അഡ്വ. റ്റി.കെ തുളസീധരൻ പിള്ള
നാഷണൽ ടീ ബോർഡ്‌ മെമ്പർ

Spread the love

കേന്ദ്ര ഗവൺമെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ടീ ബോർഡിലേക്ക് അഡ്വ. റ്റി. കെ തുളസീധരൻ പിള്ള യെ കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്തു. മൂന്ന് പതിറ്റാണ്ടിൽ അധികമായി രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനാ മേഖലകളിൽ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പ്രവർത്തിച്ചു വരുന്ന തുളസീധരൻ പിള്ള ഇടുക്കിയിലെ മുൻനിര സന്നദ്ധ സഘടന ആയ സോളിഡാരിറ്റി മൂവ്മെന്റ് ഓഫ് ഇന്ത്യ യുടെ ചെയർമാനാണ്. ഇടുക്കിയിലെ ആദ്യത്തെ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ആയ ഇടുക്കി അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ സ്ഥാപക ചെയർമാനാണ്. വിവിധ വികസന പദ്ധതികളുടെ മാർഗദർശിയായ ഇദ്ദേഹം ജൽജീവൻ മിഷന്റെ ഐ. എസ്. എ കളുടെ സംസ്ഥാന തല പ്ലാറ്റ്ഫോം ചെയർമാനും കൂടിയാണ്. പ്രൊഫഷണൽ സോഷ്യൽ വർക്കിൽ ബിരുധാനന്തര ബിരുധവും നിയമ ബിരുധവും കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹത്തിന്റെ നിയമനം തേയില കർഷകർ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അധ്യാപികയായ ഇ. കെ ബിന്ദുവാണ് ഭാര്യ. ഡോ. അനന്തകൃഷ്ണൻ, വിശ്വജിത്ത് ( എം. ബി. ബി. എസ് വിദ്യാർത്ഥി ), ഡോ. ഹർഷ അനന്തകൃഷ്ണൻ എന്നിവരാണ് മക്കൾ.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: