ഒരു വര്‍ഷം കൊണ്ട് ഡബിളായി; ധമാനി വിടാതെ പിടിച്ചിരിക്കുന്ന ഈ മള്‍ട്ടിബാഗര്‍ കൈവശമുണ്ടോ?

Spread the love


അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകും. ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ നിരവധിയുണ്ട്. അതേസമയം ഇന്ത്യന്‍ ഓഹരി വിപണിയിലെ ‘നിശ്ശബ്ദനായ രാജാവ്’ എന്ന വിശേഷണത്തിന്റെ ഉടമയായ രാധാകിഷന്‍ ധമാനി വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ഒരു സ്‌മോള്‍ കാപ് ഓഹരിയാണ് അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ്.

Also Read: ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടുന്ന 10 സ്‌മോള്‍ കാപ് ഐടി ഓഹരികള്‍; കൈവശമുണ്ടോ?

ടെലികമ്മ്യൂണിക്കേഷന്‍

കുതിപ്പിന്റെ പാതയില്‍ മുന്നേറുന്ന ഈ ടെലികമ്മ്യൂണിക്കേഷന്‍ ഓഹരി കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 100 ശതമാനത്തിലധികം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. 2021 ഓഗസ്റ്റില്‍ 150 രൂപ നിലവാരത്തിലായിരുന്ന അസ്ത്ര മൈക്രോവേവ് (BSE: 532493, NSE : ASTRAMICRO) ഓഹരി 325 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 38 ശതമാനത്തോളം നേട്ടമാണ് ഓഹരി കരസ്ഥമാക്കിയത്.

ആഗോള, ആഭ്യന്തര പ്രതികൂല ഘടകങ്ങളാല്‍ വിപണി ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കാലയളവിലാണ് അസ്ത്ര മൈക്രോവേവിന്റെ ഈ മള്‍ട്ടിബാഗര്‍ നേട്ടമെന്നതും ശ്രദ്ധേയമാണ്.

അസ്ത്ര മൈക്രോവേവ്

അസ്ത്ര മൈക്രോവേവ്

പ്രതിരോധം, ബഹിരാകാശം, ടെലിഫോണ്‍ ആശയ സംവേദനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി, മൈക്രോവേവ് തരംഗങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ്്. 1991 മുതല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്നു. ഡിജിറ്റല്‍ ഇലക്ട്രോണിക്സ്, മൈക്രോവേവ്, റേഡിയോ ഫ്രീക്വന്‍സി തുടങ്ങിയ രംഗങ്ങളില്‍ കഴിവു തെളിയിച്ച 3 ശാസ്ത്രജ്ഞന്മാര്‍ കൂടി രൂപീകരിച്ച കമ്പനിയാണിത്. റഡാറുകളും ഗതിനിര്‍ണയ സംവിധാനങ്ങളും പിസിഎസ് നെറ്റ്‌വര്‍ക്കുകളും ആണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

അസ്ത്ര മൈക്രോവേവ് കമ്പനിയുടെ 89.2 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ കൈവശമാണ്. 8.46 ശതമാനം ഓഹരികള്‍ മാത്രമാണ് പ്രമോട്ടര്‍മാരുടെ പക്കലുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 2.17 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. അതേസമയം അസ്ത്ര മൈക്രോവേവിന്റെ 8,96,387 ഓഹരികള്‍ അഥവാ 1.03 ശതമാനം വിഹിതമാണ് ആര്‍കെ ധമാനി സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ 2 സാമ്പത്തിക പാദങ്ങളിലും അദ്ദേഹത്തിന്റെ കൈവശമുള്ള ഓഹരി വിഹിതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

Also Read: 10 മാസത്തിനു ശേഷം ഈ ധമാനി ഓഹരി ‘ബ്രേക്കൗട്ടില്‍’; ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ മികച്ച ലാഭം നേടാം

ലാഭവിഹിതം

നിലവില്‍ അസ്ത്ര മൈക്രോവേവിന്റെ വിപണി മൂല്യം 2,845 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.43 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 67.61 രൂപ നിരക്കിലും പിഇ അനുപാതം 84.13 മടങ്ങിലുമാണുള്ളത്. അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 162 കോടിയും അറ്റാദായം 9 കോടിയുമാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അസ്ത്ര മൈക്രോവേവിന്റെ വരുമാനത്തില്‍ 33.5 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 45.8 ശതമാനവും അറ്റാദായത്തില്‍ 57.1 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: