House attack: സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം

Spread the love


Thank you for reading this post, don't forget to subscribe!

കൊച്ചി: വാളകം സിപിഐ ലോക്കൽ സെക്രട്ടറി സിജെ ബാബുവിൻ്റെ വീടിന് നേരെ ആക്രമണം. രാത്രിയിലാണ് ഒരു സംഘം ആളുകൾ വീടിന് നേരെ ആക്രമണം നടത്തിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ – എഐഎസ്എഫ് തർക്കം നിലനിൽക്കേയാണ് സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം നടന്നിരിക്കുന്നത്.

മൂവാറ്റുപുഴയിലെ സിപിഐയുടെ സമുന്നത നേതാവായിരുന്ന പരേതനായ സിവി യോഹന്നാൻ്റെ വീടാണ് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ബാബുവിനെയും മാതാവ് വത്സമ്മയെയും സെൻ്റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് യൂണിയൻ  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നിർമല കോളേജിൽ എസ്എഫ്ഐ – എഐഎസ്എഫ് സംഘടനകൾ തമ്മിൽ തർക്കമുണ്ടായിരുന്നു.

ALSO READ: Murder: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കു തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു, മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ

ബാബുവിന്റെ മകനും കോളേജിലെ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സിൺജോണിനെ ആക്രമിക്കാനാണ് സംഘം എത്തിയതെന്നാണ് സൂചന. എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബാബു പറഞ്ഞു. പോലീസ് രാത്രി തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണണം ആരംഭിച്ചു.
 
സിപിഐ ജില്ലാ സെക്രടറി കെഎൻ ദിനകരൻ, മുൻ എംഎൽഎമാരായ ബാബു പോൾ, എൽദോ എബ്രഹാം, മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ ഉൾപ്പെടെയുളള നേതാക്കൾ ബാബുവിന്റെ വീട് സന്ദർശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച്  വൈകുന്നേരം അഞ്ച് മണിക്ക് മൂവാറ്റുപുഴ ടൗണിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും നടത്തുമെന്ന് സിപിഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജോളി പൊട്ടക്കൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!