ദേവാലയത്തിൻ്റെ സംരക്ഷണഭിത്തി 50 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണു, സംഭവം കട്ടപ്പനയിൽ

Spread the love


ഇടുക്കി: കട്ടപ്പന ഇടുക്കിക്കവലയിൽ ദേവാലയത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. സെന്റ് മേരീസ് യാക്കോബായ ക്നാനായ പള്ളിയുടെ സംരക്ഷണഭിത്തിയാണ് ഇന്ന് രാവിലെ 11.30 ഓടെ ഇടിഞ്ഞുവീണത്. 50 അടിയോളം നീളത്തിലാണ് കെട്ട് ഇടിഞ്ഞത്.

പാലക്കൽ പെട്രോൾ പമ്പ് കെട്ടിടത്തിന്റെ പിൻഭാഗത്താണ് സംഭവം. 50 അടി താഴ്ചയിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പമ്പിന്റെ കെട്ടിടത്തിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ കെട്ടിനുള്ളിൽ വെള്ളം ഇറങ്ങിയതാണ് ഇടിയാൻ കാരണമായി പറയുന്നത്. ഇനിയും ഇടിയാൻ സാധ്യതയുള്ളതിനാൽ അപകട ഭീഷണി നിലനിൽക്കുകയാണ്.

ലോഡ്ജിലേയ്ക്ക് മടങ്ങും വഴി പൊറോട്ട വാങ്ങി, ലോറിയിലിരുന്ന് കഴിക്കുന്നതിനിടെ ബാലാജിയുടെ മരണം; നടുക്കം

വായന പക്ഷാചരണം: ഓൺലൈൻ മത്സരഫലം പ്രഖ്യാപിച്ചു

ഇടുക്കി: വായന മാസാചരണം പ്രമാണിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തിയ ഓൺലൈൻ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. എൽപി സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ കൊവിഡ് കാല വായന അനുഭവം പങ്കുവെക്കാം എന്ന മത്സരത്തിൽ കഞ്ഞികുഴി റോസ്‌മെഡ് ഇന്റർനാഷണൽ സ്‌കൂളിലെ അഫിജിത് സി എസ് ഒന്നാം സ്ഥാനവും അതേ സ്‌കൂളിലെ ജിയ ജോർജ് രണ്ടാം സ്ഥാനവും നേടി.

പൊറോട്ടയും സാമ്പാറും വാങ്ങി, പുഴുവും ചത്ത പാറ്റയും, ഹോട്ടല്‍ പൂട്ടിച്ചു

യുപി വിഭാഗത്തിന് എന്റെ ഇഷ്ട പുസ്തകം മത്സരത്തിൽ കഞ്ഞികുഴി റോസ്‌മെഡ് ഇന്റർനാഷണൽ സ്‌കൂളിലെ അനാമിക രാജേഷ് ഒന്നാം സ്ഥാനം നേടി. ഹൈസ്‌കൂൾ വിഭാഗത്തിന് എന്റെ ഇഷ്ട കഥാപാത്രം വിഭാഗത്തിൽ സെന്റ് ജെറോംസ് എച്ച്എസ്എസ് വെള്ളയാംകുടിയിലെ വിദ്യാർഥി നിഖിത മേനോൻ ഒന്നാം സ്ഥാനവും കഞ്ഞിക്കുഴി റോസ്‌മെഡ് ഇന്റർനാഷണൽ സ്‌കൂളിലെ ശ്രീയേഷ് രാജേഷ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സാക്ഷ്യപത്രം നൽകും.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സർക്കാരിന്റെ സുഖവും ദുഃഖവും തുല്യമായി എടുക്കണം- കാനം രാജേന്ദ്രൻSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: