നിന്ന നിപ്പിൽ ശോഭനചേച്ചിയുടെ മുഖഭാവം മാറും; തിരയിൽ അഭിനയിക്കുമ്പോൾ നാഗവല്ലിയെ കണ്ടു: ധ്യാൻ ശ്രീനിവാസൻ

Spread the love


Thank you for reading this post, don't forget to subscribe!

Recommended Video

എല്ലാം മടുത്തു,ധ്യാൻ പുതിയ തീരുമാനത്തിലേക്ക് | Dhyan Sreenivasan Interview

സ്വന്തം ജീവിതത്തിലെ രസകരമായ അനുഭവങ്ങളും ചേട്ടൻ വിനീതിന്റേയും അമ്മ വിമലയുടേയും അച്ഛൻ ശ്രീനിവാസന്റേയും സുഹൃത്തുക്കളുടേയും രസകരമായ കഥകളും ഒക്കെ പങ്കുവെച്ചാണ് ധ്യാൻ വൈറലായി മാറിയത്. പല സംഭവങ്ങളെയും കൈയിൽ നിന്ന് കുറച്ചു എക്സ്ട്രാ സംഭവങ്ങളൊക്കെ ചേർത്ത് രസകരമായി അവതരിപ്പിക്കുന്നതാണ് ധ്യാനിന്റെ ശൈലി, അവൻ പറയുന്നതിൽ പകുതിയും ഗ്യാസാണെന്ന് ചേട്ടൻ വിനീത് തന്നെ പറഞ്ഞിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാനിന്റെ സിനിമ അരങ്ങേറ്റം. ശോഭനയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ധ്യാനിന്റെ ഒരു ഷോർട്ട് ഫിലിം കണ്ടിട്ടാണ് ചേട്ടൻ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ഇപ്പോഴിതാ, തിരയിൽ ശോഭനയ്ക്ക് ഒപ്പം അഭിനയിച്ചപ്പോഴത്തെ അനുഭവം പങ്കുവയ്ക്കുകയാണ് ധ്യാൻ.

ധ്യാനിന്റെ ഏറ്റവും പുതിയ ചിത്രമായ വീക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇന്ത്യൻ സിനിമ ഗാല്ലറി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇത് പങ്കുവച്ചത്. തിയേറ്ററിൽ മണിച്ചിത്രത്താഴ് കണ്ടതിന്റെ ഓർമ്മകൾ പങ്കുവച്ചു സംസാരിക്കുന്നതിനിടെയാണ് ആദ്യ സിനിമയിൽ ശോഭനയ്ക്ക് ഒപ്പം അഭിനയിച്ചതിന്റെ അനുഭവം ധ്യാൻ പറഞ്ഞത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ.

‘മണിച്ചിത്രത്താഴ് തിയേറ്ററിൽ പോയി കണ്ടത് ഓർമയുണ്ട്. കാരണം കുറെ ദിവസം ഉറങ്ങിയിട്ടില്ല. ചിലങ്കയുടെ ശബ്ദമൊക്കെ കേട്ട് പേടി ആയിട്ട്. ഞാൻ എന്റെ ആദ്യ സിനിമ ചെയ്യുന്നത് ശോഭന ചേച്ചിയുടെ കൂടെയാണ്. മണിച്ചിത്രത്താഴ് കണ്ട ഓർമയാണ് അന്ന് എനിക്കുള്ളത്. ഞാൻ അപ്പോൾ മുന്നിൽ നാഗവല്ലി ആയിട്ടാണ് കാണുന്നത്. എനിക്ക് അങ്ങനെയേ കാണാൻ പറ്റുന്നുള്ളായിരുന്നു.

ആദ്യ സീൻ തന്നെ പുള്ളിക്കാരി ആയിട്ടായിരുന്നു. നമ്മുടെ മനസ്സിൽ വരുന്ന ഫിഗർ ആ നാഗവല്ലിയുടെ ആണല്ലോ. നാഗവല്ലി മുന്നിൽ വന്ന് നിക്കുന്ന പോലെ ആയിരുന്നു. പിന്നെ ചേച്ചിക്ക് ഓൾറെഡി ഒരു സാധനം ഉണ്ട്. സ്പ്ലിറ്റ് സെക്കൻഡിൽ ആളുടെ മുഖഭാവം മാറും. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യാനായി വന്നപ്പോൾ എന്നോട് ചോദിച്ചു, കെഎഫ്സി പുടിക്കുമാ എന്ന്. ഞങ്ങൾ തമിഴിലാണ് സംസാരിക്കുക.

ഞാൻ അപ്പോൾ ആ എന്ന് പറഞ്ഞു. അപ്പോൾ ടോൺ മാറി. കെഎഫ്സി പുടിക്കാത? മറ്റേ അല്ലിക്ക് ആഭരണമെടുക്കാൻ പോകട്ടെ എന്ന് ചോദിക്കുന്ന സീൻ പോലെ. പെട്ടെന്ന് ആയിരിക്കും കണ്ണുകളുടെ ഭാവം മാറുന്നെ. അത്രയും ഷാർപ് ആണല്ലോ കണ്ണുകൾ. ഞങ്ങൾ ഇടയ്ക്ക് മാറി നിന്ന് ചേച്ചീനെ നോക്കും ആളുടെ മുഖം ഭാവം മാറുന്നുണ്ടോന്ന്. പക്ഷെ ഇത്രയും ഫ്രണ്ട്ലി ആയിട്ട് വർക്ക് ചെയ്ത മറ്റൊരു സീനിയർ ആർട്ടിസ്റ്റില്ല,’ ധ്യാൻ പറഞ്ഞു.

ചെറുപ്പത്തിൽ തനിക്കുണ്ടായിരുന്ന അഹങ്കാരത്തെ കുറിച്ചും ധ്യാൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘അച്ഛൻ ശ്രീനിവാസൻ. വലിയ നടൻ എന്നൊക്കെ ഉള്ള ഭാവമായിരുന്നു എനിക്ക്. ഭയങ്കര ജാടയും ഒരുതരം ജന്മിമാരുടെ രീതി ഒക്കെ ആയിരുന്നു എനിക്ക്. എന്നെ ചെന്നൈയിൽ കൊണ്ടുപോയി ഇട്ടപ്പോൾ ഇതെല്ലാം പോയി. ഇങ്ങനെ ഞാൻ വളർന്നാൽ ചീത്തയാവും എന്ന് കരുതിയിട്ടാണെന്ന് തോന്നുന്നു അച്ഛൻ എന്നെ നാട്ടിൽ നിന്ന് മാറ്റിയത്,’

Also Read: ഇനിയൊരു അവസരമുണ്ടെങ്കിൽ പപ്പയെയും കൊണ്ട് അവിടെ പോകണം; ആഗ്രഹം പറഞ്ഞ് ജഗതിയുടെ മകൾ ശ്രീലക്ഷ്മി

‘ഒരു ദിവസം വീട്ടിൽ ഒരാൾ കല്ലൊക്കെ ചെത്താൻ വന്നു. ഞാൻ അന്ന് മൂന്നിലോ മറ്റോ ആണ്. ഞാൻ അത് ഇങ്ങനെ നോക്കി നിക്കുകയാണ്. പുള്ളി വിചാരിച്ചു ഞാൻ പഠിക്കാനുള്ള കൗതുകത്തിൽ നോക്കുന്നത് ആണെന്ന്. പുള്ളി എന്നോട് പഠിക്കണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു പഠിച്ചു നിന്നെ പോലെ ആവാൻ അല്ലേ! നിന്റെ വീട്ടിൽ എസി ഉണ്ടോടാ എന്ന്,’

‘അങ്ങനെയൊരു മൈൻഡ് സെറ്റ് ആയിരുന്നു. ചെന്നൈയിൽ ചെന്നപ്പോൾ ശ്രീനിവാസനെ ആർക്കും അറിയില്ല. ഒട്ടും ഫേമസല്ല. അങ്ങനെ നാട്ടിൽ നിന്ന് മാറി നിന്നപ്പോൾ ആ മാടമ്പിത്തരമൊക്കെ മാറി,’ ധ്യാൻ പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!