ബൈക്കിന് കുറുകെ മറ്റൊരു ബൈക്ക് ഇടിച്ചു, തെറിച്ച് വീണ വിദ്യാർത്ഥി ചികിത്സയിൽ ഇരിക്കേ മരണപ്പെട്ടു

Spread the love


Thank you for reading this post, don't forget to subscribe!

 

മലപ്പുറം: ബൈക്കിന് കുറുകെ മറ്റൊരു ബൈക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ 12കാരന്‍ മരിച്ചു. മലപ്പുറം മഞ്ചേരി മുള്ളമ്പാറ പാട്ടങ്ങാടിയിലാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപം അയ്യപ്പുറത്ത് കൂളിയോടന്‍ ഫിറോസിന്റെ മകന്‍ മുഹമ്മദ് അമാന്‍ (12) ആണ് മരിച്ചത്. 

മഞ്ചേരി ഗവ. ബോയ്സ് ഹൈസ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് മഞ്ചേരി മുള്ളമ്പാറ പാട്ടങ്ങാടിയിലായിരുന്നു അപകടം. മൂത്ത സഹോദരൻ ഓടിച്ച ബൈക്കിന്

പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് അമാൻ.

ഈ ബൈക്കിന് കുറുകെ മറ്റൊരു

ബൈക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചു

വീണ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടൻ പെരിന്തൽമണ്ണ സ്വകാര്യ

ആശുപത്രിയിൽ

പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ

മരണപ്പെടുകയായിരുന്നു. ഹസ്നയാണ്

മരിച്ച മുഹമ്മദ് അമാന്റെ മാതാവ്.

സഹോദരങ്ങൾ: ഷിഫിൻ, നിഫിൻ, ഹുദ.

പൊലീസ് നടപടികൾക്കും

പോസ്റ്റുമോർട്ടത്തിനും ശേഷം

മൃതദേഹം ഇന്ന് മഞ്ചേരി പാലക്കുളം

ജുമാമസ്ജിദിൽ ഖബറടക്കും





Source link

Facebook Comments Box
error: Content is protected !!