രാജീവ് ഗാന്ധിയുടെ വിമാന പരിശീലകന്‍ കുഞ്ഞിപ്പാലു അന്തരിച്ചു

Spread the loveകൊച്ചി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിമാനം പറത്താന്‍ പഠിപ്പിച്ച പൈലറ്റ് കുഞ്ഞിപ്പാലു അന്തരിച്ചു. അദ്ദേഹത്തിന് 94 വയസ്സായിരുന്നു.തൃശൂര്‍ മണലൂര്‍ സ്വദേശിയാണ്. രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയില്‍ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്നു. ആലുവ യുസി കോളേജ് ചാക്കോ ഹോംസില്‍ വിശ്രമ ജീവിതത്തിലായിരുന്നു കുഞ്ഞിപ്പാലു. 1989ലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് കുഞ്ഞിപ്പാലു വിമരിച്ചത്.

ചെന്നൈയില്‍ നിന്ന് ലൈസന്‍സ് എടുത്ത കുഞ്ഞിപ്പാലു സ്വാതന്ത്ര്യത്തിന് ശേഷം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനായി സഞ്ചരിച്ച സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് വേണ്ടിയും വിമാനം പറത്തിയിട്ടുണ്ട്. അക്കാലത്ത് രാജാക്കന്മാരുടെ വിമാനമാണ് ഉപയോഗിച്ചിരുന്നത്.

ഗാര്‍ഡ് ഓഫ് ഓണറില്‍ രാജീവ് ഗാന്ധിക്ക് തോക്കിന്റെ പാത്തിക്ക് അടിയേറ്റ ശ്രീലങ്കന്‍ യാത്രയില്‍ പൈലറ്റ് കുഞ്ഞിപ്പാലുവായിരുന്നു. പതിനെട്ടാം വയസ്സില്‍ വിമാനയാത്രയില്‍ കമ്പം കയറി ചെന്നൈയില്‍ പോയി പഠിക്കുകയായിരുന്നു. നാട്ടുരാജാക്കന്മാരുടെ വിമാനങ്ങള്‍ പറത്തുന്ന ഫ്രീലാന്‍സ് പൈലറ്റ് ആയി. പിന്നീട് എയര്‍ ഇന്ത്യയിലും, ഇന്ത്യന്‍ എയര്‍ലൈന്‍സിലും എത്തുകയായിരുന്നു.

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ സൗത്ത് റീജ്യനല്‍ ഡയറക്ടറായിട്ടായിരുന്നു കുഞ്ഞിപ്പാലുവിന്റെ വിരമിക്കല്‍. പിന്നീട് ആലുവയില്‍ സ്ഥിര താമസമാക്കി. കുഞ്ഞിപ്പാലുവിന്റെ സഹോദരന്‍ ടിഎ വര്‍ഗീസ് മദ്രാസ് ചീഫ് സെക്രട്ടറിയായിരുന്നു. സംസ്‌കാരം നാളെ 11.30ന് സെന്റ് ഡൊമിനിക് പള്ളിയില്‍ നടക്കും.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!