ബ്രേക്ക്ഡൗണ്‍! നിന്നനില്‍പ്പില്‍ നിന്നും ഈ ഓട്ടോ ഓഹരി വീഴാം; തത്കാലം മാറിനില്‍ക്കാം

Spread the love


പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പിന്റെ ഓഹരിയിലാണ് ‘റൈസിങ് വെഡ്ജ്’ പാറ്റേണില്‍ നിന്നുള്ള ബ്രേക്ക്ഡൗണ്‍ ദൃശ്യമായിട്ടുള്ളത്. ഈ വര്‍ഷം 15 ശതമാനത്തോളം മുന്നേറിയ ഓഹരി ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് 6 ശതമാനത്തോളം അകലെ വരെയെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ 30 ദിവസത്തിനിടെ ഹീറോ മോട്ടോ കോര്‍പ് ഓഹരിക്ക് കാര്യമായ മുന്നേറ്റം നടത്താനായില്ല. കൂടാതെ വിപണിയില്‍ ഉണര്‍വ് പ്രകടമായ വേളയായിരുന്നിട്ടും ഓഹരിയില്‍ 2 ശതമാനത്തോളം തിരുത്തലാണ് നേരിട്ടത്.

പ്രതികൂല ഘടകം

പ്രതികൂല ഘടകം

ഓട്ടോമൊബീല്‍ വിഭാഗം ഓഹരികള്‍ സമീപകാലത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ഓട്ടോ സൂചിക ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ റിവേഴ്‌സല്‍ പാറ്റേണ്‍ പ്രകടമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങളുടെ താഴേക്ക് ഹീറോ മോട്ടോ കോര്‍പ് (BSE: 500182, NSE : HEROMOTOCO) ഓഹരി വീണു. കൂടാതെ ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ വെഡ്ജ് പാറ്റേണില്‍ നിന്നുള്ള ബ്രേക്ക്ഡൗണും തെളിഞ്ഞിട്ടുള്ളതിനാല്‍ വില്‍പന സമ്മര്‍ദം വര്‍ധിക്കാനുള്ള സാഹചര്യമൊരുങ്ങാം.

Also Read: അറ്റാദായം ഇരട്ടിയായി; ഈ മിഡ് കാപ് ഓഹരി 36 രൂപ വീതം ഡിവിഡന്റ് നല്‍കുന്നു; നോക്കുന്നോ?

ലക്ഷ്യ വില 3,700

ലക്ഷ്യ വില 3,700

ബുധനാഴ്ച രാവിലെ 2,800 രൂപ നിലവാരത്തിലാണ് ഹീറോ മോട്ടോ കോര്‍പിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2,620 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ ഷോര്‍ട്ട്‌സെല്‍ ചെയ്യാമെന്ന് 5പൈസ.കോം നിര്‍ദേശിച്ചു. (2,620 രൂപ ഓഹരിയുടെ 200-ഡിഎംഎ നിലവാരമാണ്). ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 2,870 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 2,954 രൂപയും കുറഞ്ഞ വില 2,147 രൂപയുമാണ്.

ഹീറോ മോട്ടോ കോര്‍പ്

ഹീറോ മോട്ടോ കോര്‍പ്

കൂട്ടുസംരംഭങ്ങളില്ലാതെയുള്ള ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോ കോര്‍പ്. ജപ്പാനിലെ ഹോണ്ട കമ്പനിയുമായി ചേര്‍ന്ന് 1984-ലാണ് തുടക്കം. ഇന്ത്യയില്‍ ആദ്യമായി ഫോര്‍-സ്‌ട്രോക് മോട്ടോര്‍ സൈക്കിള്‍സ് അവതരിപ്പിച്ചു. രാജ്യത്താകമാനം സുശക്തമായ വിതരണ ശൃംഖലയാണുള്ളത്. 2021-ല്‍ ഹോണ്ട കമ്പനിയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. സിഡി ഡോണ്‍, സ്‌പ്ലെന്‍ഡര്‍, പാഷന്‍, ഗ്ലാമര്‍ തുടങ്ങിയവ ജനപ്രീതി നേടിയ ബ്രാന്‍ഡുകളാണ്.

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ 37.1 ശതമാനവും കമ്പനിയുടെ കൈവശമാണ്. ഇവരുടെ ഹീറോ സൈക്കിള്‍സ് വളരെ പ്രശസ്തി നേടിയതാണ്.

മികച്ച അടിത്തറ

മികച്ച അടിത്തറ

ഹീറോ മോട്ടോ കോര്‍പിന് യാതൊരുവിധ കടബാധ്യതകളുമില്ല. കരുതല്‍ ധനശേഖരം 15,000 കോടിയിലധികമാണ്. മുടക്കമില്ലാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.39 ശതമാനമാണെന്നതും ശ്രദ്ധേയം. നിലവില്‍ ഹീറോ മോട്ടോ കോര്‍പിന്റെ വിപണി മൂല്യം 55,990 കോടിയാണ്.

പ്രതിയോഹരി ബുക്ക് വാല്യൂ റേഷ്യോ 799.22 രൂപ നിരക്കിലും പിഇ അനുപാതം 21.11 മടങ്ങിലുമാണുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഹീറോ മോട്ടോ കോര്‍പിന്റെ സംയോജിത വരുമാനം 8,447 കോടിയും അറ്റദായം 606 കോടി രൂപയുമാണ്.

Also Read: ഇപ്പോള്‍ കുറഞ്ഞ റിസ്‌കില്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; പട്ടികയില്‍ കോള്‍ ഇന്ത്യയും; നോക്കുന്നോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം 5പൈസ.കോം പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: