുക്കാതെയും കെഎസ്എഫ്ഇ ചിട്ടിയിൽ നിന്ന് പണം നേടാം; അറിയാം കെഎസ്എഫ്ഇ വായ്പ പദ്ധതികൾ

 പലിശ

കാലാവധിയോളം തുടർന്നാൽ 4 ശതമാനം പലിശ നിരക്കിലുള്ള ആദായം മാത്രമെ ചിട്ടിയിൽ നിന്ന് ലഭിക്കുകയുള്ളൂ. മാസം ലേലം വിളിച്ച് ചിട്ടിത്തുക കൈപ്പറ്റാൻ സാധിക്കും. കെഎസ്എഫ്ഇയില്‍ നിന്ന് മൊത്ത ചിട്ടി തുകയിൽ നിന്ന 30 ശതമാനം, 35 ശതമാനം, 40 ശതമാനം വരെ പരമാവധി കിഴിച്ച് വിളിച്ചെടുക്കാൻ സാധിക്കും.

ഉദാഹരണത്തിന് 6 ലക്ഷത്തിന്റെ ചിട്ടി 30 ശതമാനം കിഴിവിൽ വിളിച്ചെടുത്താല്‍, കിഴിവ് വന്ന തുകയിൽ നിന്ന് ഫോർമാൻ കമ്മീഷൻ കിഴിച്ച് ബാക്കി വരുന്ന തുക ചിട്ടി അം​ഗങ്ങൾക്കായി വീതിക്കും. ഈ തുക കിഴിച്ച് കുറച്ച് മാസം അടച്ചാൽ മതി. ചിട്ടിയിൽ ലേലം വിളിച്ചെടുക്കുന്നതിന് അനുസരിച്ച് ലാഭം വിഹിതം വ്യത്യാസപ്പെടും. 70,000 രൂപ ലാഭ വിഹിതം ലഭിച്ചാൽ 5.20 ലക്ഷം രൂപ അടച്ചാൽ മതി. 

Also Read: ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ പറ്റിയ ഹൈബ്രിഡ് ഫണ്ട്; 7 വർഷം കൊണ്ട് നിക്ഷേപത്തിന് ഇരട്ടിയിലധികം നേട്ടം

ചിട്ടിയെ വായ്പയായി കാണുമ്പോൾ

ചിട്ടിയെ വായ്പയായി കാണുമ്പോൾ

ലോണ്‍ മുന്നില്‍ കണ്ടാണ് ചിട്ടി ചേരുന്നതെങ്കില്‍ മികച്ച ഓപ്ഷനാണിത്. വിവാഹം ആവശ്യങ്ങൾക്കോ, വായ്പ അടച്ചു തീര്‍ക്കാനോ ചിട്ടിയിൽ ചേർന്ന് വിളിച്ചെടുക്കാം. വിളിച്ചെടുത്ത ചിട്ടി കാലാവധിക്കുള്ളിൽ മാസത്തവണകളായി അടച്ചു തീർത്താൽ മതിയാകും. ഇത്തരത്തില്‍ നേരത്തെ വിളിച്ചെടുത്ത ചിട്ടി അടയ്ക്കുമ്പോള്‍ 7 ശതമാനത്തോളം പലിശ പ്രതീക്ഷിക്കാം. ഇത് ചിട്ടിയിലെ ലാഭ വിഹിതവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ചിട്ടി വിളിച്ചെടുത്താൽ തുക ലഭിക്കാൻ ജാമ്യം നൽകേണ്ടതുണ്ട്. 

Also Read: മുതിർന്നവരെ പരി​ഗണിച്ച് ബാങ്കുകൾ; അധിക പലിശ നൽകുന്ന പ്രത്യേക നിക്ഷേപ പദ്ധതികളിതാ

എവിടെ നിക്ഷേപിക്കാം

എവിടെ നിക്ഷേപിക്കാം

ചിട്ടിയിൽ ചേരാൻ നീക്കി വെയ്ക്കുന്ന തുക മാസത്തിൽ എവിടെ നിക്ഷേപിക്കണമെന്ന് നോക്കാം. ആവർത്തന നിക്ഷേപവും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ഇതിനായി തിരഞ്ഞെടുക്കാം. മാസത്തിൽ 10,000 രൂപ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിച്ചാൽ 5.8 ശതമാനം പലിശ നിരക്കിൽ 6.96 ലക്ഷം രൂപ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കിൽ 10,000 രൂപയ്ക്ക് ആർഡി ചേർന്നാൽ കാലാവധിയിൽ 702,469 രൂപ ലഭിക്കും. 

എസ്ഐപി

10,000 രൂപ എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച് 12 ശതമാനം ആദായ പ്രതീക്ഷിച്ചാൽ 5 വർഷം കൊണ്ട് 8.24 ലക്ഷം രൂപ ലഭിക്കും. 8,000 രൂപ അടച്ചാല്‍ 5 ലക്ഷം രൂപ വർഷത്തിന് ശേഷം 6.59 ലക്ഷം രൂപ ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോൾ നിക്ഷേപം അവസാനിപ്പിക്കാൻ ഇവിടെ സാധിക്കും. എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നതും പണം തിരികെ ലഭിക്കാൻ ജാമ്യം നൽകേണ്ടതില്ലാ എന്നതും ഈ നിക്ഷേപങ്ങളുടെ ​ഗുണമാണ്. Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: