സേവിംഗ്‌സ് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ, ആവശ്യ സമയത്ത് പിൻവലിക്കാം; അറിയാം സ്വീപ് ഇൻ എഫ്ഡി

Spread the love


സ്വീപ് ഇൻ ഫിക്സഡ് ഡെപ്പോസിറ്റ്

സേവിംഗ്‌സ് അക്കൗണ്ടിൽ നിശ്ചിത പരിധി കടന്ന് അധികം വരുന്ന തുക സ്ഥിര നിക്ഷേപമാക്കി മാറ്റുന്നതാണ്സ്വീപ് ഇൻ ഫിക്സഡ് ഡെപ്പോസിറ്റ് എന്നതു കൊണ്ട് ഉദ്യേശിക്കുന്നത്. രാജ്യത്ത് താമസക്കാരായ ഇന്ത്യക്കാർ, ഹിന്ദു അഭിവക്ത കുടുംബം, ബിസിനസുകൾ, വ്യാപാരികൾ എന്നിവർക്കാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.

സ്വീപ് ഇന്‍ സൗകര്യമുള്ള സേവിംഗ്‌സ് അക്കൗണ്ടുമായി 10,000 രൂപയുടെ സ്ഥിര നിക്ഷേപം ബന്ധിപ്പിച്ചാലുള്ള സൗകര്യം നോക്കാം. സേവിം​ഗ് അക്കൗണ്ടുകൾ 2,000 രൂപയുള്ള സമയത്ത് 7,000 രൂപയുടെ ചെക്ക് നല്‍കിയാല്‍ ബാങ്ക് സ്ഥിര നിക്ഷേപത്തിലെ 5,000 രൂപ ഉപയോ​ഗിച്ച് ചെക്ക് പാസാക്കി നൽകും. 

Also Read: നിക്ഷേപകർ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ; മ്യൂച്വൽ ഫണ്ടിൽ ലാഭത്തെ വിഴുങ്ങുന്ന ചെലവിനെ പറ്റി അറിയാം

പരിധി

പരിധി

പല ബാങ്കുകളും സ്വീപ് ഇന്‍ എഫ്ഡികള്‍ക്ക് പരിധിവെയ്ക്കും. ഇത് ചുരുങ്ങിയ തുകയും പരമാവധി തുകയ്ക്കും പരിധിയുണ്ടാകും. എച്ച്ഡിഎഫ്‌സി ബാങ്കില്‍ 5 കോടിയില്‍ കൂടുതലോ 25 കോടിയില്‍ താഴെയുള്ളതുമായ സ്ഥിര നിക്ഷേപത്തിന് സ്വീപ് ഇൻ സൗകര്യ ഉപയോ​ഗിക്കാൻ സാധിക്കില്ല. ഓരോ ബാങ്കിലും വ്യത്യസ്ത ഉപാധികളാണ് സ്വീപ് ഇന്‍ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ആരംഭിക്കുന്നതിന് ഉള്ളത്.

25,000 രൂപയുടെ സ്ഥിര നിക്ഷേപം തുടങ്ങുന്നവർക്ക് സാധാരണയായി ബാങ്കുകൾ സേവനം അനുവദിക്കാറുണ്ട്. സ്വീപ് ഇന്‍ സൗകര്യം നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കും. നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്ത് ‘ഫിക്‌സഡ് ഡെപ്പോസിറ്റ് സ്വീപ്പ്-ഇന്‍’ തിരഞ്ഞെടുക്കുകണം. സേവിംഗ്‌സ് അക്കൗണ്ട് നമ്പറും ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥിര നിക്ഷേപ നമ്പറും ഉപയോ​ഗിച്ച് സ്വീപ് ഇൻ പൂർത്തിയാക്കാം.

Also Read: ഒരു വര്‍ഷം കൊണ്ട് ഡബിളായി; ധമാനി വിടാതെ പിടിച്ചിരിക്കുന്ന ഈ മള്‍ട്ടിബാഗര്‍ കൈവശമുണ്ടോ?

നേട്ടങ്ങൾ

നേട്ടങ്ങൾ

ഒരു ചെറുകിട ബിസിനസ് നടത്തുന്നവരെ പോലെ പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് ഉപകാരപ്രദമാണ് ഈ അക്കൗണ്ട്. കൈവശമുള്ള സ്ഥിര നിക്ഷേപത്തിൽ ഓവർഡ്രാഫ്റ്റ് എടുക്കുന്നതിന് പകരം ഒരു സ്വീപ്പ് അക്കൗണ്ട് സ്ഥാപിക്കുന്നതാണ് ​ഗുണകരമാവുക. സ്ഥിര നിക്ഷേപത്തിന്റെ പലിശ നഷ്ടപ്പെടാതെ ആവശ്യമുള്ള തുക വേണ്ട സമയത്ത് പിൻവലിക്കാൻ സ്വീപ് അക്കൗണ്ടിൽ സാധിക്കും. പിൻവലിച്ച തുകയ്‌ക്ക് മാത്രമേ പലിശ നഷ്‌ടമാവുകയുള്ളൂ. 

Also Read: ചിട്ടി എപ്പോള്‍ ലാഭം തരും? ലേലം വിളിച്ചെടുക്കാനുള്ള കൃത്യ സമയം ഇതാണ്

ഓവർഡ്രാഫ്റ്റ്

ഓവർഡ്രാഫ്റ്റ് സൗകര്യങ്ങൾക്ക് ബാങ്ക് ഈടാക്കുന്ന അധിക ചാർജ് ഇവിടെ നൽകേണ്ടതില്ല എന്നതും ​ഗുണകരമാണ്. ഇതുപോലെ ലഭിക്കുന്ന പലിശയിലും ഇരട്ടി നേട്ടം സ്വീപ് ഇൻ ഫിക്സഡ് ഡെപ്പോസിറ്റിലൂടെ ലഭിക്കും. ഉദാഹരണത്തിന്, ഒരു സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പ്രതിവർഷം 4.8% എന്ന നിരക്കിൽ പലിശ ലഭിക്കുന്നുണ്ടെങ്കിൽ അതേ പണം സ്വീപ് ഇൻ ഫിക്സഡ് ഡിപ്പോസിറ്റിലേക്ക് മാറ്റിയാൽ സേവിം​ഗ്സ് അക്കൗണ്ട് പലിശയുടെ ഇരട്ടി തുക പലിശയായി ലഭിക്കും. സ്വീപ്പ് അക്കൗണ്ടിലേക്ക് ഒന്നിലധികം സ്ഥിര നിക്ഷേപങ്ങൾ ലിങ്ക് ചെയ്യാനുള്ള സൗകര്യം പല ബാങ്കുകളും അനുവദിക്കുന്നുണ്ട്.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: